AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kottarakara Accident: കൊട്ടാരക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മരണം; മുൻ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അം​ഗം കസ്റ്റഡിയിൽ

Kottarakara Bike And Car Accident: വെൽഡിങ് തൊഴിലാളിയാണ് മരിച്ച യുവാവ്. അമിത വേ​ഗതിയിലെത്തിയ കാർ നിയന്ത്രണം വിട്ട് ബൈക്കിൽ‌ ഇടിച്ചായിരുന്നു അപകടം. ഇന്ന് വൈകിട്ട് 6.30 ഓടെയാണ് അപകടം നടന്നത്. സംഭവ സ്ഥലത്തെത്തിയ പോലീസ് ടെനി ജോപ്പനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Kottarakara Accident: കൊട്ടാരക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മരണം; മുൻ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അം​ഗം കസ്റ്റഡിയിൽ
അപകടത്തില്‍ മരിച്ച ഷൈന്‍, ടെനി ജോപ്പൻImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 21 Apr 2025 21:31 PM

കൊല്ലം: കൊട്ടരാക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ (Kottarakara Accident) ബൈക്ക് യാത്രികാരനായ യുവാവ് മരിച്ചു. ഇഞ്ചക്കാട് സ്വദേശി ഷൈൻ (34) ആണ് വാഹനാപകടത്തിൽ മരിച്ചത്. വെൽഡിങ് തൊഴിലാളിയാണ് മരിച്ച യുവാവ്. അമിത വേ​ഗതിയിലെത്തിയ കാർ നിയന്ത്രണം വിട്ട് ബൈക്കിൽ‌ ഇടിച്ചായിരുന്നു അപകടം. ഇന്ന് വൈകിട്ട് 6.30 ഓടെയാണ് അപകടം നടന്നത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് അം​ഗമായിരുന്ന ടെനി ജോപ്പൻ ഓടിച്ച കാറുമായാണ് യുവാവിൻ്റെ ബൈക്ക് കൂട്ടിയിടിച്ചത്. ബൈക്കിലേക്ക് ഇടിച്ച കാർ ശേഷം സമീപത്തുള്ള വീട്ടിലേക്കും ഇടിച്ചു കയറുകയായിരുന്നു. തലകീഴായി മറിഞ്ഞ അവസ്ഥയിലാണ് കാർ കണ്ടെത്തിയത്.

അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഷൈനിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തെത്തിയ പോലീസ് ടെനി ജോപ്പനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ടെനി ജോപ്പൻ മദ്യലഹരിയിലായിരുന്നുവെന്നും നരഹത്യയ്ക്ക് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. യുവാവിന്റെ മൃതദേഹം നിയമ നടപടികൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം ബന്ധുക്കൾക്കു വിട്ടുൽകുന്നതാണ്.

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ കടുത്ത നടപടി. പ്രതിയെന്ന് സംശയിക്കുന്ന സുകാന്തിനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കി. കേസിൽ പ്രതിയായ കാര്യം പോലീസ് ഇൻ്റലിജൻസ് ബ്യൂറോയെ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിരിച്ചുവിടൽ. കേസിൻ്റെ പൂർണ വിശദാംശങ്ങൾ പരിശോധിച്ച ശേഷമാണ് രഹസ്യാന്വേഷണ ബ്യൂറോയുടെ നടപടി സ്വീകരിച്ചത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ ജോലി ചെയ്ത പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോ​ഗസ്ഥയാണ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. ജോലി ചെയ്തിറങ്ങി കഴിഞ്ഞ് പോകുന്നവഴിക്കാണ് ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്യുന്നത്. സഹപ്രവർത്തകനും സുഹൃത്തുമായിരുന്ന സുകാന്തുമായി പെൺകുട്ടി അടുപ്പത്തിലാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.