5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kollam Lok sabha Election Results 2024: കൊല്ലത്ത് ‘പ്രേമ’ മധുരം…; ഹാട്രിക്കടിച്ച് എൻ കെ പ്രേമചന്ദ്രൻ

Kollam Lok sabha Election Results 2024: മുതിർന്ന നേതാക്കളെ പരീക്ഷിച്ചിട്ടും തുടർച്ചായി നേരിടേണ്ടി വന്ന പരാജയത്തിന് മറുമരുന്നായിട്ടാണ് മുകേഷിനെ സിപിഎം രംഗത്തിറക്കിയത്.

Kollam Lok sabha Election Results 2024: കൊല്ലത്ത് ‘പ്രേമ’ മധുരം…; ഹാട്രിക്കടിച്ച് എൻ കെ പ്രേമചന്ദ്രൻ
neethu-vijayan
Neethu Vijayan | Published: 04 Jun 2024 17:09 PM

കൊല്ലം: ശക്തമായ ത്രികോണ മത്സരം നടക്കുന്ന കേരളത്തിലെ മണ്ഡലങ്ങളിൽ ഒന്നായ കൊല്ലത്ത് ഹാട്രിക്ക് വിജയം നേടി ആർഎസ്പിയുടെ വി എൻ പ്രേമചന്ദ്രൻ. സിനിമാ താരങ്ങളായ എം മുകേഷും കൃഷ്ണകുമാറിനെയും കൃഷ്ണകുമാറിനെയും പിന്തള്ളിയാണ് എൻ കെ പ്രേമചന്ദ്രൻ വിജയം ഉറപ്പിച്ചിരിക്കുന്നത്.

ഹാട്രിക് അടിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ‌പ്രേമചന്ദ്രൻ ഇത്തവണ ഇറങ്ങിത്തിരിച്ചത്. 148051 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് പ്രേമചന്ദ്രൻ വിജയം ഉറപ്പിച്ചത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിലും എൻ കെ പ്രേമചന്ദ്രൻ തന്നെയാണ് വിജയിച്ചത്. കെ എൻ ബാലഗോപാലിനെ 4,99,677 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രേമചന്ദ്രൻ വിജയിച്ചത്.

3,50,821 വോട്ടുകളോടെ രണ്ടാം സ്ഥാനത്തായിരുന്നു സിപിഎം സ്ഥാനാർത്ഥി കെ എൻ ബാലഗോപാൽ. ഒട്ടും കുറവില്ലാതെ 1,03,399 വോട്ടോടെ ബിജെപിയുടെ കെ വി സാബു മൂന്നാം സ്ഥാനത്ത് എത്തി. 2014ലും 2019ലും യുഡിഎഫ് സ്ഥാനാർത്ഥിയായി രണ്ടുവട്ടം വിജയിച്ച് ലോക്സഭയിലെത്തിയ എൻ കെ പ്രേമചന്ദ്രൻ ഇത്തവണ ഹാട്രിക്ക് വിജയമാണ് കൈവരിച്ചിരിക്കുന്നത്.

ALSO READ: കൊല്ലത്ത് താരതിളക്കം മങ്ങി; എൻ കെ പ്രേമചന്ദ്രൻ ​ഹാട്രിക്കിലേക്ക്

മുതിർന്ന നേതാക്കളെ പരീക്ഷിച്ചിട്ടും തുടർച്ചായി നേരിടേണ്ടി വന്ന പരാജയത്തിന് മറുമരുന്നായിട്ടാണ് ഇത്തവണ ചലച്ചിത്ര നടൻ കൂടിയായ എംഎൽഎ എം മുകേഷിനെ സിപിഎം രംഗത്തിറക്കിയത്. ഏറ്റവും ഒടുവിൽ സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ട ബിജെപി സ്ഥാനാർത്ഥികളിലൊരാളാണ് നടൻ കൂടിയായ ജി കൃഷ്ണകുമാർ. കൊല്ലത്ത് പുതിയ താരമാണെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിച്ചതിൻ്റെ അനുഭവ പരിചയം അദ്ദേഹത്തിനുണ്ടായിരുന്നു.

അതേസമയം കൊല്ലം മണ്ഡലത്തിൽ എൻ കെ പ്രേമചന്ദ്രൻ വിജയിക്കുമെന്ന് തന്നെയാണ് മനോരമ ന്യൂസ്-വിഎംആർ എക്സിറ്റ് പോൾ പ്രവചിച്ചിരുന്നത്. രണ്ടാം സ്ഥാനത്ത് എൽഡിഎഫ് സ്ഥാനാർത്ഥി മുകേഷ് എത്തും. എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ പിന്തുണച്ച് വോട്ടു ചെയ്തത് 18.03 ശതമാനം പേർ മാത്രമാണെന്നും എക്സിറ്റ് പോൾ വിലയിരുത്തിയിരുന്നു.

ALSO READ: ‘ആലപ്പുഴയിലെ കനൽ അണച്ച് കെ സി…’; അരലക്ഷത്തിന് മുകളിൽ ലീഡ്

2008ലെ മണ്ഡല പുനക്രമീകരണത്തിൻ്റെ ഭാഗമായാണ് കൊല്ലം ലോക്സഭാ മണ്ഡലം രൂപീകൃതമാകുന്നത്. കൊല്ലം ജില്ലയിലെ കൊല്ലം, ചവറ, പുനലൂർ, ചടയമംഗലം, കുണ്ടറ, ഇരവിപുരം, ചാത്തന്നൂർ നിയമസഭാ മണ്ഡലങ്ങളാണ് കൊല്ലം ലോക്സഭാ മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്നവ. പുനക്രമീകരണം ഉണ്ടാകുന്നതിന് മുൻപ് കുന്നത്തൂർ, കരുനാഗപ്പള്ളി, ചവറ, പുനലൂർ, ചടയംഗലം , കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ എന്നീ നിയമസഭാ മണ്ഡലങ്ങളായിരുന്നു കൊല്ലം മണ്ഡലത്തിൻ്റെ പരിധിയിൽ ഉൾപ്പെട്ടവ.