Kollam Lok sabha Election Results 2024: കൊല്ലത്ത് താരതിളക്കം മങ്ങി; എൻ കെ പ്രേമചന്ദ്രൻ ഹാട്രിക്കിലേക്ക്
Kollam Lok sabha Election Results 2024 Malayalam: എക്സിറ്റ് പോൾ ഫലങ്ങളിലും എൻ കെ പ്രേമചന്ദ്രൻ വിജയിക്കുമെന്നാണ് പ്രവചിച്ചിരുന്നത്.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന കേരളത്തിലെ മണ്ഡലങ്ങളിൽ ഒന്നാണ് കൊല്ലം. സിനിമാ താരങ്ങളായ എം മുകേഷും കൃഷ്ണകുമാറും മണ്ഡലത്തിലെ സ്ഥാനാർത്ഥികളാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. എന്നാൽ ഹാട്രിക് അടിക്കുക എന്ന ലക്ഷ്യത്തോടെ എൻ കെ പ്രേമചന്ദ്രനും കൊല്ലം മണ്ഡലത്തിലെ ശ്രദ്ധേയനായ സ്ഥാനാർത്ഥിയാണ്.
ഇപ്പോൾ ഹാട്രിക്കിലേക്ക് കടക്കുകയാണ് എൻ കെ പ്രേമചന്ദ്രൻ. 40165 വോട്ടുകൾക്കാണ് എൻ കെ പ്രേമചന്ദ്രൻ മുന്നിൽ നിൽക്കുന്നത്. ആർ എസ് പിയിലെ എൻ കെ പ്രേമചന്ദ്രൻ തന്നെയാണ് 2019 ലോക്സഭാ തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ വിജയിച്ചത്. കെ എൻ ബാലഗോപാലിനെയാണ് പ്രേമചന്ദ്രൻ പരാജയപ്പെടുത്തിയത്.
4,99,677 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ആർഎസ്പി സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രൻ 2019ൽ വിജയിച്ചത്. 3,50,821 വോട്ടുകളോടെ രണ്ടാം സ്ഥാനത്ത് സിപിഎം സ്ഥാനാർത്ഥി കെ എൻ ബാലഗോപാലും എത്തി. ഒട്ടും കുറവില്ലാതെ 1,03,399 വോട്ടോടെ ബിജെപിയുടെ കെ വി സാബു മൂന്നാം സ്ഥാനത്ത് എത്തി.
ALSO READ: എക്സിറ്റ് പോൾ തെറ്റിയില്ല? തിരുവനന്തപുരത്ത് രാജീവ് തന്നെ മുന്നിൽ
2014ലും 2019ലും യുഡിഎഫ് സ്ഥാനാർത്ഥിയായി രണ്ടുവട്ടം വിജയിച്ച് ലോക്സഭയിലെത്തിയ എൻ കെ പ്രേമചന്ദ്രനാണ് ഇത്തവണയും കൊല്ലത്തെ യുഡിഎഫിനായി കളത്തിലിറക്കിയത് വിജയപ്രതീക്ഷയോടെ തന്നെയാണ്. മുതിർന്ന നേതാക്കളെ പരീക്ഷിച്ചിട്ടും തുടർച്ചായി നേരിടേണ്ടി വന്ന പരാജയത്തിന് മറുമരുന്നായിട്ടാണ് ഇത്തവണ ചലച്ചിത്ര നടൻ കൂടിയായ എംഎൽഎ എം മുകേഷിനെ സിപിഎം രംഗത്തിറക്കി കളിച്ചത്.
ഏറ്റവും ഒടുവിൽ സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ട ബിജെപി സ്ഥാനാർത്ഥികളിലൊരാളാണ് നടൻ കൂടിയായ ജി കൃഷ്ണകുമാർ. കൊല്ലത്ത് പുതിയ താരമാണെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിച്ചതിൻറെ അനുഭവ പരിചയം അദ്ദേഹത്തിനുണ്ട്.
അതേസമയം കൊല്ലം മണ്ഡലത്തിൽ എൻ കെ പ്രേമചന്ദ്രൻ വിജയിക്കുമെന്നാണ് മനോരമ ന്യൂസ്-വിഎംആർ എക്സിറ്റ് പോൾ പ്രവചിച്ചിരുന്നത്. രണ്ടാം സ്ഥാനത്ത് എൽഡിഎഫ് സ്ഥാനാർത്ഥി മുകേഷ് എത്തുമെന്നും പ്രവചിച്ചിരുന്നത്. എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ പിന്തുണച്ച് വോട്ടു ചെയ്തത് 18.03 ശതമാനം പേർ മാത്രമാണെന്നും എക്സിറ്റ് പോൾ വിലയിരുത്തിയിരുന്നു.