Kollam Mayor : മുന്നണിക്കുള്ളിൽ അസ്വാരസ്യം; കൊല്ലം മേയർ രാജിവെച്ചു
Kollam Mayor Resignation : സിപിഎം-സിപിഐ ധാരണപ്രകാരം അവസാന വർഷം മേയർ സ്ഥാനം സിപിഐക്ക് നൽകണമെന്നായിരുന്നു. നാല് വർഷമായിട്ടും പ്രസന ഏണസ്റ്റ് ആ സ്ഥാനത്ത് തുടരുകയായിരുന്നു.

Kollam Corporation
കൊല്ലം : എൽഡിഎഫിനുള്ളിൽ അസ്വാരസ്യങ്ങൾക്കൊടുവിൽ കൊല്ലം കോർപ്പറേഷൻ മേയർ സ്ഥാനം പ്രസന്ന ഏണസ്റ്റ് രാജിവെച്ചു. സിപിഎം മുൻധാരണ തെറ്റിച്ചുയെന്ന് ആരോപിച്ചുകൊണ്ട് സിപിഐ മുന്നിണിക്കുള്ളിൽ തന്നെ രംഗത്തെത്തിയതോടെയാണ് പ്രസന്ന ഏണസ്റ്റ് രാജി. ഇന്ന് ഫെബ്രുവരി പത്താം തീയതി തിങ്കളാഴ്ച രാവിലെ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിന് ശേഷമാണ് പ്രസന്ന് രാജി അറിയിച്ചത്.
മുൻധാരണപ്രകാരം അവസാന നാല് വർഷം മേയർ സ്ഥാനം സിപിഐക്ക് നൽകണമെന്നായിരുന്നു. ഇക്കാര്യം അറിയിച്ചെങ്കിൽ അത് കാര്യമാക്കാതെ സിപിഎം പ്രതിനിധി മേയർ സ്ഥാനത്ത് തുടരുകയായിരുന്നു. രണ്ടാം തവണയും ആവശ്യപ്പെട്ടപ്പോഴും സിപിഎം മറുപടി നൽകാതെ വന്നതോടെ സിപിഐ അംഗങ്ങൾ ഡെപ്യൂട്ടി മേയർ സ്ഥാനം, പൊതുമരാമത്ത സ്ഥിരം സമിതി അധ്യക്ഷൻ സ്ഥാനം, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം എന്നിവയിൽ നിന്നും രാജിവെച്ചു.
ALSO READ : Kallur Balan Death: അന്നവർ ഭ്രാന്തനെന്ന് വിളിച്ചയാൾ, 100 ഏക്കർ കാടിൻ്റെ ഉടമയോ? ആരാണ് കേരളത്തിന് കല്ലൂർ ബാലൻ?
കൂടാതെ ഇന്ന് നടന്ന കൗൺസിൽ യോഗത്തിൽ സിപിഐയുടെ രണ്ട് കൗൺസിലർമാരും പങ്കെടുത്തില്ല. തുടർന്നാണ് രാജിപ്രഖ്യാപവുമായി പ്രസന്ന ഏണസ്റ്റ് രംഗത്തെത്തിയത്. നിലവിൽ സി.പി.എമ്മിന് കൊല്ലത്ത് ഒറ്റയ്ക്ക് ഭരിക്കാനുള്ള അംഗങ്ങളുണ്ട്. 55 വർഡുകളിൽ നിന്നും സി.പി.എമ്മിന് 28 കൗൺസിലുമാരാണുള്ളത്. നിലവിൽ കൊല്ലം കോർപ്പറേഷനിലെ മേയറും ഡെപ്യൂട്ടി മേയറുമില്ല. ഇനി സിപിമ്മിൻ്റെ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനാണ് മേയറുടെയും ഡെപ്യൂട്ടി മേയറുടെയും താൽക്കാലിക ചുമതലയുള്ളത്