Kottayam Nursing College Ragging Case: ‘കൊടും ക്രൂരത, ഫോണിലെ ദൃശ്യങ്ങൾ പ്രധാന തെളിവ്’; നഴ്സിം​ഗ് കോളേജ് റാ​ഗിം​​ഗ് കേസിൽ കുറ്റപത്രം സമർപ്പിച്ചു

Kottayam Nursing College Ragging Case: ഗാന്ധിനഗർ എസ്എച്ച്ഒ ടി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കേസിൽ 40 സാക്ഷികളും 32 രേഖകളുമാണ് ഉള്ളത്. കോളേജ് അധികൃതർക്കോ ഹോസ്റ്റൽ വാർഡനോ സംഭവങ്ങളൊന്നുമറിയില്ലായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

Kottayam Nursing College Ragging Case: കൊടും ക്രൂരത, ഫോണിലെ ദൃശ്യങ്ങൾ പ്രധാന തെളിവ്; നഴ്സിം​ഗ് കോളേജ് റാ​ഗിം​​ഗ് കേസിൽ കുറ്റപത്രം സമർപ്പിച്ചു

അറസ്റ്റിലായ വിദ്യാർഥികൾ

Published: 

28 Mar 2025 19:05 PM

കേരള മനസാക്ഷിയെ ഒന്നടക്കം ഞെട്ടിച്ച നഴ്സിം​ഗ് കോളേജ് റാ​ഗിങ് കേസിൽ കുറ്റപത്രം സമർപ്പിച്ചു. നടന്നത് കൊടും ക്രൂരതയാണെന്നും പ്രതികൾ ഇരയാക്കപ്പെട്ട വിദ്യാർഥികളെ നാല് മാസത്തിലധികം തുടർച്ചയായി പീഡിപ്പിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.

പ്രതികൾ അറസ്റ്റിലായി നാൽപ്പത്തിയഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്. പ്രതികളായ വിദ്യാർഥികൾ ലഹരിക്ക് അടിമയായിരുന്നു. ജൂനിയർ വിദ്യാർഥികളെ ഉപദ്രിവിച്ചാണ് ആനന്ദം കണ്ടെത്തിയിരുന്നത്. റാഗിങ്ങിനെ കുറിച്ച് പുറത്ത് പറയാതിരിക്കാൻ പ്രതികൾ ഇരകളെ ഭീഷണിപ്പെടുത്തിയതായും കുറ്റപത്രത്തിൽ പറയുന്നു. പ്രതികളായ വിദ്യാർത്ഥികളുടെ കൈവശം മാരക ആയുധങ്ങൾ ഉണ്ടായിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ALSO READ: ‘അമ്പതാം ദിവസം സെക്രട്ടറിയേറ്റിന് മുന്നിൽ മുടിമുറിച്ച് പ്രതിഷേധിക്കും’; സമരം കടുപ്പിച്ച് ആശാ വർക്കേഴ്സ്

കോട്ടയം നഴ്സിം​ഗ് കോളേജ് ഹോസ്റ്റലിലാണ് ക്രൂരമായ റാ​ഗിങ്ങ് നടന്നത്. കഴിഞ്ഞ നവംബറിൽ തുടങ്ങിയ ക്രൂരത ഫെബ്രുവരിയിലാണ് പുറത്തറിഞ്ഞത്. ഫെബ്രുവരി 11ന് പ്രതികളെ അറസ്റ്റ് ചെയ്തു.  മൂന്നാം വർഷ വിദ്യാർഥികളായ കെ പി രാഹുൽരാജ്, റിജിൽ ജിത്ത്, സാമുവൽ ജോൺസൺ, എൻ. വി. വിവേക്, എൻ എസ് ജീവ എന്നീ അഞ്ച് പേരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ളത്. പ്രതികൾ തന്നെ പകർത്തിയ ദൃശ്യങ്ങളാണ് കേസിലെ പ്രധാന തെളിവ്.

ഗാന്ധിനഗർ എസ്എച്ച്ഒ ടി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കേസിൽ 40 സാക്ഷികളും 32 രേഖകളുമാണ് ഉള്ളത്. കോളേജ് അധികൃതർക്കോ ഹോസ്റ്റൽ വാർഡനോ സംഭവങ്ങളൊന്നുമറിയില്ലായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. അതേസമയം, വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന് ഇരകളായവരും അവരുടെ കുടുംബങ്ങളും ആവശ്യപ്പെട്ടു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ അഞ്ച് പ്രതികളും അറസ്റ്റിലായത് മുതൽ ജയിലിലാണ്.

 

 

 

Related Stories
POCSO Case: സ്നേഹ മെർലിനെതിരെ വീണ്ടും പോക്സോ കേസ്; പെൺകുട്ടിയുടെ സഹോദരനെയും പീഡിപ്പിച്ചതായി പരാതി
IB Officer’s Death: ഐബി ഉദ്യോഗസ്ഥയുടെ മരണം; ഗര്‍ഭച്ഛിദ്രം നടത്താന്‍ സുകാന്ത് വ്യാജരേഖയുണ്ടാക്കി; തെളിവായി വിവാഹക്ഷണക്കത്ത് കണ്ടെത്തി
Kerala Rain Alert: ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, 4 ജില്ലകളിൽ യെല്ലോ അലർട്ട്
Nipah Symptoms: വീണ്ടും നിപ്പ? കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതി ചികിത്സ തേടി
Masappadi Case: മാസപ്പടിക്കേസ് വിചാരണക്കോടതിയിലേക്ക്; വീണാ വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉടന്‍ സമന്‍സ്‌
Gokulam Gopalan: ഗോകുലം ഗോപാലനെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും; എമ്പുരാൻ വിവാദങ്ങളുമായി ബന്ധമില്ലെന്ന് ഇഡി
വിവാഹ ചിത്രങ്ങളുമായി നന്ദുവും കല്യാണിയും
ചാണക്യ നീതി: ഈ ഗുണങ്ങളുള്ള ഭാര്യ ഭർത്താവിന്റെ അനുഗ്രഹം
വേനൽകാലത്ത് കഴിക്കാം തണ്ണിമത്തൻ കുരു
ദഹനക്കേട് അകറ്റാന്‍ ഇവ കഴിക്കൂ