Kollam Murder: കൊല്ലത്ത് വഴിതടഞ്ഞത് ചോദിക്കാനെത്തിയ യുവാവിനെ കുത്തികൊന്നു
Kollam Murder Updates: ആക്രമണത്തിനിടെ ഒരാള്‍ നവാസിനെ കയ്യില്‍ കരുതിയ കത്തിയെടുത്ത് കുത്തുകയായിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. നവാസിന്റെ കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
കൊല്ലം: വെളിച്ചിക്കാലയില്‍ വഴിതടഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടില്‍ നവാസ് (35) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം. നവാസിന്റെ സഹോദരനേയും സുഹൃത്തിനേയും ഒരു സംഘം വഴിയില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ചിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ നവാസും അക്രമിസംഘവും തമ്മിലുള്ള ഏറ്റുമുട്ടലാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ആക്രമണത്തിനിടെ ഒരാള്‍ നവാസിനെ കയ്യില്‍ കരുതിയ കത്തിയെടുത്ത് കുത്തുകയായിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. നവാസിന്റെ കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.