Kollam New Born Baby Death : നവജാതശിശുവിനെ റബർ തോട്ടത്തിൽ ഉപേക്ഷിച്ച് കൊന്ന കേസ്; അമ്മയ്ക്ക് 10 വർഷം തടവ്

Kollam New Born Baby Death Case Judgement : നരഹത്യ കുറ്റം ബാലനീതി വകുപ്പുകൾ പ്രകാരമാണ് കുഞ്ഞിൻ്റെ അമ്മയായ രേഷ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. രേഷ്മ രണ്ടാമത്തെ കുഞ്ഞിനെയാണ് വീടിൻ്റെ സമീപത്തെ റബർ തോട്ടത്തിലെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചത്.

Kollam New Born Baby Death : നവജാതശിശുവിനെ റബർ തോട്ടത്തിൽ ഉപേക്ഷിച്ച് കൊന്ന കേസ്; അമ്മയ്ക്ക് 10 വർഷം തടവ്

പ്രതിയായ രേഷ്മ (നടുവിൽ), ആത്മഹത്യ ചെയ്ത ഗ്രീഷ്മയും ആര്യയും

Published: 

06 Aug 2024 18:23 PM

കൊല്ലം : നവജാതശിശുവിനെ റബർ തോട്ടത്തിലെ കിരിയലക്കൂട്ടത്തിൽ ഉപേക്ഷിച്ച കൊന്ന കേസിൽ (Kollam New Born Baby Death Case) കൊല്ലം കല്ലുവാതുക്കൽ സ്വദേശിനി രേഷ്മയെ പത്ത് വർഷം കഠിന തടവിന് ശിക്ഷിച്ചു. കൊല്ലം അഡീഷ്ണൽ സെക്ഷൻസ് ജഡ്ജി പിഎൻ വിനോദമാണ് കുഞ്ഞിൻ്റെ മാതാവിനെതിരെ ശിക്ഷ വിധിച്ചത്. കേസ് അന്വേഷിച്ച് പാരിപ്പള്ളി പോലീസ് ചുമത്തിയ നരഹത്യക്കുറ്റം, ബാലനീതി വകുപ്പുകൾ ശരിവെച്ച കോടതി കഴിഞ്ഞ ദിവസം രേഷ്മ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. പത്ത് വർഷത്തിന് പുറമെ കുഞ്ഞിന് ഉപേക്ഷിച്ചതിന് ഒരു വർഷം കൂടി തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.

രേഷ്മ തൻ്റെ രണ്ടാമത്തെ കുട്ടിയെയാണ് ജനിച്ചയുടനെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ ഉപേക്ഷിക്കുന്നത്. രണ്ടാമത് ഗർഭിണിയായതും പ്രസവിച്ചതും ഫേസ്ബുക്ക് കാമുകനിൽ നിന്നും മറച്ച് വെക്കാൻ വേണ്ടിയാണ് 25കാരിയായ രേഷ്മ നവജാതശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചത്. പക്ഷെ അനന്തു എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ രേഷ്മയോട് ചാറ്റ് ചെയ്തത് പ്രതിയുടെ ഭർത്താവിൻ്റെ സഹോദരഭാര്യയും സഹോദരിപുത്രിയും ചേർന്നായിരുന്നു.

ALSO READ : Crime News : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് 17കാരിയെ ആലപ്പുഴയിൽ നിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കൊലക്കേസ് പ്രതികളടക്കം മൂന്ന് പേർ പിടിയിൽ

സംഭവം നടക്കുന്നത് 2021 ജനുവരിയിൽ

2021 ജനുവരി നാലിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രേഷ്മയ്ക്കും ഭർത്താവിനും മൂന്ന് വയസുള്ള ഒരു പെൺകുട്ടിയുണ്ട്. രണ്ടാമത് ഗർഭിണിയായ രേഷ്മയെ ഫേസ്ബുക്ക് കാമുകൻ സ്വീകരിക്കില്ലയെന്ന് അറിയിച്ചതോടെയാണ് രേഷ്മ ആരുമറിയാതെ പ്രസവിച്ച് ഉടൻ തന്നെ കുഞ്ഞിനെ റബർ തോട്ടത്തിൽ ഉപേക്ഷിച്ചത്. വീടിന് പുറത്ത് കുളിമുറിയിൽ പ്രസവിച്ച രേഷ്മ കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിക്കുകയും തുടർന്ന് കുളിമുറി വൃത്തിയാക്കി ഭർത്താവ് വിഷ്ണുവിനൊപ്പം വന്ന് കിടന്നുറങ്ങുകയും ചെയ്തു.

ഡിഎൻഎ പരിശോധനയിൽ അമ്മ രേഷ്മയാണെന്ന് കണ്ടെത്തി

അഞ്ചാ തീയതി രാവിലെ റബർ തോട്ടത്തിൽ നിന്നും നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ ആദ്യം കൊല്ലം മെഡിക്കൽ കോളേജിലും പിന്നീട് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ച് ചികിത്സിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഇതേസമയം പോലീസിനോടും നാട്ടുകാരോട് രേഷ്മ യാതൊരു ഭാവവ്യത്യാസമില്ലാതെ ഇടപെടുകയും ചെയ്തു. എന്നാൽ കുട്ടി ആരുടെയന്ന് കണ്ടെത്താനുള്ള ഡിഎൻഎ പരിശോധിനയിൽ കുഞ്ഞ് രേഷ്മയുടെയും വിഷ്ണുവിൻ്റെയുമാണ് കണ്ടെത്തി. രേഷ്മ ഗർഭിണിയാണെന്ന് ഭർത്താവ് വിഷ്ണുവിനും ബന്ധുക്കൾക്കും അറിയില്ലായിരുന്നു.

ഫേസ്ബുക്കിലെ ആ അനന്തു വ്യാജം

കേസിൽ പോലീസ് ഏറ്റവും കൂടുതൽ വലഞ്ഞത് ഫേസ്ബുക്ക് അക്കൗണ്ട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലായിരുന്നു. ഫേസ്ബുക്ക് കാമുകൻ അനന്തുവിൻ്റെ നിർദേശത്തെ തുടർന്നാണ് രേഷ്മ കുഞ്ഞനെ ഉപേക്ഷിച്ചത്. രണ്ടാമത്തെ കുഞ്ഞും കൂടിയാകുമ്പോൾ സ്വീകരിക്കാനാകില്ലയെന്ന് ഫേസ്ബുക്ക് കാമുകൻ പറഞ്ഞതോടെയാണ് രേഷ്മ ആരുമറിയാതെ പ്രസവിച്ചതും നവജാതശിശുവിനെ റബർ തോട്ടത്തിൽ ഉപേക്ഷിച്ചതും. ചാറ്റ് ചെയ്യുക അല്ലാതെ ഒരിക്കൽ പോലും രേഷ്മ ഈ അനന്തുവുമായി ഫോണിൽ നേരിട്ട് സംസാരിച്ചിട്ടില്ല. എന്നാൽ ഈ കാമുകനെ തേടി പോലീസ് അവസാനമെത്തിയത് രേഷ്മയുടെ കുടുംബത്തിലേക്ക് തന്നെയായിരുന്നു.

ഭർത്താവ് വിഷ്ണുവിൻ്റെ സഹോദരഭാര്യ ആര്യയും സഹോദരി പുത്രി ഗ്രീഷ്മയും ചേർന്നാണ് അനന്തു എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ ഉണ്ടാക്കി രേഷ്മയുമായി ചാറ്റ് ചെയ്തത്. രേഷ്മയെ പറ്റിക്കുന്നതിന് വേണ്ടിയാണ് ഇരുവരും ചേർന്ന് ഇങ്ങനെ ഒരു വ്യാജ അക്കൗണ്ട് ഉണ്ടാക്കിയത്.

അറസ്റ്റും ആത്മഹത്യയും

ഡിഎൻഎ പരിശോധനയിൽ രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റം സമ്മതിച്ച് രേഷ്മ ഫേസ്ബുക്ക് കാമുകൻ്റെ നിർദേശത്തിലാണെന്ന് ഇക്കാര്യം ചെയ്തെന്ന് പോലീസിനോട് അറിയിക്കുകയും ചെയ്തു. അനന്തുവിനായി പോലീസ് അന്വേഷണം ആരംഭിച്ച വേളയിലാണ് രേഷ്മ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും ഇത്തിക്കര ആറ്റിൽ ചാടി ആത്മഹത്യ ചെയ്തത് നാടിനെ ഞെട്ടിലിലാക്കി.

Related Stories
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
Kerala Lottery Results: തലവര തെളിഞ്ഞല്ലോ, ഇനിയെന്ത് വേണം? കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Sharon Murder Case: ഡിസ്റ്റിങ്ഷനോടെയാണ് പാസായത്, ഏക മകളാണ്; ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്ന് ഗ്രീഷ്മ; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ