Kochuveli Mangalore Special Train: ഇത് വല്ലാത്ത സമ്മാനമായി പോയി; കൊച്ചുവേളി-മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ റദ്ദാക്കി
Kochuveli Mangalore Special Train Service Cancelled: മംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്ക് ഡിസംബര്‍ 26,27 എന്നീ തീയതികളില്‍ നടത്തേണ്ടിയിരുന്ന സര്‍വീസാണ് റദ്ദാക്കിയിരിക്കുന്നത്. അതോടൊപ്പം കൊച്ചുവേളിയില്‍ നിന്നും മംഗളൂരുവിലേക്കുള്ള 27,28 തീയതികളിലെ സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസമാണ് റെയില്‍വേ പുറത്തിറക്കിയത്.
തിരുവനന്തപുരം: ക്രിസ്തുമസ് അവധിക്ക് നാട്ടിലേക്കെത്താന്‍ കാത്തിരുന്നവര്‍ക്ക് തിരിച്ചടി നല്‍കി റെയില്‍വേ. കൊച്ചുവേളി-മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ റദ്ദാക്കി കൊണ്ടാണ് റെയില്‍വേ ഇത്തവണ യാത്രക്കാര്‍ക്ക് സമ്മാനം നല്‍കിയിരിക്കുന്നത്. ഈ അവസാന നിമിഷത്തെ ട്രെയിന്‍ റദ്ദാക്കല്‍ യാത്രക്കാരെ ചെറുതായൊന്നുമല്ല വലച്ചിരിക്കുന്നത്.
മംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്ക് ഡിസംബര്‍ 26,27 എന്നീ തീയതികളില്‍ നടത്തേണ്ടിയിരുന്ന സര്‍വീസാണ് റദ്ദാക്കിയിരിക്കുന്നത്. അതോടൊപ്പം കൊച്ചുവേളിയില്‍ നിന്നും മംഗളൂരുവിലേക്കുള്ള 27,28 തീയതികളിലെ സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസമാണ് റെയില്‍വേ പുറത്തിറക്കിയത്.
മംഗളൂരുവില്‍ നിന്ന് വൈകീട്ട് 7.30 ന് പുറപ്പെടുന്ന 06041 നമ്പര്‍ ട്രെയിന്റെ സര്‍വീസാണ് റദ്ദാക്കിയത്. കൊച്ചുവേളിയില്‍ നിന്നും വൈകീട്ട് 6.40ന് പുറപ്പെടുന്ന 06042 നമ്പര്‍ ട്രെയിനാണ് റദ്ദാക്കിയ മറ്റൊന്ന്.
ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് നാട്ടിലെത്താന്‍ ആഗ്രഹിച്ചിരുന്നവര്‍ക്കും ക്രിസ്തുമസിന് ശേഷം എങ്ങോട്ടെങ്കിലും യാത്ര പോകണമെന്ന് ചിന്തിച്ചിരുന്നവര്‍ക്കുമാണ് റെയില്‍വേയുടെ ഈ തീരുമാനം തിരിച്ചടിയായിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏറെ സഹായകരമായിരുന്ന സര്‍വീസായിരുന്നു ഇത്.
ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നത് ഇപ്രകാരം
മംഗളൂരുവില്‍ നിന്ന് വ്യാഴം, ശനി എന്നീ ദിവസങ്ങളിലാണ് 06041 നമ്പര്‍ ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നത്. കൊച്ചുവേളിയില്‍ നിന്നും വെള്ളി, ഞായര്‍ ദിവസങ്ങളിലായിരുന്നു 06042 നമ്പര്‍ ട്രെനിനിന്റെ സര്‍വീസ്.
വൈകീട്ട് 5.30ന് പുറപ്പെടുന്ന മാവേലിയും 6.15ന് പുറപ്പെടുന്ന മലബാറും പോയി കഴിഞ്ഞാല്‍ യാത്രക്കാര്‍ക്ക് മംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കെത്താന്‍ ആകെ ആശ്രയമായുണ്ടായിരുന്നത് കൊച്ചുവേളി-മംഗളൂരു സെപഷല്‍ ട്രെയിന്‍ ആയിരുന്നു.
Also Read: Sabari Rail Project: കാത്തിരുന്ന് കാത്തിരുന്ന് എങ്ങുമെത്താതെ ശബരി റെയിൽ! ഇനിയെന്ന് ട്രാക്കിലാകും?
ക്രിസ്തുമസിന് കെഎസ്ആര്‍ടിസി വക അധിക സര്‍വീസ്
ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായുള്ള തിരക്ക് പരിഗണിച്ച് കൂടുതല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി. ബെംഗളൂരു, ചെന്നൈ, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് അധിക സര്‍വീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് പുറമേ 38 ബസുകള്‍ കൂടി അധിക സര്‍വീസ് നടത്തുന്നതാണ്. ബെംഗളൂരുവിലേക്ക് 34 ബസുകളും ചെന്നൈയിലേക്ക് നാല് ബസുകളുമാണ് സര്‍വീസ് നടത്താന്‍ നിലവില്‍ നിശ്ചയിച്ചിട്ടുള്ളത്. കൂടാതെ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ റൂട്ടില്‍ അധിക സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്നും ഗതാഗത വകുപ്പ് അറിയിച്ചിട്ടുണ്ട്.
ബസ് റൂട്ടും എണ്ണവും ഇങ്ങനെ (കോഴിക്കോട് ഡിപ്പോയില്‍ നിന്ന് ആരംഭിക്കുന്നവ)
- കോഴിക്കോട്-തിരുവനന്തപുരം റൂട്ടില്‍ 4 വോള്‍വോ ലോ ഫ്‌ളോര്‍ ബസ്
- കോഴിക്കോട് -എറണാകുളം റൂട്ടില്‍ 4 സൂപ്പര്‍ഫാസ്റ്റ് ബസ്
തിരുവനന്തപുരത്ത് നിന്ന്
- 4 ലോഫ്‌ളോര്‍
- 4 മിന്നല്‍
- 3 ഡീലക്‌സ്
- 5 സൂപ്പര്‍ഫാസ്റ്റ് ബസുകള്‍
തിരുവനന്തപുരം -കണ്ണൂര്‍ , തിരവനന്തപുരം -കോഴിക്കോട് റൂട്ടില്‍ പ്രതിദിനം 8 അധിക സര്‍വീസുകളാണ് ഉണ്ടായിരിക്കുക. കൂടാതെ കൊട്ടാരക്കര -കോഴിക്കോട്, അടൂര്‍ -കോഴിക്കോട്, കുമിളി -കോഴിക്കോട്, എറണാകുളം -കണ്ണൂര്‍, എറണാകുളം -കോഴിക്കോട് റൂട്ടിലും കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചിട്ടുണ്ട്.
മാത്രമല്ല, ക്രിസ്തുമസ്-ന്യൂ ഇയര്‍ അവധി ദിനങ്ങളിലെ തിരക്ക് പരിഗണിച്ച് കൊല്ലം, കൊട്ടാരക്കര, കോട്ടയം, തൃശൂര്‍, കോഴിക്കോട് തുടങ്ങി റൂട്ടുകളില്‍ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്നും അറിയിപ്പുണ്ട്.