5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kochi Workplace Torture: മാർക്കറ്റിങ് കമ്പനിയിലെ തൊഴിൽ പീഡനം: ലേബർ ഓഫീസറോട് റിപ്പോർട്ട് തേടി മന്ത്രി വി ശിവൻകുട്ടി

Workplace Torture At Kochi Hindustan Power Links: കഴിഞ്ഞ പത്തിരുപത് വർഷമായി എറണാകുളത്തെ കലൂരിൽ പ്രവർത്തിച്ച് വരുന്ന സ്ഥാപനമാണ് ഹിന്ദുസ്ഥാൻ പവർ ലിങ്ക്‌സ്. കമ്പനിയുടെ ടാർഗറ്റ് പൂർത്തിയാക്കാൻ സാധിക്കാത്തവരോടാണ് മാനേജരുടെ ക്രൂര പീഡനം. സംഭവത്തിൽ സ്ഥാപനത്തിന്റെ ഉടമയായ വയനാട് സ്വദേശി ഹുബൈലിനെ പെരുമ്പാവൂർ പോലീസ് പിടികൂടി.

Kochi Workplace Torture: മാർക്കറ്റിങ് കമ്പനിയിലെ തൊഴിൽ പീഡനം: ലേബർ ഓഫീസറോട് റിപ്പോർട്ട് തേടി മന്ത്രി വി ശിവൻകുട്ടി
കൊച്ചിയിലെ സ്ഥാപനത്തിൽ നടന്ന പീഡനത്തിന്റെ ചിത്രങ്ങൾ , മന്ത്രി വി ശിവൻകുട്ടി Image Credit source: Social Media
neethu-vijayan
Neethu Vijayan | Updated On: 05 Apr 2025 21:43 PM

കൊച്ചി: ഹിന്ദുസ്ഥാൻ പവർ ലിങ്ക്‌സ് കമ്പനിയിലെ തൊഴിലാളികൾക്കെതിരെ നടന്ന ക്രൂര പീഡനത്തിൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി (Minister V Sivankutty). ഒരു ജോലിസ്ഥലത്തും നടക്കാൻ പാടില്ലാത്ത സംഭവമാണിതെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. പുറത്തുവന്ന വാർത്തകളിലൂടെയാണ് ഞെട്ടിക്കുന്ന സംഭവം അറിഞ്ഞതെന്നും ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്നാല്‍, ഉണ്ടായത് തൊഴില്‍ പീഡനമല്ലെന്നാണ് ദൃശ്യങ്ങളില്‍ കാണുന്ന യുവാവ് പോലീസിനും തൊഴില്‍ വകുപ്പിനും നല്‍കിയ പ്രാഥമിക മൊഴിയിൽ പറയുന്നത്. കഞ്ചാവിന് അടിമയായ മനാഫ് എന്ന മുൻ ജീവനക്കാരനാണ് ഈ വീഡിയോ നിര്‍ബന്ധിച്ച് മാസങ്ങള്‍ക്കു മുമ്പ് ചിത്രീകരിച്ചതെന്നും യുവാവ് പറയുന്നു. സ്ഥാപന ഉടമയെ മോശക്കാരനാക്കാനാണിതെന്നും തന്‍റെ അനുമതിയില്ലാതെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നും യുവാവ് മൊഴി നല്‍കിയിട്ടുണ്ട്. ക്രൂരത കാട്ടിയ മനാഫിനെ ജോലിയിൽ നിന്ന് നേരത്തെ തന്നെ സ്ഥാപന ഉടമ പിരിച്ചുവിട്ടെന്നും താന്‍ ഇപ്പോഴും സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നും യുവാവ് പറയുന്നു.

‘തൊഴിൽ നിയമങ്ങൾ ശക്തമായി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. ഒരു തരത്തിലുള്ള തൊഴിൽ പീഡനവും ഇവിടെ അനുവദിക്കില്ല. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ എറണാകുളം ലേബർ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറ്റ് നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം കാര്യങ്ങളെ അംഗീകരിച്ച് മുന്നോട്ട് പോകാനാകില്ല. തൊഴിലാളികളെ പീഡിപ്പിച്ചുകൊണ്ട് ഒരു സ്ഥാപനത്തെയും പ്രവർത്തിക്കാൻ അനുവദിക്കില്ല. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാൻ പാടില്ലെന്നും മന്ത്രി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

കഴിഞ്ഞ പത്തിരുപത് വർഷമായി എറണാകുളത്തെ കലൂരിൽ പ്രവർത്തിച്ച് വരുന്ന സ്ഥാപനമാണ് ഹിന്ദുസ്ഥാൻ പവർ ലിങ്ക്‌സ്. കമ്പനിയുടെ ടാർഗറ്റ് പൂർത്തിയാക്കാൻ സാധിക്കാത്തവരോടാണ് മാനേജരുടെ ക്രൂര പീഡനമെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ തൊഴിലാളികളെ പീഡിപ്പിച്ച ശേഷം അതിൻ്റെ ദൃശ്യങ്ങൾ മേൽത്തട്ടിലുള്ള ഉദ്യോഗസ്ഥർക്കും അയച്ചു നൽകും. ആറ് മാസത്തെ ട്രെയിനിങ് എന്ന് രീതിയിൽ ജോലിയിൽ പ്രവേശിപ്പിക്കുന്നവർക്കെതിരെയാണ് ഞെട്ടിക്കുന്ന പീഡനം പുറത്തുവന്നിരിക്കുന്നത്.

കഴുത്തിൽ ബെൽറ്റിട്ട് നായ്ക്കളെ പോലെ നടത്തിക്കുക, നായ്ക്കളെ പോലെ ഭക്ഷണം കഴിപ്പിക്കുക, വായിൽ ഉപ്പ് വാരിയിട്ട് തുപ്പാൻ അനുവദിക്കാതിരിക്കുക, നിലത്ത് നിന്ന് ഭക്ഷണം നക്കിക്കുക തുടങ്ങിയ ക്രൂരമായ പീഡനങ്ങളാണ് തൊഴിലിടത്ത് അരങ്ങേറുന്നത്. പല വീടുകൾ കയറി സാധങ്ങൾ വിൽക്കാനാണ് തൊഴിലാളികൾക്ക് നൽകിയിരിക്കുന്ന ടാർഗറ്റ്. എന്നാൽ ടാർഗറ്റ് പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യങ്ങളും മിക്കപ്പോഴും ഉണ്ടാകാറുണ്ട്. അതിന് ശേഷം ഓഫീസിലെത്തുന്നവർക്ക് നേരെയാണ് ഈ പീഡനം. ടാർഗറ്റ് തികയ്ക്കാൻ കഴിയാത്ത ജീവനക്കാർക്ക് അടുത്തദിവസം ടാർഗറ്റ് തികയ്ക്കാൻ പ്രേരിപ്പിക്കുന്നതിനാണ് ഈ നടപടിയെന്നാണ് വിവരം.