5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kochi School Bullying Case: വിദ്യാർത്ഥിയുടെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്; കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും

Kochi School Bullying Case Latest Update: വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ഊർജിതമായ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കേസിൻ്റെ വിശദമായ റിപ്പോർട്ട് ഉടൻ തന്നെ സമർപ്പിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു ഇരുമ്പനം സ്വദേശിയായ വിദ്യാർത്ഥി കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.

Kochi School Bullying Case: വിദ്യാർത്ഥിയുടെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്; കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും
Represental ImageImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 02 Feb 2025 07:38 AM

കൊച്ചി: തൃപ്പൂണിത്തുറയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കി പോലീസ്. കുടുംബത്തിൻ്റെ മൊഴി രേഖപ്പെടുത്തും. അതിനായി വിദ്യാർത്ഥിയുടെ കുടുംബം ഉടൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. വിദ്യാർത്ഥി ആത്മഹത്യ ചെയ്യാൻ കാരണം സ്കൂളലെ റാ​ഗിങ്ങാണെന്ന പരാതിയിൽ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തും. കുട്ടി പഠിച്ച എറണാകുളത്തെ സ്വകാര്യ സ്കൂളിലും പോലീസിന്റെ പരിശോധന ഉണ്ടാകുമെന്നാണ് വിവരം.

വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ഊർജിതമായ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കേസിൻ്റെ വിശദമായ റിപ്പോർട്ട് ഉടൻ തന്നെ സമർപ്പിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു ഇരുമ്പനം സ്വദേശിയായ വിദ്യാർത്ഥി കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. പിന്നാലെ തൻ്റെ മകൻ അതി ക്രൂരമായ റാ​ഗിങ്ങിന് ഇരയായെന്ന് പറഞ്ഞുകൊണ്ട് മാതാവ് രം​ഗത്തെത്തിയിരുന്നു. പോലീസിൽ പരാതിയും നൽകി.

സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന ഒരു പോസ്റ്റാണ് സംഭവം വിവാദമാക്കിയത്. കുട്ടിയുടെ മരണത്തിൻ്റെ കാരണം ആദ്യം അറിഞ്ഞിരുന്നില്ലെന്നും പിന്നീട് നടത്തിയ പരിശോധനയിലാണ് റാ​ഗിങിനെപ്പറ്റിയും വിവരം ലഭിച്ചെതെന്നുമാണ് കുടുംബം പറയുന്നത്. സീനിയർ വിദ്യാർത്ഥികളിൽ നിന്ന് പലപ്പോഴായി നേരിട്ട ക്രൂരമായ റാ​ഗിങ്ങിൽ മനംനൊന്താണ് തൻ്റെ മകൻ ജീവനൊടുക്കിയെതെന്നാണ് അവരുടെ ആരോപണം.

സ്‌കൂൾ ബസിൽവെച്ച് അതിക്രൂരമായ പീഡനം നടന്നു. സ്കൂളിലെ ശുചിമുറിയിലെ ക്ലോസെറ്റിൽ തല മുക്കിയും ഫ്‌ളഷ് ചെയ്തും ടോയ്ലെറ്റഅ നക്കിച്ചും കുട്ടിയെ റാ​ഗിങ്ങിന് വിധേയമാക്കിയാതായാണ് ആരോപണം. പീഡനം സഹിക്കാൻ കഴിയാതെയാണ് വിദ്യാർത്ഥി ജീവനൊടുക്കാൻ തീരുമാനിച്ചതെന്നും ഇനി ഇത്തരമൊരു അനുഭവം ഒരു കുട്ടിക്കും ഉണ്ടാകരുതെന്നും അമ്മ പറഞ്ഞിരുന്നു. എന്നാൽ മരണത്തിന് ശേഷവും വിദ്യാർത്ഥികൾ അത് ആഘോഷമാക്കിയതായി മാതാവ് പറഞ്ഞു.