Pushpan: സഖാവ് പുഷ്പന്റെ സംസ്കാരം ഇന്ന്; ടൗൺഹാളിൽ പൊതുദർശനം; കൂത്തുപറമ്പ്, തലശ്ശേരി മണ്ഡലങ്ങളിൽ ഹർത്താൽ

Comrade Pushpan Funeral Today: വൈകിട്ട് അഞ്ച് മണിക്ക് ചൊക്ലിയിലെ വീട്ടു വളപ്പിലാണ് സംസ്കാരം. രാവിലെ മുതൽ വിവിധ സ്ഥലങ്ങളിൽ പൊതുദർശനം നടക്കും.

Pushpan: സഖാവ് പുഷ്പന്റെ സംസ്കാരം ഇന്ന്; ടൗൺഹാളിൽ പൊതുദർശനം; കൂത്തുപറമ്പ്, തലശ്ശേരി മണ്ഡലങ്ങളിൽ ഹർത്താൽ

പുഷ്പന്‍ (Image Credits: Social Media)

Published: 

29 Sep 2024 07:21 AM

കണ്ണൂർ: കഴിഞ്ഞ ദിവസം മരിച്ച സി പി എം പ്രവർത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. വൈകിട്ട് അഞ്ച് മണിക്ക് ചൊക്ലിയിലെ വീട്ടു വളപ്പിലാണ് സംസ്കാരം. രാവിലെ മുതൽ വിവിധ സ്ഥലങ്ങളിൽ പൊതുദർശനം നടക്കും. ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസിലെ പൊതുദർശനത്തിന് ശേഷം രാവിലെ എട്ടു മണിയോടെ വിലാപ യാത്രയായി തലശ്ശേരിക്ക് കൊണ്ടു പോകും. വിലാപ യാത്രയ്ക്കിടെ വിവിധ ഇടങ്ങളിൽ ആളുകൾക്ക് അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഒരുക്കുന്നുണ്ട്.

രാവിലെ പത്തു മണി മുതൽ പതിനൊന്നര വരെ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. ടൗൺ ഹാളിൽ നിന്ന് നേരെ ചൊക്ലിയിലെ രാമ വിലാസം ഹയർ സെക്കൻഡറി സ്ക്കുളിൽ‌ പെതുദർ‌ശനത്തിനു വെയ്ക്കും. അതേസമയം പുഷ്പന്റെ നിര്യാണത്തിൽ കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളിൽ ഇന്ന് (സെപ്റ്റംബർ 29 ഞായർ) ഹർത്താൽ നടത്തും. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കും. വെടിവെപ്പിൽ പരിക്കേറ്റതിനെ തുടർന്ന് 30 വർഷമായി പുഷ്പൻ കിടപ്പിലായിരുന്നു.

Also read-Pushpan: “പുഷ്പനെ അറിയാമോ ഞങ്ങടെ…?“ അന്നും ഇന്നും എന്നും പാർട്ടിയുടെ വൈകാരിക പ്രതീകം

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഓഗസ്റ്റ് രണ്ടിന് വൈകീട്ട് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പുഷ്പനെ പിന്നീട് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ മാസം ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു.

1994 നവംബര്‍ 25ന് കൂത്തുപറമ്പില്‍ നടന്ന ഡിവൈഎഫ്‌ഐ സമരത്തിനിടെ ഉണ്ടായ പോലീസ് വെടിവെപ്പിലാണ് പുഷ്പന് അപകടം സംഭവിച്ചത്. തന്റെ ഇരുപത്തിനാലാം വയസില്‍ കിടിപ്പിലായ പുഷ്പന്‍ സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി കൂടിയായിരുന്നു. അന്നത്തെ സഹകരണമന്ത്രിയായിരുന്ന എംവി രാഘവന് നേരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തിന് നേരെയായിരുന്നു പോലീസ് വെടിവെപ്പ്. പുഷ്പൻ ഉൾപ്പെടെ ആറോളം പേർക്ക് പരിക്കേറ്റ വെടിവെപ്പിൽ കെ കെ രാജീവന്‍, കെ വി റോഷന്‍, വി മധു, സി സാബു, ഷിബുലാല്‍ എന്നീ പാര്‍ട്ടി പ്രവര്‍ത്തകര്‍ അന്നത്തെ വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു.

വെടിവെപ്പില്‍ ​ഗുരുതരമായി പരിക്കേറ്റ പുഷ്പൻ പിന്നീടൊരിക്കലും എഴുന്നേറ്റില്ല. സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കാണാന്‍ തലശേരി ടൗണ്‍ഹാളിലാണ് ഒടുവിലെത്തിയത്. ഡിവൈഎഫ്‌ഐ നിര്‍മിച്ചുനല്‍കിയ വീട്ടിലായിരുന്നു പുഷ്പന്റെ താമസം.

Related Stories
Kanjirappally Twin Murder Case : ആദ്യം കുമളിക്കേസ്, ഇപ്പോള്‍ കാഞ്ഞിരപ്പള്ളിയിലെ ഇരട്ടക്കൊലപാതകവും; രണ്ട് ദിവസത്തിനിടെ കേരളം കാത്തിരുന്ന രണ്ട് കേസുകളില്‍ ശിക്ഷാവിധി
Kerala Lottery Results: ഇന്നത്തെ 80 ലക്ഷം ഈ ടിക്കറ്റിന്; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Wayanad By Election : പ്രിയങ്കാ ഗാന്ധിയുടെ എംപി സ്ഥാനം നഷ്ടമാവുമോ? തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സ്ഥാനാർത്ഥി കോടതിയിൽ
Kannur Jaundice Spread: മഞ്ഞപ്പിത്ത വ്യാപനം; സ്വകാര്യ വിതരണക്കാരൻ നൽകുന്ന കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ
MT Vasudevan Nair: എം ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല, ഗുരുതരമായി തന്നെ തുടരുന്നു
Complaint Against SI: എസ്ഐയായ ഭ‍ർത്താവിനെതിരെ പരാതിയുമായി ഭാര്യ; സുഹൃത്തായ വനിതാ എസ്ഐ വീട്ടിൽ കയറി തല്ലി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍