Kollam 10 Rupees Breakfast : കൊല്ലം കണ്ടാൽ ഇനി ബ്രേക്ക്ഫാസ്റ്റ് വേറെ വേണ്ട! പത്ത് രൂപയ്ക്ക് പ്രഭാത ഭക്ഷണം; പദ്ധതിയുമായി കൊല്ലം കോർപറേഷൻ
Kollam Corporation 10 Rupees Breakfast At Chinnakada : ചിന്നക്കട പോസ്റ്റ് ഓഫീസിന് മുന്നിലുള്ള ബസ് ബേയ്ക്ക് സമീപമാണ് പത്ത് രൂപയ്ക്ക് പ്രഭാത ഭക്ഷണം നൽകാനുള്ള കൗണ്ടർ ആരംഭിച്ചത്.

കൊല്ലം : സാധാരണ ഒരു ബ്രേക്ക്ഫാസ്റ്റ് പുറത്ത് നിന്നും കഴിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് 40 രൂപയെങ്കിലും ചിലവഴിക്കേണ്ടി വരും. എന്നാൽ ആ വിലയുടെ പകുതിയുടെ പകുതി വിലയ്ക്ക് പ്രഭാത ഭക്ഷണം കൊടുക്കാൻ ഒരുങ്ങിയിരിക്കുകാണ് കൊല്ലം കോർപ്പറേഷൻ. വെറും പത്ത് രൂപയ്ക്ക് പ്രഭാത ഭക്ഷണം നൽകുന്ന കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ്റെ ഗുഡ് മോണിംഗ് കൊല്ലം പദ്ധതിക്ക് ഇന്ന് വിഷു ദിനത്തിൽ തുടക്കമായി.
നാല് ഇഡലിയും സാമ്പാറും അല്ലെങ്കിൽ നാല് ദോശയും സാമ്പാറുമാണ് പത്ത് രൂപയ്ക്ക് വിളമ്പുന്നത്. കുടുംബശ്രീ മുഖേനയാണ് ഭക്ഷണം നൽകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഏപ്രിൽ 14-ാം വിഷുദിനത്തിൽ മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. പദ്ധതിക്കായി കോർപ്പറേഷൻ 20 ലക്ഷം രൂപ ബജറ്റിൽ മാറ്റിവെച്ചുട്ടുണ്ടെന്ന് ഡെപ്യൂട്ടി മെയർ എസ് ജയൻ അറിയിച്ചു.
ALSO READ : Supplyco Reduces Prices: അഞ്ചിനങ്ങൾക്ക് നാളെ മുതൽ വിലമാറും; സബ്‌സിഡി ഇനങ്ങളുടെ വില കുറച്ച് സപ്ലൈകോ
കൊല്ലം ചിന്നക്കട പോസ്റ്റ് ഓഫീസിന് സമീപത്തുള്ള ബെസ് ബേയിലാണ് പ്രഭാത ഭക്ഷണത്തിനായിട്ടുള്ള കൗണ്ടർ സജ്ജമാക്കിയിരിക്കുന്നത്. രാവിലെ ഏഴ് മണി മുതൽ 9.30 വരെയാണ് കൗണ്ടർ പ്രവർത്തിക്കുകയെന്ന് മേയർ ഹണി അറിയിച്ചു.