Pala Student Issue: പാലായിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ നഗ്നനാക്കി ദൃശ്യങ്ങൾ പ്രചരിപ്പിച്ച് സുഹൃത്തുക്കൾ
Pala Student naked video Issue: ഇതാദ്യത്തെ സംഭവമെല്ലെന്നാണ് മാതാപിതാക്കൾ പറയുന്നു, കുട്ടികളെല്ലാം പ്രായപൂർത്തിയാകാത്തവരായതിനാൽ ഉടൻ പോലീസ് നടപടിയിലേക്ക് തിരിയില്ലെന്നാണ് സൂചന
കോട്ടയം: പാലായിൽ ഒൻപതാം ക്സാസ് വിദ്യാർഥിയുടെ വസ്ത്രം ഊരി മാറ്റി നഗ്നദൃശ്യങ്ങൾ വിദ്യാർഥികൾ പ്രചരിപ്പിച്ചെന്ന് പരാതി. വിദ്യാർഥിയുടെ പിതാവാണ് പോലീസിൽ പരാതി നൽകിയത്. പാലാ നഗരത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന സ്കൂളിലാണ് സംഭവം. വാട്സാപ്പ് വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയുമാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. പോലീസ് പരാതി സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷമായിരിക്കും അടുത്ത നടപടി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.
സംഭവം നടന്നത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. കുട്ടിയുടെ കൂട്ടുകാര്‍ തന്നെ ചേര്‍ന്നാണ് കുട്ടിയെ ബലമായി വിവസ്ത്രനാക്കി വീഡിയോ എടുത്തതെന്നാണ് പിതാവ് നൽകിയ പരാതി. ഇതാദ്യത്തെ സംഭവമല്ലെന്നും നേരത്തെയും ഇത്തരത്തിൽ കുട്ടിയ ഉപദ്രവിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. അതേസമയം കേസിൽ പോലീസ് എന്താണ് കൂടുതൽ നടപടി എടുക്കുന്നതെന്നാണ് അറിയേണ്ടത്. സ്കൂളിൻ്റെ ഇൻ്റേണൽ കമ്മിറ്റിയോടും മാനേജ്മെൻ്റിനോടും വിശദീകരണം തേടുമെന്നാണ് റിപ്പോർട്ട്.
സ്വകാര്യദൃശ്യം കാണിച്ച് ബന്ധുക്കൾ ഭീഷണിപ്പെടുത്തി; യുവതി ജീവനൊടുക്കി
മറ്റൊരു കേസിൽ സ്വകാര്യ ദൃശ്യം കാണിച്ചുള്ള അമ്മാവൻ്റെയും അമ്മായിയുടെയും ഭീക്ഷണിയെ തുടർന്ന് യുവതി പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. ബെംഗളൂരു കുന്ദഹള്ളി മെട്രോ സ്റ്റേഷന് സമീപത്തെ ഹോട്ടലിലാണ് യുവതിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്. സംഭവത്തിൽ മരിച്ച പെൺകുട്ടിയുടെ അമ്മാവനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭീക്ഷണിപ്പെടുത്തി തന്നെയാണ് പെൺകുട്ടിയെ അമ്മാവൻ ഹോട്ടലിലേക്ക് ക്ഷണിച്ചത്. ഇതിന് പിന്നലെ യുവതി സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ഹോട്ടലിലേക്ക് ക്ഷണിച്ചപ്പോൾ യുവതി വിസമ്മതിച്ചിരുന്നു.
ഇതിന് പിന്നാലെ ദൃശ്യങ്ങൾ അച്ഛനും അമ്മക്കും അയക്കും എന്ന് പറഞ്ഞതോടെയാണ് ഹോട്ടലിലേക്ക് എത്തിയത്. കയ്യിൽ പെട്രോളും കരുതിയിരുന്നു. മുറിയിലെത്തിയ ഉടൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിൽ അമ്മാവൻ്റെ പക്കൽ നിന്നും ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.