5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kochi Water Metro : തുടങ്ങിയിട്ട് വെറും ഒന്നര വർഷം; കൊച്ചി വാട്ടർ മെട്രോയിൽ ഇതുവരെ സഞ്ചരിച്ചത് 30 ലക്ഷത്തിലധികം യാത്രക്കാർ

Kochi Water Metro Over 30 Lakh Passengers Travelled : കൊച്ചി വാട്ടർ മെട്രോയിൽ ഇതുവരെ യാത്ര ചെയ്തത് 30 ലക്ഷം യാത്രക്കാർ. വാട്ടർ മെട്രോ തുടങ്ങി ഒന്നര വർഷത്തിലാണ് ഈ നേട്ടത്തിലെത്തിയത്. ഇക്കാര്യം പി രാജീവ് അറിയിച്ചു.

Kochi Water Metro : തുടങ്ങിയിട്ട് വെറും ഒന്നര വർഷം; കൊച്ചി വാട്ടർ മെട്രോയിൽ ഇതുവരെ സഞ്ചരിച്ചത് 30 ലക്ഷത്തിലധികം യാത്രക്കാർ
വാട്ടർ മെട്രോ (Image Courtesy – Social Media)
abdul-basithtv9-com
Abdul Basith | Published: 31 Oct 2024 20:46 PM

ഒന്നര വർഷത്തിൽ 30 ലക്ഷം യാത്രക്കാരെന്ന നേട്ടത്തിലെത്തി കൊച്ചി വാട്ടർ മെട്രോ. വ്യാവസായിക മന്ത്രി പി രാജീവ് ആണ് ഇക്കാര്യം അറിയിച്ചത്. എത്രയും വേഗം കൂടുതൽ ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയാക്കും. യാത്രാസമയത്തിൽ ഉണ്ടാകുന്ന ഗണ്യമായ കുറവും മികച്ച സൗകര്യങ്ങളും വാട്ടർമെട്രോയ്ക്ക് ജനങ്ങൾക്കിടയിൽ സ്വീകാര്യത വർധിപ്പിക്കുന്നുണ്ട്. വാട്ടർ മെട്രോയുടെ വളർച്ച കൊച്ചിയിലേക്ക് നിരവധി ടൂറിസ്റ്റുകളെയും ആകർഷിക്കുണ്ട് എന്നും പി രാജീവ് തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

Also Read : Kodakara Hawala Case: പണം ബിജെപിയുടേത്, എത്തിച്ചത് ആറ് ചാക്കുകളിൽ; കൊടകര കുഴൽപ്പണ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പി രാജീവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

കേരള സർക്കാരിൻ്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ സർവീസ് ആരംഭിച്ച് ഒന്നരവർഷം പൂർത്തിയാകുമ്പോൾ തന്നെ സഞ്ചരിച്ചവരുടെ എണ്ണം 30 ലക്ഷം പിന്നിട്ടിരിക്കുന്ന സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്. കൊച്ചി വാട്ടർ മെട്രോയെ നെഞ്ചിലേറ്റിയ യാത്രക്കാർക്ക് നന്ദി രേഖപ്പെടുത്തുന്നു. പൊതുഗതാഗത മേഖലയിലെ നാഴികക്കല്ലായി മാറിയ വാട്ടർമെട്രോ വിനോദസഞ്ചാരികൾക്ക് പുറമെ കൊച്ചിക്കാർക്കും ഏറെ സഹായകമായിട്ടുണ്ടെന്നാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് സൂചിപ്പിക്കുന്നത്. യാത്രാസമയത്തിൽ ഉണ്ടാകുന്ന ഗണ്യമായ കുറവും മികച്ച സൗകര്യങ്ങളും വാട്ടർമെട്രോയ്ക്ക് ജനങ്ങൾക്കിടയിൽ സ്വീകാര്യത വർധിപ്പിക്കുന്നു.

ആരംഭിച്ച് വളരെ പെട്ടെന്നുതന്നെ സർവീസ് വിപുലീകരിക്കാനും കൂടുതൽ ടെർമിനലുകളുടെ ഉദ്ഘാടനം ചെയ്യാനും നമുക്ക് സാധിച്ചിരുന്നു. 10 ടെർമിനലുകളിലായി 6 റൂട്ടിലേക്ക് കൊച്ചി വാട്ടർ മെട്രോ ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. ഇന്ത്യയിലെ തന്നെ ആദ്യ വാട്ടർമെട്രോയിലേക്ക് വരുന്ന വ്ലോഗർമാരുടെ എണ്ണവും ഏറെയാണ്. വാട്ടർമെട്രോയുടെ വളർച്ച കൊച്ചിയിലേക്ക് നിരവധി ടൂറിസ്റ്റുകളെയും ആകർഷിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ എന്നാൽ അന്താരാഷ്ട്ര നിലവാരം കാത്തുസൂക്ഷിക്കുന്ന ഈ കേരള മോഡൽ യൂണിയൻ ഗവണ്മെൻ്റ് പോലും പരസ്യങ്ങളിൽ ഉപയോഗിക്കുന്നത് ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ രാജ്യം ഏറ്റെടുക്കും എന്നതിൻ്റെ മറ്റൊരു ഉദാഹരണം കൂടിയാണ്. എത്രയും പെട്ടെന്നുതന്നെ കൂടുതൽ ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയാക്കി ആ റൂട്ടുകളിൽ കൂടി ബോട്ടുകൾ ഇറക്കി സർവീസ് വിപുലീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

2023 ഏപ്രിൽ 26നാണ് കൊച്ചി വാട്ടർ മെട്രോ ആരംഭിച്ചത്. ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോയാണ് കൊച്ചി വാട്ടർ മെട്രോ. തുടക്കത്തിൽ രണ്ട് റൂട്ടുകളും നാല് സ്റ്റേഷനുകളുമാണ് ഉണ്ടായിരുന്നത്. നിലവിൽ നാല് റൂട്ടുകളും 9 സ്റ്റേഷനുകളുമുണ്ട്. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 20 രൂപയും ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്ക് 40 രൂപയുമാണ്. തുടങ്ങി വളരെ പെട്ടെന്ന് തന്നെ വാട്ടർ മെട്രോ ജനപ്രീതി നേടി. കുറഞ്ഞ ടിക്കറ്റ് നിരക്കും യാത്രാ സുഖവുമൊക്കെ ആളുകൾക്ക് വാട്ടർ മെട്രോ പ്രിയപ്പെട്ടതാക്കി. 2035ഓടെ വാട്ടർ മെട്രോ പൂർണമാകും. 38 സ്റ്റേഷനുകളും 16 റൂട്ടുകളുമാണ് ലക്ഷ്യം.

Latest News