5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kottayam Municipality: 40 ലക്ഷം മുക്കിയ അതേ ഉദ്യോഗസ്ഥൻ, വീണ്ടും അടിച്ചു മാറ്റിയത് 3 കോടി

Kottayam Municipality Pension Scam: പ്രതി വിദേശത്തേക്ക് പോകാൻ സാധ്യതയുള്ളതിനാൽ അടിയന്തരമായി പാസ്പോർട്ട് മരവിപ്പിക്കൽ അടക്കമുള്ള നടപടികൾ വേണമെന്ന് പരാതിയിൽ പറയുന്നുണ്ട്

Kottayam Municipality: 40 ലക്ഷം മുക്കിയ അതേ ഉദ്യോഗസ്ഥൻ, വീണ്ടും അടിച്ചു മാറ്റിയത് 3 കോടി
Kottayam Municipality Extortion | credits
arun-nair
Arun Nair | Published: 08 Aug 2024 11:13 AM

കോട്ടയം:  പെൻഷൻ തുക തിരിമറി നടത്തി 3 കോടി രൂപയോളം വെട്ടിച്ച നഗരസഭാ ഉദ്യോഗസ്ഥനെതിരെ പരാതി. കോട്ടയം നഗരസഭാ മുൻജീവനക്കാരനും നിലവിൽ വൈക്കം നഗരസഭാ ഉദ്യോഗസ്ഥനുമായ അഖിൽ സി.വർഗീസിൻ്റെ പേരിലാണ് നഗരാസഭ സെക്രട്ടറി പരാതി നൽകിയത്. നഗരസഭയുടെ വാർഷിക സാമ്പത്തിക പരിശോധനയിലാണ് തിരിമറി കണ്ടെത്തിയത്.

കോട്ടയം നഗരസഭയിൽ പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന കാലത്താണ് അഖിൽ ഇടപാടുകളിൽ തിരിമറി നടത്തിയത്. പ്രതി വിദേശത്തേക്ക് പോകാൻ സാധ്യതയുള്ളതിനാൽ അടിയന്തരമായി പാസ്പോർട്ട് മരവിപ്പിക്കൽ അടക്കമുള്ള നടപടികൾ വേണമെന്ന് പരാതിയിൽ പറയുന്നുണ്ട്. പി.ശ്യാമള എന്നയാളുടെ പേരിലുള്ള അക്കൗണ്ടിലേക്ക് അനധികൃതമായി പെൻഷൻ അയച്ചായിരുന്നു തട്ടിപ്പ്.

മുൻപ് കൊല്ലം കോർപ്പറേഷനിൽ ജോലി ചെയ്തിരുന്ന അഖിൽ 40 ലക്ഷം രൂപയുടെ തിരിമറി നടത്തിയതിന് സസ്പെൻഷനിലായിരുന്നു. കണക്കുകൾ പരിശോധിക്കവെ കോട്ടയം നഗരസഭയിലെ ഒരു ക്ലാർക്കാണ് ഇത്തരത്തിൽ തിരിമറി നടക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. അതേസമയം ഇതേ അക്കൗണ്ട് വഴി കഴിഞ്ഞദിവസവും ഇയാൾ ഏഴുലക്ഷം രൂപ മാറ്റിയെടുത്തിരുന്നു. നേരത്തെ ഈരാറ്റുപേട്ട നഗരസഭയിൽ നിന്നു സ്ഥലം മാറിയാണ് ഇയാൾ കോട്ടയത്തെത്തുന്നത്. സർക്കാർ ഉദ്യോഗസ്ഥനായ പിതാവിൻ്റെ മരണ ശേഷം ആശ്രിത നിയമനത്തിലൂടെയാണ് അഖിലിന് കൊല്ലം കോർപറേഷനിൽ ജോലി ലഭിച്ചത്.