CPIM: സ്വന്തം കൗൺസിലറെ ബലമായി കാറിൽ കയറ്റി തട്ടിക്കൊണ്ടുപോയി; കൂത്താട്ടുകുളത്ത് നാല് സിപിഎം പ്രവർത്തകർ പിടിയിൽ

Councillor Kidnaped CPIM Workers Arrested: കൂത്താട്ടുകുളം നഗരസഭാ കൗൺസിലറെ തട്ടിക്കൊണ്ടുപോയ കേസിൽ നാല് സിപിഐഎം പ്രവർത്തകർ പിടിയിൽ. കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് സ്വന്തം പാർട്ടി പ്രവർത്തകർ പിടിയിലായത്.

CPIM: സ്വന്തം കൗൺസിലറെ ബലമായി കാറിൽ കയറ്റി തട്ടിക്കൊണ്ടുപോയി; കൂത്താട്ടുകുളത്ത് നാല് സിപിഎം പ്രവർത്തകർ പിടിയിൽ

പ്രതീകാത്മക ചിത്രം

Published: 

21 Jan 2025 06:47 AM

സ്വന്തം കൗൺസിലറെ തട്ടിക്കൊണ്ടുപോയ കേസിൽ നാല് സിപിഎം പ്രവർത്തകർ പിടിയിൽ. കൂത്താട്ടുകുളം കൗൺസിലറായ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. എൽഡിഎഫ് ഭരണസമിതിക്കെതിരായ അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കാനെത്തിയ കലാ രാജുവിനെ സ്വന്തം പാർട്ടിക്കാർ തട്ടിക്കൊണ്ടുപോയത്.

സംഭവത്തിൽ 45 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കലാ രാജുവിന്റെ മക്കൾ നൽകിയ പരാതിയിലാണ് കേസ്. ചെള്ളയ്ക്കപ്പടി ബ്രാഞ്ച് സെക്രട്ടറിയായ അരുൺ വി മോഹൻ (40), ചെള്ളയ്ക്കപ്പടി ബ്രാഞ്ച് അംഗം റിൻസ് വർഗീസ് (42), കൂത്താട്ടുകുളം ടൗൺ ബ്രാഞ്ച് അംഗം ടോണി ബോബി (34), പൈറ്റക്കുളം ബ്രാഞ്ച് അംഗം സജിത്ത് എബ്രഹാം (40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും വൈകാതെ ഇവരും പിടിയിലാവുമെന്നും സൂചനയുണ്ട്.

Also Read : Chicken : കോട്ടയത്ത് ലോറി മറിഞ്ഞ് കോഴികൾ ചത്തു; കോളടിച്ചത് നാട്ടുകാർക്ക് ! ഒട്ടും പാഴാക്കാതെ വീട്ടിലെത്തിച്ചു

കൂത്താട്ടുകുളം നഗരസഭ ഭരിക്കുന്ന എൽഡിഎഫ് ഭരണസമിതിയ്ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ശനിയാഴ്ച ചർച്ചയ്ക്കെടുക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് കലാരാജുവിനെ തട്ടിക്കൊണ്ടുപോയത്. ഇവർ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യാനിരുന്നതാണ്. ഇതിനിടെ നഗരസഭാ ചെയർപേഴ്സൻ്റെ ഔദ്യോഗിക വാഹനത്തിൽ നിന്ന് കലാ രാജുവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഏരിയ കമ്മറ്റി ഓഫീസിലെത്തിച്ച ഇവരെ പിന്നീട് പ്രവർത്തകർ തന്നെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെയാണ് തന്നെ തട്ടിക്കൊണ്ടുപോയത് സിപിഎം പ്രവർത്തകർ തന്നെയാണെന്ന് കലാ രാജു ആരോപിച്ചത്. തന്നെ വാഹനത്തിലേക്ക് വലിച്ചെറിയുകയായിരുന്നു എന്ന് അവർ ആരോപിച്ചു. ഇതെല്ലാം പൊതുജനമധ്യത്തിലാണ് നടന്നത്. ഇതിനിടെ കാറിൻ്റെ ഡോറിനിടയിൽ കാല് കുടുങ്ങി. വേദന കൊണ്ട് പുളഞ്ഞെങ്കിലും ഡോർ തുറന്ന് കാലെടുക്കാൻ ഇവർ അനുവദിച്ചില്ല. മക്കളെ കാണണമെന്നും ആശുപത്രിയിൽ പോകണമെന്നും ആവശ്യപ്പെട്ടപ്പോൾ ഏരിയ സെക്രട്ടറിയുടെ അനുവാദം വേണമെന്ന് ഇവർ പറഞ്ഞെന്നും കലാ രാജു ആരോപിച്ചിരുന്നു.

കോഴിച്ചാകര!
കോട്ടയത്ത് ഇറച്ചിക്കോഴികളുമായെത്തിയ ലോറി മറിഞ്ഞപ്പോൾ കോളടിച്ചത് നാട്ടുകാർക്ക്. കോട്ടയം നാഗമ്പടം എച്ച്എച്ച് മൗണ്ടില്‍ ഞായറാഴ്ച രാവിലെയാണ് ലോറി മറിഞ്ഞത്. പെരുമ്പാവൂരില്‍ നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട വാഹനം മറിഞ്ഞതിനെ തുടർന്ന് കുറേ കോഴികൾ ചത്തു. റോഡിന്റെ വശത്ത് കൂട്ടിയിട്ടു. സ്ഥലത്തെത്തിയ ആളുകൾ കോഴികളെ വാഹനങ്ങളിലാക്കി കൊണ്ടുപോവുകയായിരുന്നു. മഴ പോലും വകവെക്കാതെയാണ് ആളുകൾ കോഴികളെ കൊണ്ടുപോകാനെത്തിയത്. പല വാഹനങ്ങളിലും നടന്നുമൊക്കെ ആളുകൾ കോഴിശേഖരണം നടത്തി. ചിലർ ഒന്നോ രണ്ടോ കോഴികളെ കൊണ്ടുപോയപ്പോൾ മറ്റ് ചിലർ ചാക്കിൽ നിറച്ച് കോഴികളെ കടത്തി. പലരും സ്വയം കോഴി കൊണ്ടുപോവുകയും മറ്റുള്ളവരെ വിളിച്ചറിയിക്കുകയും ചെയ്തു. ഇങ്ങനെ അറിഞ്ഞവരും സ്ഥലത്തെത്തി കോഴികളെ കൊണ്ടുപോയി. കാര്‍, ജീപ്പ്, ബൈക്ക്, സ്‌കൂട്ടര്‍ തുടങ്ങി വിവിധ വാഹനങ്ങളിൽ സ്ഥലത്തെത്തിയ ആളുകൾ അപ്രതീക്ഷിതമായി സംഭവിച്ച കോഴിച്ചാകര പരമാവധി മുതലെടുത്തു. ഒരു കറിയ്ക്കുള്ള കോഴി മുതൽ ഒരു സദ്യയ്ക്ക് കൊടുക്കാൻ പറ്റുന്നത്ര കോഴികൾ വരെ കൊണ്ടുപോയവരുണ്ട്. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Related Stories
Priest ​Insurance Compensation: വാഹനാപകടത്തിൽ മരിച്ച പുരോഹിതന്റെ നഷ്ടപരിഹാരം രൂപതയ്ക്കില്ല, കുടുംബത്തിന്; ഉത്തരവുമായി ഹൈക്കോടതി
Newborn Baby Needle: നവജാത ശിശുവിൻ്റെ ശരീരത്തിൽ സൂചി തറച്ചുകയറിയ സംഭവം; ഡോക്ടർക്കും ജീവനക്കാർക്കുമെതിരെ കേസ്
Wayanad Landslides: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; കാണാതായവരെ മരണപ്പെട്ടവരായി അംഗീകരിച്ചു
Malappuram Accident: മലപ്പുറത്ത് കെഎസ്ആർടിസിയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേർക്ക് പരിക്ക്
Needle In Capsule: ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയതിന് പിന്നിൽ ഗൂഢാലോചനയെന്ന് സംശയം; ഡിജിപിയ്ക്ക് പരാതിനൽകി ആരോഗ്യവകുപ്പ്
Covid 19 Death: 2024ൽ ഏറ്റവും കൂടുതൽ കോവിഡ് മരണം കേരളത്തിൽ; രോ​ഗം ബാധിച്ചത് 5597 പേർക്ക്
ഇടയ്ക്കിടെ മുടിയില്‍ തൊട്ട് കഷണ്ടിയാകല്ലേ!
ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്തവര്‍
അമേരിക്കയിൽ ഉദ്ഘാടനത്തിൽ തിളങ്ങിയ ഈ താരത്തെ മനസ്സിലായോ?
ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ