5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kollam Assaulted Case: കൊല്ലത്ത് ഏഴാം ക്ലാസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; യുവാവിന് 61 വർഷം കഠിനതടവ്

Kollam Class 7 Girl Assaulted Case: കേസിൽ വിചാരണ നടപടികൾ പൂർത്തിയാക്കിയ കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. കൊല്ലം കടയ്ക്കൽ ഇടത്തറ സ്വദേശിയായ അമ്പു എന്ന് വിളിക്കുന്ന നീരജിനെയാണ് 61 വർഷം കഠിന തടവിന് ശിക്ഷിച്ചത്.

Kollam Assaulted Case: കൊല്ലത്ത് ഏഴാം ക്ലാസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; യുവാവിന് 61 വർഷം കഠിനതടവ്
പ്രതീകാത്മക ചിത്രംImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 30 Mar 2025 06:11 AM

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 61 വർഷം കഠിന തടവും 67500 രൂപ പിഴയും ശിക്ഷ. 2022 ജൂൺ 23ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കേസിൽ വിചാരണ നടപടികൾ പൂർത്തിയാക്കിയ കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. കൊല്ലം കടയ്ക്കൽ ഇടത്തറ സ്വദേശിയായ അമ്പു എന്ന് വിളിക്കുന്ന നീരജിനെയാണ് 61 വർഷം കഠിന തടവിന് ശിക്ഷിച്ചത്.

ഏഴാം ക്ലാസുകാരിയായ പെൺകുട്ടിയെ നീരജ് വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പിന്നീട് പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ യുവാവ് ഫോണിൽ പകർത്തുകയും ചെയ്തു. കൂടാതെ ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കടയ്ക്കൽ പോലീസ് പ്രതിയെ പിടികൂടി അന്വേഷണം പൂർത്തിയാക്കിയത്.

കോഴിക്കോട് പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്‌ക്കിടെ ആൾമാറാട്ടം

കോഴിക്കോട് പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്‌ക്കിടെ ആൾമാറാട്ടം. പ്ലസ് വൺ വിദ്യാർത്ഥിക്ക് പകരം പരീക്ഷ എഴുതിയത് ബിരുദ വിദ്യാർത്ഥിയാണെന്നാണ് കണ്ടെത്തൽ. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ കെ മുഹമ്മദ് ഇസ്മയിൽ (18) ആണ് ആൾമാറാട്ടത്തിന് അറസ്റ്റിലായത്. ആർഎസി ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്‌വൺ ഇംഗ്ലീഷ് ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെയാണ് സംഭവം.

ഇന്നലെ പ്ലസ് വണിന്റെ ഇംഗ്ലീഷ് ഇമ്പ്രൂവ്മെന്റ് പരീക്ഷ നടക്കുകവെ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകനാണ് സംശയം തോന്നിയത്. പിന്നാട് അധ്യാപകൻ ഹാൾ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മനസിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ആൾമാറാട്ടം നടത്തിയതായി പ്രതി സമ്മതിച്ചു. പ്രിൻസിപ്പാളിനെ വിവരം അറിയിച്ചതിനെ തുടർന്ന് വിദ്യാഭ്യാസ അധികൃതർക്കും പോലീസിലും പരാതി നൽകുകയായിരുന്നു.