Kutampuzha Women Missing: തിരച്ചിലിനൊടുവിൽ ആശ്വാസം; കുട്ടമ്പുഴയിൽ കാണാതായ 3 സ്ത്രീകളെ കണ്ടെത്തി

Kutampuzha Women Missing Case: പശുക്കളെ തെരയാൻ പോയ മൂന്ന് സ്ത്രീകൾളെയാണ് ഇന്നലെ മുതൽ കാണാതായത്. ഇരുട്ടു വീണതോടെ ഇവരെ കണ്ടെത്താനുള്ള നടപടികൾ രാത്രിയോടെ അവസാനിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചയോടെ കൂടുതൽ സംഘത്തെ നിയോ​ഗിച്ച് തെരച്ചിൽ പുനരാരംഭിച്ചു. വനം വകുപ്പ് ജീവനക്കാർ, ഫയർ ഫോഴ്‌സ്, നാട്ടുകാർ, വനം വാച്ചർമാർ എന്നിവരാണ് തെരച്ചിൽ സംഘത്തിലുണ്ടായിരുന്നത്.

Kutampuzha Women Missing: തിരച്ചിലിനൊടുവിൽ ആശ്വാസം; കുട്ടമ്പുഴയിൽ കാണാതായ 3 സ്ത്രീകളെ കണ്ടെത്തി

കാണാതായ സ്ത്രീകൾക്ക് വേണ്ടി തിരച്ചിൽ നടത്തുന്നവർ. (Image Credits)

Published: 

29 Nov 2024 09:33 AM

കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിൽ കാണാതായ (Kutampuzha Women Missing) മൂന്ന് സ്ത്രീകളെയും കണ്ടെത്തി. ആറ് കിലോമീറ്റർ ദൂരത്തായി അറക്കമുത്തി ഭാഗത്തായാണ് കാണാതായ സ്ത്രീകളെ കണ്ടെത്തിയതെന്ന് ഡിഎഫ്ഒ അധികൃതർ അറിയിച്ചു. നടന്നുതന്നെവേണം ഇവരെ വനത്തിന് പുറത്തെത്തിക്കാൻ. സ്ത്രീകളുടെ ആരോ​ഗ്യാവസ്ഥയിൽ പ്രശ്നമല്ലെന്നാണ് ഡിഎഫ്ഒ നൽകുന്ന വിവരം. ഏകദേശം ഒരു മണിക്കൂർ സമയം കൊണ്ട് മൂവരെയും തിരിച്ചെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡിഎഫ്ഒ വ്യക്തമാക്കി.

പശുക്കളെ തെരയാൻ പോയ മൂന്ന് സ്ത്രീകൾളെയാണ് ഇന്നലെ മുതൽ കാണാതായത്. ഇരുട്ടു വീണതോടെ ഇവരെ കണ്ടെത്താനുള്ള നടപടികൾ രാത്രിയോടെ അവസാനിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചയോടെ കൂടുതൽ സംഘത്തെ നിയോ​ഗിച്ച് തെരച്ചിൽ പുനരാരംഭിച്ചു. വനം വകുപ്പ് ജീവനക്കാർ, ഫയർ ഫോഴ്‌സ്, നാട്ടുകാർ, വനം വാച്ചർമാർ എന്നിവരാണ് തെരച്ചിൽ സംഘത്തിലുണ്ടായിരുന്നത്.

വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മൂന്ന് സ്ത്രീകളും വനത്തിലേക്ക് പശുവിനെ തിരഞ്ഞ് പോയത്. പിന്നീട് ഇവരെ വനത്തിൽ കാണാതായതായി സ്ഥിരീകരിക്കുകയായിരുന്നു. കാണാതായ മായയുമായി നാല് മണിയോടെ ഭർത്താവ് ഫോണിൽ സംസാരിച്ചികുന്നു. ബാറ്ററി തീരും, മെബൈൽ ഫോൺ ഓഫാകുമെന്നും മായ ഭർത്താവിനെ വിളിച്ച് അറിയിച്ചിരുന്നതായാണ് വിവരം. കൂട്ടത്തിലുള്ള പാറുകുട്ടിക്ക് വനമേഖലയെക്കുറിച്ച് പരിചയമുണ്ടെങ്കിലും രാത്രി ആയതിനാൽ സ്ഥലം മാറിപ്പോകാൻ സാധ്യതയുണ്ടെന്നും ഒരു പാറയും ചെക്ക് ഡാമും കണ്ടു എന്ന മാത്രമാണ് ആകെ ലഭിച്ച വിവരം.

പോലീസും അഗ്നിരക്ഷാ സേനയും, വനംവകുപ്പും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്താൻ ഒരുങ്ങിയത്. നിലവിൽ നാല് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ഉച്ചിക്ക് ഒരു മണിയോടെയാണ് മേയാൻ വിട്ട പശുക്കളെ തെരഞ്ഞ് വനത്തിലേക്ക് പോയ ഇവർ വഴി തെറ്റി കാട്ടിൽ കുടുങ്ങിയത്. നാലുമണി വരെ ഇവർ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. തുടർന്നാണ് ഫോൺ സ്വിച്ച് ഓഫ് ആയത്.

Related Stories
Son kills Mother: ഉമ്മയെ വെട്ടിക്കൊന്നിട്ടും കൂസലില്ലാതെ ആഷിഖ്, പോലീസ് ജീപ്പിനുള്ളിൽ നിന്ന് മാധ്യമങ്ങള്‍ക്ക് നേരെ ചുംബന ആം​ഗ്യം കാണിച്ച് പ്രതി
Kerala Lottery Result Today: 70 ലക്ഷം നേടിയത് നിങ്ങളുടെ ടിക്കറ്റോ? അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു