Kottayam Police Officer Missing: ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയെത്തിയില്ല; കോട്ടയത്ത് എസ്‌ഐയെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ചു
Kottayam Grade SI Reported Missing: കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അനീഷ് വിജയനെയാണ് കാണാതായത്. കുടുംബം നൽകിയ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കോട്ടയം: പോലീസ് ഓഫീസറെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അനീഷ് വിജയനെയാണ് കാണാതായത്. കുടുംബം നൽകിയ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പത്തനംതിട്ട കീഴായ്‌പൂർ സ്വദേശിയാണ് കാണാതായ അനീഷ് വിജയൻ. കഴിഞ്ഞ ദിവസം ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഇദ്ദേഹം വീട്ടിൽ എത്തിയില്ലെന്നാണ് പരാതി. ജോലി സംബന്ധമായോ കുടുംബ സംബന്ധമായ മറ്റ് പ്രശ്നങ്ങൾ ഒന്നും നേരിട്ടിരുന്നില്ലെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം നടന്ന് വരികയാണ്.
ALSO READ: കഞ്ചാവ് വിൽപനയെ പറ്റി പോലീസിനെ അറിയിച്ചു; പിന്നാലെ യുവാക്കളെ വെട്ടി ലഹരി സംഘം
യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ലഹരിസംഘം.
തിരുവനന്തപുരം പോത്തൻകോടിൽ കഞ്ചാവ് വിൽപന പോലീസിൽ അറിയിച്ചതിനെ തുടർന്ന് ലഹരിസംഘം യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കാട്ടായിക്കോണം പട്ടാരി സ്വദേശികളായ സഹോദരങ്ങൾ രതീഷ്, രജനീഷ് എന്നിവരെയാണ് സംഘം ചേർന്ന് ആക്രമിച്ചത്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച കാട്ടായിക്കോണം അരിയോട്ടുകോണത്താണ് വെച്ചാണ് സംഭവം. എട്ടോളം പേരടങ്ങുന്ന സംഘം യുവാക്കളെ ആക്രമിക്കുകയായിരുന്നു.
പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. വീടിന് സമീപത്തായി പശുഫാം നടത്തി വരികയാണ് രതീഷും രജനീഷും. ഇതിനടുത്തായി ലഹരി ഉപയോഗവും വില്‍പനയും നടക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ ഇവർ പോലീസിൽ വിവരം അറിയിച്ചു. ഇതിൽ പ്രകോപിതരായാണ് എട്ടംഗ സംഘം ഫാമിലേക്ക് എത്തി ഇരുവരെയും ക്രൂരമായി ആക്രമിച്ചത്.