5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kottayam Nursing College Ragging: കോട്ടയം നഴ്സിംഗ് കോളേജ് റാഗിം​ഗ്; ‘നടന്നത് കൊടും ക്രൂരത’, കുറ്റപത്രം ഇന്ന് സമർപ്പിക്കും

Kottayam Nursing College Ragging Case Chargesheet: അന്വേഷണ സംഘം പ്രതികളുടെ മൊബൈൽ ഫോണിൽ നിന്ന് റാഗിംഗിന്റെ കൂടുതൽ തെളിവുകൾ കണ്ടെത്തി. കേസിൽ അഞ്ച് പ്രതികളും 40 സാക്ഷികളും 32 രേഖകളുമാണ് ഉള്ളത്.

Kottayam Nursing College Ragging: കോട്ടയം നഴ്സിംഗ് കോളേജ് റാഗിം​ഗ്; ‘നടന്നത് കൊടും ക്രൂരത’, കുറ്റപത്രം ഇന്ന് സമർപ്പിക്കും
അറസ്റ്റിലായ വിദ്യാർഥികൾImage Credit source: Social Media
nandha-das
Nandha Das | Updated On: 28 Mar 2025 08:37 AM

കോട്ടയം: കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിൽ നടന്നത് കൊടും ക്രൂരതയെന്ന് കുറ്റപത്രം. കേസിൽ അന്വേഷണ സംഘം ഇന്ന് ഏറ്റുമാനൂർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. പ്രതികൾ അറസ്റ്റിലായി നാൽപ്പത്തിയഞ്ച് ദിവസത്തിന് ശേഷമാണ് കുറ്റപത്രം നൽകുന്നത്. കേസിലെ അഞ്ച് പ്രതികളും ചേർന്ന് ജൂനിയർ വിദ്യാർത്ഥികളെ തുടർച്ചയായി ഉപദ്രവിച്ചിരുന്നു. നവംബർ മുതൽ നാല് മാസമാണ് ജൂനിയർ വിദ്യാർഥികൾ തുടർച്ചയായി ഇവരുടെ കൊടും ക്രൂരതയ്ക്ക് ഇരയായത്. വേദന കൊണ്ട് പിടയുന്ന വിദ്യാർത്ഥികളെ കണ്ട് പ്രതികൾ ആനന്ദിച്ചു. ഇതിന്റെ ദൃശ്യങ്ങൾ അവർ ഫോണിൽ പകർത്തി ആഘോഷിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

റാഗിങ്ങിനെ കുറിച്ച് പുറത്ത് പറയാതിരിക്കാൻ പ്രതികൾ ഇരകളെ ഭീഷണിപ്പെടുത്തി. ആതുര സേവനത്തിന് മാതൃകയാകേണ്ടവർ തന്നെ ആക്രമിച്ചു. പ്രതികളായ വിദ്യാർത്ഥികളുടെ കൈവശം മാരക ആയുധങ്ങൾ ഉണ്ടായിരുന്നു. ഇവർ സ്ഥിരം ലഹരി ഉപയോഗിക്കുന്നവർ എന്നും കുറ്റപത്രത്തിൽ അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. ലഹരി ഉപയോഗത്തിന് ആവശ്യമായ പണം ഇരകളായ വിദ്യാർത്ഥികളിൽ നിന്നാണ് പ്രതികൾ കണ്ടെത്തിയിരുന്നത്. കേസിൽ നിർണായക തെളിവായത് ഒരു വിദ്യാർത്ഥിയെ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചതാണ്. പ്രതികൾ തന്നെ ഫോണിൽ പകർത്തിയ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തിയതായും കുറ്റപത്രത്തിൽ പറയുന്നു.

ALSO READ: മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ഉണ്ടാകുമോ? ഇന്നറിയാം, നിര്‍ണായക വിധി

അന്വേഷണ സംഘം പ്രതികളുടെ മൊബൈൽ ഫോണിൽ നിന്ന് റാഗിംഗിന്റെ കൂടുതൽ തെളിവുകൾ കണ്ടെത്തി. കേസിൽ അഞ്ച് പ്രതികളും 40 സാക്ഷികളും 32 രേഖകളുമാണ് ഉള്ളത്. ഇരകളായ വിദ്യാർത്ഥികൾ മുമ്പ് കോളേജിൽ പരാതി നൽകിയിട്ടില്ല സാഹചര്യത്തിൽ റാഗിംഗ് സംബന്ധിച്ചുള്ള വിവരം കോളേജ് അധികൃതർക്കോ ഹോസ്റ്റൽ ചുമതലക്കാർക്കോ അറിയില്ലെന്ന് കാണിച്ച് കേസിൽ ഇവർക്ക് പങ്കില്ലെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. അഞ്ച് പ്രതികൾക്കും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും കോട്ടയം എസ്പി ഷാഹുൽ ഹമീദ് കുറ്റപത്രത്തിൽ പറയുന്നു. മാതൃകപരമായ അന്വേഷണമാണ് കേസിൽ നടന്നതെന്നും പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചതായും പറയുന്നു.