AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Konni Elephant Camp: ആനക്കൂട്ടിലെ തൂണുകളുടെ സുരക്ഷിതത്വം ഉറപ്പാക്കിയില്ല; നാല് വയസുകാരൻ്റെ മരണത്തിൽ ഉദ്യോഗസ്ഥർക്ക് സസ്പൻഷൻ

Konni Elephant Camp Officials Suspended: കോന്നി ആനക്കൂട്ടിൽ നാല് വയസുകാരൻ്റെ മരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ സസ്പൻഡ് ചെയ്തു. കോൺക്രീറ്റ് തൂണുകളുടെ സുരക്ഷ ഉറപ്പാക്കിയില്ലെന്ന കാരണത്തിലാണ് അഞ്ച് പേരെ സസ്പൻഡ് ചെയ്തത്.

Konni Elephant Camp: ആനക്കൂട്ടിലെ തൂണുകളുടെ സുരക്ഷിതത്വം ഉറപ്പാക്കിയില്ല; നാല് വയസുകാരൻ്റെ മരണത്തിൽ ഉദ്യോഗസ്ഥർക്ക് സസ്പൻഷൻ
അഭിരാംImage Credit source: Social Media
abdul-basith
Abdul Basith | Published: 20 Apr 2025 07:22 AM

കോന്നി ആനക്കൂട്ടിൽ നാല് വയസുകാരൻ മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൻ്റെ ചുമതലയുള്ള വനം സെക്ഷൻ ഓഫീസർ അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരായ സലീം, സതീഷ്, സജിനി, സുമയ്യ ഷാജി എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. ഇവരെ സസ്പൻഡ് ചെയ്തു. ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ആർ.കമലാഹറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡിഎഫ്ഒ, റേഞ്ച് ഓഫീസർ എന്നിവരെ സ്ഥലം മാറ്റാനും റിപ്പോർട്ടിൽ ശുപാർശയുണ്ട്. കോൺക്രീറ്റ് തൂണുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്ന കണ്ടെത്തലിലാണ് ഉദ്യോഗസ്ഥർക്കെതിരായ നടപടി.

കഴിഞ്ഞ ദിവസമാണ് കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാല് വയസുകാരൻ മരിച്ചത്. ആനത്താവളത്തിൻ്റെ സൗന്ദര്യവത്കരണത്തിൻ്റെ ഭാഗമായി സ്ഥാപിച്ചിരുന്ന തൂണുകളിൽ ഒന്ന് ഇളകിവീണായിരുന്നു മരണം. പിന്നാലെ ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുകയുമായിരുന്നു. തൂൺ നന്നായി ഉറപ്പിച്ചിട്ടില്ലായിരുന്നു എന്നാണ് പോലീസിൻ്റെ കണ്ടെത്തൽ.

ഈ മാസം 18ന് ഉച്ചയ്ക്കാണ് നാല് വയസുകാരനായ അഭിരാം കോൺക്രീറ്റ് തൂൺ തലയിൽ വീണ് മരണപ്പെട്ടത്. അടൂർ കടമ്പനാട് അജിയും ശാരിയും മകൻ അഭിരാജും ബന്ധുക്കളും ചേർന്നാണ് ആനക്കൂട് സന്ദർശിച്ചത്. രാവിലെ കല്ലേരി അപ്പൂപ്പൻ കാവ് ക്ഷേത്രം സന്ദർശിച്ച ശേഷം ഇവർ ആനക്കൂട്ടിലെത്തുകയായിരുന്നു. ഇതിനിടെ വഴിയരികിൽ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് തൂണിൽ പിടിച്ച് വട്ടം കറങ്ങുന്നതിനിടെ തൂൺ പിഴുത് അഭിരാമിൻ്റെ തലയിൽ വീഴുകയായിരുന്നു. ആനത്താവളത്തിൻ്റെ സൗന്ദര്യവത്കരണത്തിൻ്റെ ഭാഗമായി സ്ഥാപിച്ചിരുന്ന തൂണുകളിൽ ഒന്നായിരുന്നു ഇത്. നാലടിയോളം ഉയരമുള്ള തൂൺ തലയിൽ വീണ ഉടൻ തന്നെ കുട്ടി കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.