5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kollam Car Accident : സ്കൂട്ടർ യാത്രക്കാരികളെ ഇടിച്ചുവീഴ്ത്തി ശരീരത്തിലൂടെ കാർ കയറ്റിയിറക്കി; ഒരാൾ മരിച്ചു, പ്രതി പിടിയിൽ

Kollam Car Accident Culprit in Police Custody : കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരായ സ്ത്രീകളെ ഇടിച്ചുവീഴ്ത്തി ഒരാളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ പ്രതി പിടിയിൽ. കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മലാണ് പിടിയിലായത്.

Kollam Car Accident : സ്കൂട്ടർ യാത്രക്കാരികളെ ഇടിച്ചുവീഴ്ത്തി ശരീരത്തിലൂടെ കാർ കയറ്റിയിറക്കി; ഒരാൾ മരിച്ചു, പ്രതി പിടിയിൽ
കൊല്ലം കാർ അപകടം (Image Credits : Getty Images/Social Media)
abdul-basith
Abdul Basith | Published: 16 Sep 2024 09:05 AM

കൊല്ലത്ത് സ്കൂട്ടർ യാത്രക്കാരായ സ്ത്രീകളെ ഇടിച്ചുവീഴ്ത്തി ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മലിനെയാണ് ശാസ്താംകോട്ട പതാരത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. അപകടമുണ്ടാക്കിയതിന് പിന്നാലെ ഇയാൾ സ്കൂട്ടറിൻ്റെ പിന്നിലിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളിൻ്റെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കി ഓടിച്ചുപോയിരുന്നു. കുഞ്ഞുമോൾ (45) മരണപ്പെടുകയും ചെയ്തു. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയക്ക് പരിക്കേറ്റു.

Also Read : Road accident: സംസ്ഥാനത്ത് തിരുവോണ ദിനത്തിൽ റോഡിൽ പൊലിഞ്ഞത് അഞ്ച് ജീവനുകൾ

കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ ഇന്നലെ വൈകീട്ട് 5.45നായിരുന്നു അപകടം. കാർ ഇടിച്ചയുടൻ വാഹനം നിർത്താൻ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും പ്രതി അമിതവേഗതയിൽ വാഹനമോടിച്ച് കടന്നുകളയുകയായിരുന്നു. ഇങ്ങനെ ഓടിച്ചുപോകുമ്പോൾ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കാർ മുന്നോട്ടെടുത്തില്ലായിരുന്നെങ്കിൽ കുഞ്ഞുമോൾ രക്ഷപ്പെട്ടേനെ. രക്ഷപ്പെടുന്നതിനിടെ ഒരു മതിലിലും ബൈക്കിലും ഇയാൾ കാറിടിച്ച് കയറ്റിയെന്നും നാട്ടുകാർ പറയുന്നു. കാറും കാറിൽ അജ്മലിനൊപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറെയും ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ, ഇന്ന് രാവിലെ അജ്മലിനെയും പോലീസ് പൊടികൂടി. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഇവർ മദ്യലഹരിയിലാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അജ്മൽ ലഹരിമരുന്ന് കേസ് പ്രതിയാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്നു സ്കൂട്ടർ യാത്രക്കാർ. ആ സമയത്ത് തെറ്റായ ദിശയിലൂടെ വന്ന കാർ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്നവർ തെറിച്ച് റോഡിൽ വീണപ്പോൾ നാട്ടുകാർ ഓടിക്കൂടി. ഇത് കണ്ട് രക്ഷപ്പെടാനായി കാർ പിന്നോട്ടെടുത്ത ശേഷം അജ്മൽ അതിവേഗതയിൽ കാർ മുന്നോട്ട് പായിച്ചു. ഈ സമയത്താണ് കുഞ്ഞുമോൾ കാറിനടിയിൽ പെട്ടത്.