Kottayam Marriage Clash : രണ്ടാമത് പപ്പടം തന്നില്ല; കോട്ടയത്ത് കല്യാണസദ്യയ്ക്കിടെ കൂട്ടയടി
Marriage Clash For Pappadam In Kottayam : മദ്യപസംഘമാണ് കൂട്ടിയടിക്ക് കാരണമായ പ്രശ്നം സൃഷ്ടിച്ചത്. ജനുവരി 26-ാം തീയതി കോട്ടയം നാട്ടകത്ത് വെച്ചാണ് സംഭവം നടക്കുന്നത്.

പപ്പടം
കോട്ടയം : കല്യാണസദ്യയ്ക്കിടെ പപ്പടത്തിൻ്റെ പേരിൽ കോട്ടയത്ത് കൂട്ടത്തല്ല (Kottayam Wedding Clash). കോട്ടയം നാട്ടകത്തെ ക്ഷേത്രത്തിൽ വെച്ച് ജനുവരി 26-ാം തീയതി ഞായറാഴ്ച നടന്ന കല്യാണത്തിൻ്റെ സദ്യയ്ക്കിടെയാണ് കൂട്ടിയടി ഉണ്ടാകുന്നത്. സദ്യയ്ക്ക് പപ്പടം രണ്ടാമത് നൽകിയില്ലെന്ന കാരണം പറഞ്ഞാണ് കൂട്ടയടി സംഭവിച്ചത്. കല്യാണത്തിനെത്തിയ ഒരുകൂട്ടം മദ്യപസംഘവും പാചകക്കാരും തമ്മിൽ കൂട്ടിയടിക്ക് തുടക്കമിടുന്നത്.
വിവാഹശേഷം വരനും വധുവും മടങ്ങി കഴിഞ്ഞാണ് കൂട്ടത്തല്ല ഉണ്ടാകുന്നത്. മദ്യപസംഘം ആദ്യം മദ്യപിക്കാനായി ടച്ചിങ്സ് തേടി ബന്ധുക്കളെ സമീപിച്ചിരുന്നു. എന്നാൽ ടച്ചിങ്സ് ലഭിക്കാതെ വന്നതോടെ ഇവർ സദ്യ കഴിക്കാനായി ഇരിക്കുകയും ചെയ്തു. സദ്യ വിളിമ്പുന്ന സമയത്ത് മദ്യപസംഘത്തിലെ ഒരാൾ രണ്ടാമത് പപ്പടം വേണമെന്നാവശ്യപ്പെട്ടു. പപ്പടം വീണ്ടും നൽകാതെ വന്നപ്പോൾ ആദ്യം പാചകക്കാരും മദ്യപസംഘവും തമ്മിൽ വാക്കേറ്റത്തിലായി.
ALSO READ : Karnavar Murder Case Sherin : ചെങ്ങന്നൂർ കാരണവർ കൊലക്കേസ്; 14 വർഷത്തിന് ശേഷം ഷെറിൻ ജയിൽമോചിതയാകുന്നു



പിന്നാലെ വധുവിൻ്റെ വരുൻ്റെയും ബന്ധുക്കളെത്തി ചോദിക്കുകയും തുടർന്ന് കൂട്ടയടി ആരംഭിച്ചു. പിന്നാലെ നാട്ടുകാർ വിവരം അറിയിച്ചതിന് പിന്നാലെ പോലീസെത്തിയാണ് ഇരുവിഭാഗത്തെയും പിടിച്ചു മാറ്റിയത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. കൂട്ടത്തല്ലിൽ തലയ്ക്ക് പരിക്കേറ്റ് രണ്ട് പേർ കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം ഇരുവിഭാഗങ്ങൾക്കും പരാതി ഇല്ലാത്തതിനാൽ പോലീസ് സംഭവത്തിൽ കേസെടുത്തില്ല.