AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thiruvathukkal Double Murder: ‘അറസ്റ്റിലാകുമ്പോൾ ഭാര്യ ഗർഭിണി, വിവരം അറിഞ്ഞതോടെ ഉപേക്ഷിച്ചു, പിന്നീട് ഗർഭം അലസി’; എല്ലാത്തിനു കാരണം വിജയകുമാറെന്ന് പ്രതി

Thiruvathukkal Double Murder Case : അമിത് ജയിലിൽ ആയിരുന്ന കാലത്ത് ഭാര്യയുടെ ഗർഭം അലസുകയും ചെയ്തിരുന്നു. ഇതെല്ലാം വിജയകുമാർ കാരണമാണെന്ന വൈരാഗ്യമാണ് അമിത്തിനെ ക്രൂര കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.‌

Thiruvathukkal Double Murder: ‘അറസ്റ്റിലാകുമ്പോൾ ഭാര്യ ഗർഭിണി, വിവരം അറിഞ്ഞതോടെ ഉപേക്ഷിച്ചു, പിന്നീട് ഗർഭം അലസി’; എല്ലാത്തിനു കാരണം വിജയകുമാറെന്ന് പ്രതി
അമിത്, ടി.കെ.വിജയകുമാർ , ഭാര്യ ഡോ. മീര വിജയകുമാർImage Credit source: social media
sarika-kp
Sarika KP | Updated On: 24 Apr 2025 17:42 PM

കോട്ടയം: തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ.വിജയകുമാർ , ഭാര്യ ഡോ. മീര വിജയകുമാർ എന്നിവരുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിനു കാരണം വിജയകുമാറിനോടുള്ള വൈരാഗ്യമാണെന്ന് പ്രതി അമിത് ഉറാങ്ങ് പോലീസിനോട് പറഞ്ഞു.തന്റെ കുടുംബവും ജീവിതവും തകർത്തത് വിജയകുമാർ ആണെന്നും പ്രതി പോലീസിനോട് പറഞ്ഞു.

വീട്ടിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചതിനു വിജയകുമാർ അമിതിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു.സംഭവത്തിൽ കേസെടുത്ത പോലീസ് അമിതിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലാകുന്ന സമയത്ത് ഭാര്യ ഗർഭിണിയായിരുന്നു. അറസ്റ്റ് ചെയ്തെന്ന വിവരം അറിഞ്ഞതോടെ ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയി. തുടർന്ന് അമിത് ജയിലിൽ ആയിരുന്ന കാലത്ത് ഭാര്യയുടെ ഗർഭം അലസുകയും ചെയ്തിരുന്നു. ഇതെല്ലാം വിജയകുമാർ കാരണമാണെന്ന വൈരാഗ്യമാണ് അമിത്തിനെ ക്രൂര കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.‌

Also Read:തിരുവാതുക്കല്‍ ഇരട്ട കൊലപാതകം; മകന്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവവുമായി ബന്ധമില്ലെന്ന് സിബിഐ

അതേസമയം സംഭവം നടത്തിയത് അമിത് തനിച്ചെന്ന് സ്ഥിരീകരിക്കാവുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. സംഭവദിവസം പ്രതി വീട്ടിലേക്ക് പോകുന്നതിന്റെയും മടങ്ങുന്നതിന്റെയും ദൃശ്യങ്ങളാണ് ലഭിച്ചത്. സമീപത്തുള്ള മറ്റൊരു വീട്ടിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. രാത്രി 12.35-ഓടെയാണ് ഇയാൾ വീട്ടിലെത്തിയത്.

കൊലപാതകം നടത്താനായി വീട്ടിന്റെ പിൻഭാ​ഗത്ത് കൂടി പോകുന്ന സമയം പ്രതി മുഖം മറച്ചിരുന്നില്ല. എന്നാൽ കൊലപാതകം നടത്തിയ ശേഷം പുലർച്ചെ 3.43ന് തിരികെയെത്തുമ്പോൾ അമിത് തുണി ഉപയോഗിച്ച് മുഖം മറച്ചിട്ടുണ്ട്. ഇവിടെ നിന്ന് ഇയാൾ ഡിവിആർ വീടിന് പിൻഭാഗ‌ത്തുള്ള തോട്ടിലേക്ക് എറിഞ്ഞത്.