Kozhikode Earthquake: കോഴിക്കോട് കുടരഞ്ഞിയിലും പ്രകമ്പനം; അസാധാരണ ശബ്ദം കേട്ടതായി നാട്ടുകാർ
Kozhikode Earthquake Update: സംഭവ സ്ഥലത്ത് പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വയനാട്ടിൽ ചില പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി വാർത്ത് പുറത്തുവന്നിരുന്നു. പിന്നാലെയാണ് കോഴിക്കോട് കുടരഞ്ഞിയിലും സമാനമായ സംഭവം ഉണ്ടായതായി റിപ്പോർട്ട് പുറത്തുവന്നത്.
കോഴിക്കോട്: കോഴിക്കോട് കുടരഞ്ഞിയിലും പ്രകമ്പനം (Kozhikode Earthquake) ഉണ്ടായതായി സംശയം. കൂടരഞ്ഞിയിൽ ഭൂമിക്ക് അടിയിൽ നിന്ന് അസാധാരണമായ ശബ്ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്. കോഴിക്കോട് കാവിലും പാറ കലങ്ങോടും ഭൂമിക്കടിയിൽ നിന്നും ശബ്ദം കേട്ടതായി നാട്ടുകാർ അറിയിച്ചെന്ന് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു. ഭൂചലനം ആണോ എന്ന കാര്യത്തിൽ വ്യക്തത ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവ സ്ഥലത്ത് പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
വയനാട്ടിൽ ചില പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി വാർത്ത് പുറത്തുവന്നിരുന്നു. പിന്നാലെയാണ് കോഴിക്കോട് കുടരഞ്ഞിയിലും സമാനമായ സംഭവം ഉണ്ടായതായി റിപ്പോർട്ട് പുറത്തുവന്നത്. വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് വലിയ മുഴക്കവും നേരിയ കുലുക്കവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാവിലെ 10 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടതായാണ് വിവരം.
ALSO READ: വയനാട്ടിൽ ഭുമികുലുക്കം; ഉഗ്രശബ്ദം കേട്ടെന്ന് നാട്ടുകാർ
എന്നാൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം പ്രദേശത്ത് ഭൂകമ്പ സൂചനകൾ ഒന്നും ഇല്ലെന്ന് കേരള ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി അറിയിച്ചു. വലിയ പ്രകമ്പനം എവിടെയും അനുഭവപ്പെട്ടിട്ടില്ലെന്നാണ് നാഷണൽ സീസ്മോളജി സെൻ്ററിനെ ഉദ്ധരിച്ച് കേന്ദ്ര കാലാവസ്ഥാ കേന്ദ്രവും അറിയിക്കുന്നത്.
വയനാട്ടിൽ എടയ്ക്കൽ ഭാഗത്താണ് ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നത്. ഇതോടെ ആ പ്രദേശത്തുള്ളവരോട് സുരക്ഷിതമായ ഇടത്തേക്ക് മാറാൻ റവന്യു ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. പ്രകമ്പനം ഉണ്ടായ സ്ഥലങ്ങളിലെ ജനവാസ മേഖലയിൽ നിന്ന് ആളുകളെ മാറ്റി തുടങ്ങിയതായി വയനാട് ജില്ലാ കളക്ടർ അറിയിച്ചു. കുർച്യർമല, പിണങ്ങോട്, മോറിക്യാപ്പ്, അമ്പുകുത്തിമല, എടയ്ക്കൽ ഗുഹ പ്രദേശങ്ങളിൽ ഉള്ളവരോടെ സുരക്ഷിതമായ ഇടത്തേക്ക് മാറാനാണ് നിർദേശം നൽകിയിരുന്നത്.
ഉരുൾപ്പൊട്ടൽ ഉണ്ടായ മുണ്ടക്കൈയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത്. നെന്മേനി വില്ലേജിലെ ഭൂമിക്കടിയിൽ നിന്നുമാണ് പ്രകമ്പനവും ശബ്ദവും ഉണ്ടായത്. ഭൂമികുലുക്കം ഉണ്ടായതിനെ തുടർന്ന് അമ്പലവയൽ എടയ്ക്കൽ ജിഎൽപി സ്കൂകളിന് അവധി നൽകി.