AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kottayam Businessman Murder : കോട്ടയത്ത് വ്യവസായിയും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ; കോടാലി കണ്ടെത്തി

Kottayam Indraprastham Auditorium Owner Death : കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ മീരയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Kottayam Businessman Murder : കോട്ടയത്ത് വ്യവസായിയും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ; കോടാലി കണ്ടെത്തി
കൊലപ്പട്ട വിജയകുമാറും ഭാര്യ രമ്യയുംImage Credit source: Social Media
jenish-thomas
Jenish Thomas | Updated On: 22 Apr 2025 13:16 PM

കോട്ടയം : വ്യവസായിയെയും ഭാര്യയെയും കോട്ടയം തിരുവാതുക്കലിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയത്തെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ രമ്യയെയുമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതാകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തിരുവാതുക്കൽ എരുത്തിക്കൽ ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലാണ് കൊലപാതകം നടന്നിരിക്കുന്നത്.

രാവിലെ വീട്ടുജോലിക്കാരിയെത്തിഴപ്പോഴാണ് വിജയകുമാറിനെയും ഭാര്യയെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വീടുമായി അടുത്ത ബന്ധമുള്ള ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തു. വീടിൻ്റെ പിൻവശത്ത് നിന്നും പോലീസ് കൊലയ്ക്ക് ഉപയോഗിച്ചെന്ന് കരുതുന്ന കോടാലി കണ്ടെത്തുകയും ചെയ്തു.

വീട്ടിൽ ദമ്പതികൾ മാത്രമായിരുന്നു താമസിച്ചിരുന്നത്. വർഷങ്ങൾക്ക് മുമ്പ് ഇവരുടെ മകനും ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം ബന്ധുക്കളുമായി വിവരം ശേഖരണവും സിസിടിവി മുഖേനയുള്ള അന്വേഷണവും ആരംഭിച്ചു.