5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Train Timings: മംഗള, നേത്രാവതി ഉൾപ്പടെ 25-ലധികം ട്രെയിനുകൾക്ക് പുതിയ സമയം; ഇനി വേഗം കൂടും

Konkan Railway Train Timing Changes: മൺസൂൺ കാലത്ത് 40 മുതൽ 75 കിലോമീറ്റർ വരെയായി വേഗം കുറച്ച തീവണ്ടികൾ ഇനി മുതൽ 110 കിലോമീറ്റർ വേഗത്തിലോടും.

Train Timings: മംഗള, നേത്രാവതി ഉൾപ്പടെ 25-ലധികം ട്രെയിനുകൾക്ക് പുതിയ സമയം; ഇനി വേഗം കൂടും
Representational Image (Image Credits: Tim Graham/Getty Images Creative)
nandha-das
Nandha Das | Updated On: 01 Nov 2024 07:57 AM

കണ്ണൂർ: കൊങ്കൺ വഴി ഓടുന്ന ട്രെയിനുകളുടെ സമയം മാറ്റാൻ തീരുമാനം. കേരളത്തിൽ നിന്നുള്ള ട്രെയിനുകളുടെ ഉൾപ്പടെ സമയം വെള്ളിയാഴ്ച മുതൽ മാറും. മൺസൂൺ കാലത്ത് 40 മുതൽ 75 കിലോമീറ്റർ വരെയായി വേഗം കുറച്ച തീവണ്ടികൾ ഇനി മുതൽ 110 കിലോമീറ്റർ വേഗത്തിലോടും. മംഗള, നേത്രാവതി ഉൾപ്പടെ 25-ലധികം ട്രെയിനുകളുടെ സമയമാണ് മാറുന്നത്. മുൻകൂട്ടി ബുക്ക് ചെയ്തവർ സമയമാറ്റം ശ്രദ്ധിക്കണം. കേരളത്തിലേക്കുള്ള തീവണ്ടികൾ ഇനി നേരത്തെ എത്തും.

പ്രധാന മാറ്റങ്ങൾ:

എറണാകുളം-നിസാമുദ്ധീൻ മംഗള എക്സ്പ്രസ് (12617) ഇനി മുതൽ മൂന്ന് മണിക്കൂറോളം വൈകി പുറപ്പെടും. നിലവിൽ 10:30-നു പുറപ്പെടുന്ന ട്രെയിൻ ഇനി എറണാകുളത്ത് നിന്നും ഉച്ചയ്ക്ക് 1:25-നാൻ പുറപ്പെടുക. വൈകിട്ട് 4.15-ന് ഷൊർണൂരിലും, 6:39-ന് കണ്ണൂരിലും എത്തും.

നിസാമുദ്ധീൻ-എറണാകുളം മംഗള എക്സ്പ്രസ് (12618) ഇനി ഒരു മണിക്കൂർ നേരത്തെ എത്തും. നിലവിൽ 11:40-ന് മംഗളൂരുവിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ ഇനി 10:35 -ന് മംഗളൂരു വിടും. പുലർച്ചെ 4:15-ന് ഷൊർണൂരിലും, 7:30-ന് എറണാകുളത്തും എത്തും.

തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346) നേരത്തേത് പോലെ രാവിലെ 9:35-ന് തന്നെ പുറപ്പെടും. 1:50-ന് എറണാകുളവും, 6:05-ന് കോഴിക്കോടും 7:35-ന് കണ്ണൂരിലും എത്തും.

ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345) ഇനി ഒന്നര മണിക്കൂർ നേരത്തെ എത്തും. പുലർച്ചെ 4:25-ന് മംഗളൂരു, 6:35-ണ് കണ്ണൂർ, 8:10-ന് കോഴിക്കോട്, 10:20-ന് ഷൊർണുർ, വൈകിട്ട് 6:20-ന് തിരുവനന്തപുരം എന്നിങ്ങനെയാണ് പുതിയ സമയക്രമം.

മംഗളൂരുവിൽ നിന്നും മുംബൈയിലേക്ക് നിലവിൽ 12:45-നു പുറപ്പെടുന്ന മത്സ്യഗന്ധ (12620) ഇനി ഉച്ചയ്ക്ക് 2:20-ന് പുറപ്പെടും.

മംഗളൂരുവിൽ നിന്നും പുറപ്പെടുന്ന ചില ട്രെയിനുകളുടെ പുതിയ സമയം:

  • മംഗളൂരു-ഗോവ വന്ദേഭാരത് : രാവിലെ 8:30.
  • മംഗളൂരു-ഗോവ മെമു : വൈകിട്ട് 3:30.
  • മംഗളൂരു-ഗോവ സ്പെഷ്യൽ : രാവിലെ 5:30.
  • മംഗളൂരു-മുംബൈ മത്സ്യഗന്ധ : ഉച്ച 2:20.