5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kollam Student Murder: കൊല്ലത്ത് ബിരുദ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി; കൊലയാളി ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയെന്ന് സൂചന

Kollam Student Murdered Killer Suicide: കൊല്ലത്ത് കോളജ് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി. ശേഷം പ്രതി ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയെന്നും സൂചനകളുണ്ട്.

Kollam Student Murder: കൊല്ലത്ത് ബിരുദ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി; കൊലയാളി ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയെന്ന് സൂചന
പ്രതീകാത്മക ചിത്രംImage Credit source: Unsplash
abdul-basith
Abdul Basith | Updated On: 17 Mar 2025 21:22 PM

കൊല്ലത്ത് ബിരുദവിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി. കൊല്ലം ഉളിയക്കോവിലിൽ താമസിക്കുന്ന ഫെബിൻ ജോർജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർത്ഥിയാണ്. ഫെബിൻ്റെ പിതാവ് ഗോമസിനും കുത്തേറ്റു.

രാത്രി ഏഴ് മണിയോടെയായിരുന്നു ആക്രമണം. ആദ്യം പിതാവിനെയാണ് കൊലയാളി ആക്രമിച്ചത്. ശേഷം ഫെബിനെ ആക്രമിച്ച് മരണം ഉറപ്പാക്കിയതിന് ശേഷം കൊലയാളി വാഹനത്തിൽ മടങ്ങുകയായിരുന്നു.

കാറിൽ പർദ്ദ ധരിച്ചെത്തിയ അജ്ഞാത കൊലയാളി ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയെന്നും സൂചനയുണ്ട്.

തേജസ് രാജ് എന്നയാളാണ് കൊലപാതകി എന്നതാണ് ലഭിക്കുന്ന സൂചനകൾ. രാജ് എന്ന തൻ്റെ പിതാവിൻ്റെ വാഹനത്തിലാണ് ഇയാൾ എത്തിയതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 30 വയസിന് മുകളിൽ പ്രായമുള്ളയാളാണ് തേജസ് രാജ് എന്നാണ് വിവരം. കൊല്ലം ചവറ സ്വദേശിയാണ് ഇയാൾ എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കടപ്പാക്കട റെയിൽവേ ട്രാക്കിലാണ് കൊലയാളിയുടെ മൃതദേഹം കണ്ടെത്തിയത്.