Karunagappally Young Man Death: യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; മരിച്ചയാൾ വധശ്രമക്കേസിലെ പ്രതി, സംഭവം കരുനാഗപള്ളിയിൽ
Kollam Karunagappally Young Man Death Case: 2014-ൽ പങ്കജ് എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്. ഈ ആക്രമണവുമായി ഇയാളുടെ കൊലപാതകത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് പോലീസ് അന്വേഷിച്ചുവരുന്നത്. സന്തോഷിൻ്റെ കാൽ പൂർണ്ണമായും വെട്ടിമാറ്റിയ നിലയിലായിരുന്നു.

കൊല്ലം: കരുനാഗപള്ളിയിൽ യുവാവിനെ വീട്ടിൽ കയറി കൊലപ്പെടുത്തി. കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷിനെയാണ് വീട്ടിലെത്തി വെട്ടി കൊലപ്പെടുത്തിയത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൊല്ലപ്പെട്ട സന്തേഷ് മുമ്പ് നടന്ന വധശ്രമക്കേസിൽ പ്രതിയാണെന്നാണ് വിവരം. ഇന്ന് പുലർച്ചെ രണ്ടേകാലോടെയാണ് സംഭവം നടക്കുന്നത്. കൃത്യം നടക്കുമ്പോൾ വീട്ടിൽ അമ്മയും സന്തോഷും മാത്രമാണ് ഉണ്ടായിരുന്നത്. കാറിലെത്തിയ സംഘമാണ് വീട്ടിൽ കയറി സന്തോഷിനെ വെട്ടിയത്.
2014-ൽ പങ്കജ് എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്. ഈ ആക്രമണവുമായി ഇയാളുടെ കൊലപാതകത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് പോലീസ് അന്വേഷിച്ചുവരുന്നത്. സന്തോഷിൻ്റെ കാൽ പൂർണ്ണമായും വെട്ടിമാറ്റിയ നിലയിലായിരുന്നു. രക്തംവാർന്ന് കിടന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ലൈംഗികാവയവത്തില്‍ മെറ്റൽ നട്ട് കുടുങ്ങി
ലൈംഗികാവയവത്തിൽ മെറ്റൽ നട്ട് കുടുങ്ങിയ 46കാരന് ഒടുവിൽ രക്ഷയായത് ഫയർഫോഴ്‌സ്. കാസർഗോഡ് കാഞ്ഞങ്ങാടാണ് സംഭവം. യുവാവ് ആദ്യം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഫലമുണ്ടാകാതെ വന്നതോടെയാണ് ഫയർഫോഴ്സിനെ സമീപിച്ചത്. ആശുപത്രിയിലെ ഡോക്ടർ തന്നെ ആണ് ഫയർ ഫോഴ്സിനെ വിവരം അറിയിച്ചത്. മെറ്റൽ നട്ട് കുടുങ്ങിയത് മൂലം മൂത്രമൊഴിക്കാൻ പോലും ഏറെ ബുദ്ധിമുട്ടായിരുന്നു.
അഗ്നിരക്ഷാ സേനാംഗങ്ങൾ കട്ടർ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് നട്ട് മുറിച്ചുമാറ്റിയത്. വാഷറിനും മറ്റും ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ടാണ് ലൈംഗികാവയവത്തിൽ കുടുങ്ങിയത്. എന്നാൽ താൻ മദ്യ ലഹരിയിൽ ബോധമില്ലാതിരുന്ന സമയത്ത് അജ്ഞാതരാണ് ഇങ്ങനൊരു കൃത്യം നടത്തിയതെന്നാണ് യുവാവിന്റെ മൊഴി.