Kozhikode Jaundice Outbreak: മേമുണ്ട ഹയർ സെക്കൻ്ററി സ്കൂളിലെ 23 വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം; പരിസരത്തുള്ള 3 കടകൾ അടപ്പിച്ചു

Jaundice Outbreak: കടകളിൽ ഉപയോഗിക്കുന്ന വെള്ളം പരിശോധനയ്ക്ക് അയച്ചതായും അധികൃതർ പറഞ്ഞു. നേരത്തെ, മലപ്പുറത്തും മഞ്ഞപ്പിത്തം പട‍ർന്നുപിടിച്ചിരുന്നു. നിലവിൽ മലപ്പുറത്തെ സ്ഥിതി നിയന്ത്രണവിധേയമായിട്ടുണ്ട്.

Kozhikode Jaundice Outbreak: മേമുണ്ട ഹയർ സെക്കൻ്ററി സ്കൂളിലെ 23 വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം; പരിസരത്തുള്ള 3 കടകൾ അടപ്പിച്ചു

Jaundice Outbreak In Memunda Higher Secondary School

Published: 

20 Jul 2024 07:12 AM

കോഴിക്കോട്: വടകര മേമുണ്ട ഹയർ സെക്കൻ്ററി സ്കൂളിലെ 23 വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായി (Jaundice Outbreak) അധികൃതർ അറിയിച്ചു. വില്ല്യാപ്പള്ളി, ആയഞ്ചേരി, മണിയൂർ, വേളം മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് സ്കൂൾ പരിസരത്തുള്ള മൂന്ന് കടകൾ അടച്ചു പൂട്ടാൻ ആരോഗ്യ വകുപ്പ് ഉത്തരവ് നൽകി. കടകളിൽ ഉപയോഗിക്കുന്ന വെള്ളം പരിശോധനയ്ക്ക് അയച്ചതായും അധികൃതർ പറഞ്ഞു. നേരത്തെ, മലപ്പുറത്തും മഞ്ഞപ്പിത്തം പട‍ർന്നുപിടിച്ചിരുന്നു. നിലവിൽ മലപ്പുറത്തെ സ്ഥിതി നിയന്ത്രണവിധേയമായിട്ടുണ്ട്.

മഞ്ഞപ്പിത്തതിന് കാരണം

രക്തത്തിലെ ബിലിറൂബിന്റെ അളവ് വർധിക്കുന്നതാണ് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നത്. ഇതേതുടർന്ന് ചർമത്തിലും കണ്ണുകളിലും നഖത്തിലുമെല്ലാം മഞ്ഞനിറം പ്രത്യക്ഷപ്പെടും.

രോ​ഗ ലക്ഷണങ്ങൾ

മഞ്ഞപ്പിത്തം ബാധിച്ചാൽ ശരീരവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി, വയറുവേദന, മൂത്രത്തിനും കണ്ണിനും ശരീരത്തിനും മഞ്ഞനിറം എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങൾ. ശരിയായ ചികിത്സാനിർണ്ണയവും ചികിത്സയും ആദ്യഘട്ടത്തിൽ തന്നെ നൽകിയില്ല എങ്കിൽ രോഗം മൂർച്ഛിക്കുന്നതിനും രക്തത്തിൽ ബിലിറുബിൻ 4 മില്ലീഗ്രാം മുതൽ 8 മില്ലീഗ്രാമോ അതിൽ കൂടുതലോ ഉണ്ടാകുന്നതിന് കാരണമാകുകയും ചെയ്യും.

ALSO READ: എറണാകുളത്ത് എച്ച്1 എൻ1 ബാധിച്ച് നാല് വയസുകാരൻ മരിച്ചു

ഇത്തരത്തിൽ രക്തത്തിൽ ബിലിറുബിന്റെ അളവ് കൂടുമ്പോൾ അവ മൂത്രത്തിലൂടെ പുറത്തുപോകുകയും അതിന്റെ ഫലമായി മൂത്രം മഞ്ഞനിറത്തിലോ അളവ് കൂടുന്നതിനനുസരിച്ച് ചുവപ്പ് കലർന്ന നിറത്തിലോ കാണപ്പെടുകയും ചെയ്യുന്നത്. തലകറക്കം, ദഹനത്തിനുള്ള ബുദ്ധിമുട്ടുകൾ, ആഹാരത്തിന് രുചിയില്ലായ്മ, ഛർദ്ദി, കരളിന്റെ ഭാഗത്തു വേദന എന്നിവയും ലക്ഷണങ്ങളാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കുക, ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക, കൊഴുപ്പുള്ളതും എണ്ണ അടങ്ങിയതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക, കരളിന് ആയാസമുണ്ടാകുന്ന ഭക്ഷണ-പാനീയങ്ങൾ പാടില്ല, മദ്യപാനം, പുകവലി എന്നിവ തീർത്തും ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക, ഐസ് ക്രീം, ശീതളപാനീയങ്ങൾ എന്നിവ ഒഴിവാക്കാം, ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയാക്കുക. തുറന്നുവെച്ച ഭക്ഷണങ്ങളും വല്ലാതെ തണുത്തവയും ഒഴിവാക്കുക.

Related Stories
Sharon Murder Case: ഷാരോൺ രാജ് വധക്കേസ്; തുടർന്ന് പഠിക്കണമെന്ന് ഗ്രീഷ്മ, വിധിക്ക് കാത്ത് കേരളം
Chendamangalam Triple Murder: ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ഋതുവിന്റെ വീട് അടിച്ചുതകര്‍ത്ത് നാട്ടുകാര്‍
Son kills Mother: ഉമ്മയെ വെട്ടിക്കൊന്നിട്ടും കൂസലില്ലാതെ ആഷിഖ്, പോലീസ് ജീപ്പിനുള്ളിൽ നിന്ന് മാധ്യമങ്ങള്‍ക്ക് നേരെ ചുംബന ആം​ഗ്യം കാണിച്ച് പ്രതി
Kerala Lottery Result Today: 70 ലക്ഷം നേടിയത് നിങ്ങളുടെ ടിക്കറ്റോ? അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു