Kottayam Engineer Death: ജോലിസമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് വീഡിയോ സന്ദേശം; കോട്ടയത്ത് എഞ്ചിനീയറായ യുവാവ് ആത്മഹത്യ ചെയ്തു
Kottayam Kanjikuzhi Engineer Death: ജോലിസമ്മർദ്ദം താങ്ങാനാവുന്നില്ലെന്ന് ജേക്കബ് മാതാപിതാക്കളോട് പലതവണ പറഞ്ഞിരുന്നതായും റിപ്പോർട്ടുകളുണ്ട്. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ ഇതുമായി ബന്ധപ്പെട്ട അമ്മയ്ക്ക് വീഡിയോ സന്ദേശവും ജേക്കബ് അയയ്ച്ചിരുന്നു.

കോട്ടയം: ഐടി സ്ഥാപനത്തിലെ ജോലിസമ്മർദ്ദം മൂലം 23 കാരനായ യുവാവ് ആത്മഹത്യ ചെയ്തു. കോട്ടയം കഞ്ഞിക്കുഴി സ്വദേശിയാണ് ആത്മഹത്യ ചെയ്ത ജേക്കബ് തോമസ്. യുവാവ് താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. കാക്കനാട് പ്രവർത്തിക്കുന്ന പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ കമ്പ്യൂട്ടർ എൻജിനീയറാണ് ജേക്കബ് തോമസ്.
ജോലിസമ്മർദ്ദം താങ്ങാനാവുന്നില്ലെന്ന് ജേക്കബ് മാതാപിതാക്കളോട് പലതവണ പറഞ്ഞിരുന്നതായും റിപ്പോർട്ടുകളുണ്ട്. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ ഇതുമായി ബന്ധപ്പെട്ട അമ്മയ്ക്ക് വീഡിയോ സന്ദേശവും ജേക്കബ് അയയ്ച്ചിരുന്നു. തനിക്ക് ജോലിസമ്മർദ്ദം താങ്ങാൻ ആകുന്നില്ലെന്നാണ് വീഡിയോ സന്ദേശത്തിലും യുവാവ് പറഞ്ഞിരിക്കുന്നത്. അതിന് പിന്നാലെയായിരുന്നു ഫ്ലാറ്റിൽ നിന്ന് ചാട് ആത്മഹത്യ ചെയ്തത്.
പഠനത്തിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് ജേക്കബ് സോഫ്റ്റ്‌വെയർ എൻജിനീയറായി സ്വകാര്യ കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. ജോലിയിൽ പ്രവേശിച്ച് ഏകദേശം നാല് മാസം പിന്നിടുമ്പോഴാണ് യുവാവ് ആത്മഹത്യ ചെയ്തിരിക്കുന്നത്. ഉറങ്ങാൻ പോലും സാധിക്കാത്ത രീതിയിലാണ് തൻ്റെ മകൻ ജോലിസമ്മർദ്ദം നേരിട്ടിരുന്നതെന്നും കുടുംബം പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കൊച്ചിയിലെ തൊഴിൽ പീഡനം; പരാതി അടിസ്ഥാനരഹിതമെന്ന് കണ്ടെത്തൽ
കൊച്ചിയിലെ മാർക്കറ്റിങ് സ്ഥപനമായ ഹിന്ദുസ്ഥാൻ പവർ ലിങ്ക്‌സിൽ ക്രൂരമായ തൊഴിൽ പീഡനം നടന്നെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് തൊഴിൽ വകുപ്പ്. തൊഴിലിടത്തിലെ രണ്ടു വ്യക്തികൾ തമ്മിൽ ഉണ്ടായ പ്രശ്നത്തെയാണ് തൊഴിൽ പീഡനം എന്ന രീതിയിൽ ചിത്രീകരിച്ചത് എന്നാണ് തൊഴിൽ വകുപ്പിൻ്റെ കണ്ടെത്തൽ. ഇക്കാര്യം വ്യക്തമാക്കികൊണ്ട് മന്ത്രി വി ശിവൻകുട്ടിക്ക് തൊഴിൽ വകുപ്പ് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
പുറത്തുവന്ന ദൃശ്യത്തിലെ ജീവനക്കാരുടെ മൊഴിയെടുത്ത ശേഷമാണ് തൊഴിൽ പീഡനം നടന്നിട്ടില്ലെന്ന് കണ്ടെത്തിയത്. തൊഴിൽ പീഡനം ഉണ്ടായിട്ടില്ലെന്ന് ദൃശ്യങ്ങളിൽ കാണുന്ന യുവാവ് നേരത്തെ പോലീസിനും തൊഴിൽ വകുപ്പിനും മൊഴി നൽകിയിരുന്നു. ജീവനക്കരെ നായയെ പോലെ കഴുത്തിൽ ബെൽറ്റിട്ട് കൊണ്ട് നടത്തിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ടാർഗറ്റ് എത്തിക്കാത്ത ജീവനക്കാരെ അടുത്ത ദിവസം ടാർഗറ്റ് തികയ്ക്കാൻ പ്രേരിപ്പിക്കുന്നതിന് നൽകുന്ന ശിക്ഷയാണ് ഇതെന്നാണ് ഉയർന്ന ആരോപണം.