Medical Negligence : കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്നത് ഗുരുതരമായി ചികിത്സപ്പിഴവ്; അനുമതിയില്ലാതെ 4 വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ
Kozhikode Medical College Medical Negligence : കൈയ്യിലെ ആറാം വിരൽ നീക്കം ചെയ്യാൻ എത്തിയ നാല് വയസുകാരിയുടെ നാവിലാണ് ഡോക്ടമാർ അനുമതിയില്ലാതെ ശസ്ത്രക്രിയ നടത്തിയത്
കോഴിക്കോട് : കൈപ്പത്തിയിലെ ആറാം വിരൽ നീക്കം ചെയ്യാനെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തി കോഴിക്കോട് മെഡിക്കൽ കോളജിൽ ഡോക്ടർമാർ. ഇന്ന് മെയ് 16-ാം തീയതി രാവിലെ ശസ്ത്രക്രിയയ്ക്കെത്തിയെ കുട്ടിയിലാണ് അവയവം മാറി ഓപ്പറേഷൻ ചെയ്തത്. കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശികളുടെ നാല് വയസുകാരിയായ പെൺകുഞ്ഞിനാണ് ഈ ദുരനുഭവം ഉണ്ടായത്.
മെഡിക്കൽ കോളേജിൽ മാതൃ ശിശു സംരക്ഷണ വിഭാഗത്തിൽ ചികിത്സയ്ക്കെത്തിയതാണ് നാല് വയസുകാരി. അതേസമയം നാവിൽ ശസ്ത്രക്രിയ നടത്തിയത് കൊണ്ടു കുട്ടിക്ക് മറ്റ് പ്രശ്നങ്ങൾ ഉണ്ടാകില്ലയെന്നാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ പറയുന്നത്. സമാനമായ പേരുള്ള രണ്ട് രോഗികൾ വന്നതുകൊണ്ടാണ് അവയവം മാറി ശസ്ത്രക്രിയ നടന്നതെന്ന് ആശുപത്രി അധികൃതർ പറയുന്നത്.
ALSO READ : Brain eating amoebas: തലച്ചോറ് തിന്നുന്ന അമീബ; ലക്ഷണങ്ങൾ, പ്രത്യേകത, പ്രതിരോധം
ശസ്ത്രക്രിയയ്ക്ക് ശേഷം പുറത്ത് വന്ന കുട്ടിയുടെ നാവിൽ പഞ്ഞിയും സംസാരിക്കാൻ ബുദ്ധിമുട്ടിയപ്പോഴാണ് മാതാപിതാക്കൾക്ക് സംശയം തോന്നിയത്. നീക്കം ചെയ്യേണ്ട ആറാം വിരൽ കൈയ്യിൽ അതുപോലെ തന്നെയുണ്ടായിരുന്നു. സംഭവം ചോദ്യം ചെയ്തപ്പോൾ ഡോക്ടർ പുറത്തേക്ക് വന്ന് കുടുംബത്തോട് മാപ്പ് പറയുകയും ചെയ്തു. തുടർന്ന് മറ്റൊരു ശസ്ത്രക്രിയ നടത്തിയാണ് ആറാ വിരൽ നീക്കം ചെയ്തത്.
അതേസമയം സംഭവത്തിൽ പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് പെൺകുഞ്ഞിൻ്റെ കുടംബം. ഇത്തരത്തിൽ ഒരു അനുഭവം ആർക്കും ഉണ്ടാകാൻ പാടില്ലയെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. നിലവിൽ കുട്ടിയുടെ നാവിന് പ്രശ്നങ്ങൾ ഒന്നുമില്ല ഇതെ തുടർന്ന് ഭാവിയിൽ എന്ത് തന്നെ സംഭവിച്ചാലും ആശുപത്രി അധികൃതർ ഏറ്റെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
സംഭവത്തിൽ അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. കുറഞ്ഞ സമയത്തിനിടെ രണ്ട് ശസ്ത്രക്രിയ നടക്കാനുണ്ടായ സാഹചര്യം പ്രിൻസിപ്പൽ തലത്തിൽ അന്വേഷിക്കുമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് സുപ്രണ്ട് അറിയിച്ചു.