5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kottayam Medical College Ragging : സ്വകാര്യഭാഗങ്ങളിൽ മർദ്ദനം, കോമ്പസ് കൊണ്ട് മുറിവേൽപ്പിച്ചു, വേദനയെടുക്കുമ്പോൾ ക്രീം തേക്കും; കോട്ടയത്ത് അതിക്രൂരമായ റാഗിങ്

Kottayam Medical College Nursing College Ragging Issue : അഞ്ച് വിദ്യാർഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സീനിയേഴ്സിന് മദ്യപിക്കാനായി ആഴ്ചയിൽ പിരിവെടുത്ത് പണം നൽകണമെന്നും വിദ്യാർഥികളെ ഭീഷിണിപ്പെടുത്തിയിരുന്നു

Kottayam Medical College Ragging : സ്വകാര്യഭാഗങ്ങളിൽ മർദ്ദനം, കോമ്പസ് കൊണ്ട് മുറിവേൽപ്പിച്ചു, വേദനയെടുക്കുമ്പോൾ ക്രീം തേക്കും; കോട്ടയത്ത് അതിക്രൂരമായ റാഗിങ്
അറസ്റ്റിലായ സീനിയർ വിദ്യാർഥികൾImage Credit source: Social Media
jenish-thomas
Jenish Thomas | Updated On: 12 Feb 2025 08:39 AM

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ ഒന്നാം വർഷം വിദ്യാർഥികളെ റാഗിങ്ങിന് വിധേയരാക്കിയ അഞ്ച് സീനിയർ വിദ്യാർഥികൾ അറസ്റ്റിൽ. മെഡിക്കൽ കോളേജിലെ നഴ്സിങ് കോളേജിലാണ് അതിക്രൂരമായ രാഗിങ്ങ് അരങ്ങേറിയത്. മൂന്നാം മാസം മുമ്പ് കോളേജിൽ പ്രവേശിച്ച ഒന്നാം വർഷം വിദ്യാർഥികളെ ശാരീരികവും മാനസികവുമായി ചൂഷ്ണം ചെയ്ത കോട്ടയം സ്വദേശികളായ സാമുവൽ (20), വിവേക്, മലപ്പുറം സ്വദേശികളായ റിജിൽജിത്ത്, രാഹുൽരാജ് (22), വയനാട് സ്വദേശി ജീവ (19) എന്നിവരെ ഗാന്ധിനഗർ പോലീസാണ് അറസ്റ്റ് ചെയ്തത്. നഴ്സിങ് കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലാണ് അതിക്രീര റാഗിങ് നടന്നത്. പ്രതികളായ വിദ്യാർഥികളെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തു.

തിരുവനന്തപുരം സ്വദേശികളായ ആറ് വിദ്യാർഥികളാണ് തങ്ങൾ നേരിട്ട അതിക്രൂരമായ റാഗിങ്ങിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. കോളജ് തുറന്ന് പുതിയ അധ്യയനം വർഷം ആരംഭിച്ചത് മുതൽ ഇവർ റാഗിങ്ങിന് വിധേയമാക്കുമായിരുന്നു. പരാതി നൽകിയതിൻ്റെ തലേദിവസം വരെ ഇവരെ അറസ്റ്റിലായ സീനിയർ വിദ്യാർഥികളിൽ നിന്നും റാഗിങ്ങ് അനുഭവപ്പെട്ടിരുന്നുയെന്നാണ് വിദ്യാർഥികൾ പറയുന്നത്. ശരീരത്തിൽ മുറിവേൽപ്പിക്കുന്നതും മാനസികവുമായ അതിക്രീരമായ പീഡനമായിരുന്നു ഇവരിൽ നിന്നും തങ്ങൾ നേരിട്ടതെന്ന് ഇരയായ വിദ്യാർഥികളുടെ പരാതിയിൽ പറയുന്നു.

ALSO READ : Man Stabbed to Death: ഉപ്പളയിൽ മദ്യപാനത്തിനിടെ തർക്കം; പയ്യന്നൂർ സ്വദേശി കുത്തേറ്റ് മരിച്ചു

കോമ്പസ് കൊണ്ട് ശരീരത്തിൽ മുറിവേൽപ്പിക്കും. ആ മുറിവുകളിൽ ലോഷൻ ഒഴിക്കുകയും അതെ തുടർന്ന് വേദനയെടുത്ത് പുളയുമ്പോൾ വായിലും തലയിലും ശരീരത്തിലും ക്രീം വാരി തേക്കും. കൈത്തി കാണിച്ച് ഭീഷിണിപ്പെടുത്തിട്ടുണ്ടെന്നുമാണ് വിദ്യാർഥികളുടെ പരാതിയിൽ പറയുന്നത്. കൂടാതെ നഗ്നരാക്കി നിർത്തി സ്വകാര്യഭാഗങ്ങളിൽ ജിമ്മിൽ ഉപയോഗിക്കുന്ന ഡമ്പൽ കൊണ്ട് തൂക്കും. ഇവയ്ക്ക് പുറമെ സീനിയർ വിദ്യാർഥികൾക്ക് മദ്യപിക്കാനായി ഓരോ വിദ്യാർഥികളിൽ പണം പിരിക്കുകയും ചെയ്തിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.

റാഗിങ് വിവരങ്ങൾ പുറത്ത് പറയാതെ ഇരിക്കാൻ ഇരയായ വിദ്യാർഥികളെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും അതിൻ്റെ വീഡിയോ എടുക്കുകയും ചെയ്യും. വീഡിയോ പുറത്ത് വന്നാൽ തങ്ങളുടെ ഭാവിയെ ബാധിക്കുമെന്ന് റാഗിങ്ങിന് വിധേയരായവർ ഇക്കാര്യം ആരോടും പുറത്ത് പറഞ്ഞില്ല. അറസ്റ്റിലായ അഞ്ച് പേർക്ക് പുറമെ കൂടുതൽ പേർ ഇതിൽ പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.