തുണി മടക്കാൻ വൈകി; കൊല്ലത്ത് അച്ഛൻ മകളുടെ തോളെല്ലൊടിച്ചു Malayalam news - Malayalam Tv9

Kollam Horror: തുണി മടക്കാൻ വൈകി; കൊല്ലത്ത് അച്ഛൻ മകളുടെ തോളെല്ലൊടിച്ചു

Published: 

17 Jun 2024 16:23 PM

Kollam Horror: ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് ഇയാൾ. ആ കേസിലെ സാക്ഷിയാണ് പത്തുവയസുകാരിയായ മകള്‍.

Kollam Horror: തുണി മടക്കാൻ വൈകി; കൊല്ലത്ത് അച്ഛൻ മകളുടെ തോളെല്ലൊടിച്ചു
Follow Us On

കൊല്ലം: തുണി മടക്കിവെയ്ക്കാന്‍ വൈകിയെന്നാരോപിച്ച് കൊല്ലത്ത് പത്ത് വയസ്സുകാരിയെ പിതാവ് ക്രൂരമായി മര്‍ദിച്ച് തോളെല്ലൊടിച്ചു. കൊല്ലം കുണ്ടറയിലാണ് സംഭവം. വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്ന ഇയാള്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചു. സംഭവത്തിന് പിന്നാലെ കേരളപുരം സ്വദേശിയായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

രണ്ട് ദിവസം മുമ്പാണ് സംഭവമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലെത്തി ഇയാള്‍ മദ്യപിക്കുന്നതിനിടെ, കട്ടിലില്‍ കിടന്നിരുന്ന തുണി മടക്കിവെയ്ക്കാന്‍ മകളോട് ആവശ്യപ്പെട്ടു. എന്നാൽ തുണിമടക്കിവെയ്ക്കാന്‍ കുട്ടി വൈകിയെന്ന് ആരോപിച്ചായിരുന്നു ക്രൂരമര്‍ദനം.

ALSO READ: കൊല്ലം ദേശീയപാതയില്‍ കാര്‍ കത്തി, ഒരാള്‍ മരിച്ചു; ആത്മഹത്യയെന്ന് സംശയം

കുട്ടിയുടെ തോളെല്ലും കൈയും ഒടിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കഴുത്തിന്റെ ഭാഗങ്ങളിലും മുറിവേറ്റ പാടുകളുണ്ട്. തലയും മുഖവും വാതിലില്‍ ഇടിച്ചുവെന്നും തോളില്‍ ചവിട്ടിയെന്നും കുട്ടി പറഞ്ഞു.

കുട്ടിയുടെ അമ്മ ജോലിയ്ക്ക് പോയ സമയത്താണ് ക്രൂരമര്‍ദനം സംഭവിച്ചത്. സംഭവസമയം കുട്ടിയും അനിയത്തിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. എന്നാൽ വീണതിനെ തുടര്‍ന്നാണ് പരിക്കേറ്റതെന്നാണ് തന്നോട് പറഞ്ഞതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ആശുപത്രിയില്‍ കാണിച്ച് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് തന്നെ അച്ഛനാണ് മര്‍ദിച്ചതെന്ന കാര്യം കുട്ടി അമ്മയോട് പറയുന്നത്.

ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. ആ കേസിലെ സാക്ഷി കൂടിയാണ് പത്തുവയസുകാരിയായ മകള്‍. അതിന്റെ വൈരാഗ്യമാണോ മര്‍ദനത്തിന് കാരണമെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. ഇയാള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമവും വധശ്രമവും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

 

Related Stories
Viral Fever : സംസ്ഥാനം പനിച്ചുവിറയ്ക്കുന്നു; ഇന്നലെ മാത്രം ചികിത്സ തേടിയത് പതിനൊന്നായിരത്തിലധികം ആളുകൾ
AKG Center Attack Case: എകെജി സെൻ്റർ ബോംബ് ആക്രമണം; പ്രതി സുഹൈൽ ഷാജഹാൻ്റെ ജാമ്യാപേക്ഷ തള്ളി
Kerala Pension Mustering: സെർവർ തകരാർ; മസ്റ്ററിങ് പൂർത്തിയാകാതെ പെൻഷനില്ല… കാത്തിരുന്നു മടുത്ത് ജനം
Vizhinjam International Seaport: വിഴിഞ്ഞം മിഴിതുറക്കാൻ ഇനി ആറ് ദിവസങ്ങൾ മാത്രം; ആദ്യമെത്തുന്ന കപ്പൽ നിസ്സാരക്കാരനല്ല …
Suresh Gopi: കേരളത്തിന്റെ എയിംസ് സ്വപ്നം അഞ്ച് വർഷത്തിനകം സത്യമാകും; കൊച്ചി മെട്രോ കോയമ്പത്തൂർ വരെ…പദ്ധതികൾ പങ്കുവെച്ച് സുരേഷ് ​ഗോപി
Amoebic Meningoencephalitis: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് 14 വയസുകാരന്
Exit mobile version