Koottikkal Jayachandran: പോക്സോ കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ ഇടക്കാല സംരക്ഷണം നീട്ടി, ജാമ്യപേക്ഷ പരിഗണിക്കുക ബുധനാഴ്ച

Kootickal Jayachandran: നാല് വയസ് മാത്രം പ്രായമുള്ള കുട്ടിയെ ഉപദ്രവിച്ചുവെന്ന പരാതിയിലാണ് നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ കോഴിക്കോട് കസബ പൊലീസ് പോക്സോ കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും നടൻ ഒളിവിലായിരുന്നു.

Koottikkal Jayachandran: പോക്സോ കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ ഇടക്കാല സംരക്ഷണം നീട്ടി, ജാമ്യപേക്ഷ പരിഗണിക്കുക ബുധനാഴ്ച

Koottickal Jayachandran

nithya
Published: 

24 Mar 2025 15:58 PM

ന്യൂഡൽഹി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യപേക്ഷ ബുധനാഴ്ച പരിഗണിക്കും. കൂട്ടിക്കൽ ജയചന്ദ്രന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് സുപ്രീം കോടതി നടപടി. കൂടാതെ നടന്റെ ഇടക്കാല സംരക്ഷണവും ബുധനാഴ്ച വരെ നീട്ടിയിട്ടുണ്ട്.

അതേസമയം പരാതിക്കാരെ ഭീഷണിപ്പെടുത്താൻ നടൻ ശ്രമിച്ചെന്ന് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ജസ്റ്റിസ് ബി.വി. നാ​ഗരത്നയുടെ അധ്യക്ഷതയുടെ ബെഞ്ചിനായിരുന്നു ജാമ്യാപേക്ഷ ലിസ്റ്റ് ചെയ്തിരുന്നത്. മുതിർന്ന അഭിഭാഷകൻ ആർ.ബസന്ത് നടന് വേണ്ടി ഹാജരാകുമെന്നും അതിനാൽ അദ്ദേഹത്തിന്റെ സൗകര്യം കണക്കിലെടുത്ത് ഹർജി പരി​ഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റണമെന്ന് ജയചന്ദ്രന്റെ നിലവിലെ അഭിഭാഷകൻ കോടതിയോട് അഭ്യർത്ഥിച്ചു. ഈ ആവശ്യം ബെഞ്ച് അം​ഗീകരിക്കുകയായിരുന്നു.

ALSO READ: ബിഗ് ബോസിന് ശേഷം ഒരുപാട് പ്രശ്‌നങ്ങളുണ്ടായി, കുറേ അനുഭവിച്ചു; വിജയം ആസ്വദിക്കാന്‍ പോലും പറ്റിയില്ല

കഴിഞ്ഞ ജൂണ്‍ മാസം എട്ടാം തിയതിയാണ് വെറും നാല് വയസ് മാത്രം പ്രായമുള്ള കുട്ടിയെ ഉപദ്രവിച്ചുവെന്ന പരാതിയിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ കോഴിക്കോട് കസബ പൊലീസ് പോക്സോ കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും നടൻ ഒളിവിലായിരുന്നു. ഏഴ് മാസത്തോളം ഒളിവിലായിരുന്ന കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയടക്കം തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. തുടർന്ന് ജനുവരി 27 ന് സുപ്രീംകോടതി കേസ് പരിഗണിക്കുകയും മൂൻകൂർ ജാമ്യ ഹർജി തീർപ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നിർദ്ദേശിക്കുകയും ചെയ്തു.

കുടുംബത്തിലെ പ്രശ്നങ്ങൾ ആണ് തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് കാരണമെന്നായിരുന്നു ജയചന്ദ്രന്റെ പ്രധാന വാദം. എന്നാൽ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഈ വാദങ്ങളെ എതിർത്തുകൊണ്ട് സംസ്ഥാന സർക്കാർ മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ചു. ചികിത്സിച്ച ഡോക്ടറോടും കോഴിക്കോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക് നൽകിയ മൊഴിയിലും താൻ നേരിട്ട ലൈംഗീക പീഡനത്തെ കുറിച്ച് കുട്ടി വിശദീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. പിന്നെ എങ്ങനെ ആണ് ഇതൊരു കുടുംബ പ്രശ്നത്തെ തുടർന്നുള്ള കേസാകുക എന്ന് സർക്കാർ ചോദിച്ചു. ഇതിന് പിന്നാലെ മെഡിക്കൽ റിപ്പോർട്ടിൽ വിശദീകരിച്ചിരിക്കുന്ന പീഡന വിവരം എങ്ങനെ അവഗണിക്കാൻ കഴിയുമെന്ന് സുപ്രീം കോടതി പ്രതിഭാഗത്തോട് ചോദിച്ചിരുന്നു.

Related Stories
Eid Al Fitr 2025: മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ
Kerala Lottery Result Today: 70 ലക്ഷം രൂപ പോക്കറ്റിൽ, ഇന്നത്തെ ഭാഗ്യശാലി ആര്? അക്ഷയ ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു
Empuraan Movie Controversy : ‘സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണ്’; എമ്പുരാന് പിന്തുണയുമായി മുഖ്യമന്ത്രി
Nimisha Priya: ‘നിമിഷപ്രിയയുടെ വധശിക്ഷ ഈദിന് ശേഷം നടപ്പാക്കിയേക്കാം, കേന്ദ്രത്തിന് മാത്രമേ സഹായിക്കാനാകൂ’; ആക്ഷൻ കൗൺസിൽ
Kerala Summer Bumper Lottery: ആര് നേടും ആ പത്ത് കോടി! സമ്മർ ബമ്പർ നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം; ഇതുവരെ വിറ്റത് 35ലക്ഷത്തില്‍പ്പരം ടിക്കറ്റുകൾ
Kerala Weather Update: സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു; ബുധനാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
രാത്രിയിൽ വെള്ളരിക്ക കഴിക്കരുത്! കാരണം...
കുട്ടികളുടെ മുമ്പിൽവെച്ച് ഇക്കാര്യങ്ങൾ അരുത്!
സുഹൃത്തുക്കളുടെ പോസ്റ്റുകൾ മാത്രം കാണാം; ഫേസ്ബുക്കിൽ പുതിയ ഫീച്ചർ
കുടലിൻറെ ആരോഗ്യത്തിനായി ഇവ കഴിക്കാം