5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kochi Newborn Baby Death : ഫ്ലാറ്റിൽ നിന്നും നവജാതശിശുവിനെ വലിച്ചെറിഞ്ഞത് അമ്മ; മകൾ ഗർഭിണിയാണെന്ന് അറിഞ്ഞില്ലയെന്ന് യുവതിയുടെ മാതാപിതാക്കൾ

Kochi Newborn Baby Death Case Update : അവിവാഹിതയായ യുവതി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന സശംയം പോലീസ് ഉന്നയിക്കുന്നുണ്ട്

Kochi Newborn Baby Death : ഫ്ലാറ്റിൽ നിന്നും നവജാതശിശുവിനെ വലിച്ചെറിഞ്ഞത് അമ്മ; മകൾ ഗർഭിണിയാണെന്ന് അറിഞ്ഞില്ലയെന്ന് യുവതിയുടെ മാതാപിതാക്കൾ
jenish-thomas
Jenish Thomas | Updated On: 03 May 2024 14:19 PM

കൊച്ചി : നഗരത്തിൽ നടുറോഡിൽ കണ്ട നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്നും വലിച്ചെറിഞ്ഞത് അമ്മ തന്നെയാണെന്ന് പോലീസ്. 23 വയസുകാരിയായ അവിവാഹിതയായ യുവതിയെയും രക്ഷിതാക്കളെയും പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. യുവതി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് സംശയമുള്ളതായി കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ശ്യാം സുന്ദർ പറഞ്ഞു.

കുഞ്ഞിനെ വലിച്ചെറിഞ്ഞ അമ്മ ഗർഭിണിയായിരുന്നതും പ്രസവിച്ച കാര്യവും യുവതിയുടെ മാതാപിതാക്കൾക്ക് അറിയില്ലായിരുന്നു. ജനിച്ചപ്പോൾ തന്നെ യുവതി കൊരിയർ കവറിലാക്കി വലിച്ചെറിയുകയായിരുന്നു. അതേസമയം കുഞ്ഞിൻ്റെ മരണകാരണം കൂടുതൽ അന്വേഷണത്തിലൂടെ വ്യക്തമാകുയെന്ന് പോലീസ് പറഞ്ഞു. ജനച്ചയുടൻ കുഞ്ഞ് മരിച്ചോ അല്ലെങ്കിൽ വലിച്ചെറിഞ്ഞപ്പോൾ താഴേക്ക് പതിച്ചതിൻ്റെ ആഘാതത്തിലാണോ കുഞ്ഞ് മരിച്ചതെന്ന് ശാസ്ത്രീയ അന്വേഷണത്തിലൂടെ അറിയാൻ സാധിക്കൂ പോലീസ് അറിയിച്ചു.

കൊരിയർ കവറിലൂടെ പോലീസ് അമ്മയെ കണ്ടെത്തി

ഇന്ന് മെയ് മൂന്നാം തീയതി വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് ശേഷമാണ് കടവന്ത്രയ്ക്ക് സമീപം പനമ്പള്ളി നഗറിലെ വിദ്യനഗർ റോഡിൽ നവജാതശിശുവിൻ്റെ മൃതദേഹം കണ്ടെത്തുന്നത്. ഇ-കൊമേഷ്യൽ സ്ഥാപനത്തിൻ്റെ കൊരിയർ കവറിൽ പൊതിഞ്ഞായിരുന്നു കുഞ്ഞിൻ്റെ മൃതദേഹം കിടന്നിരുന്നത്. പോലീസെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സമീപത്തെ ഫ്ലാറ്റിൻ്റെ ഭാഗത്ത് നിന്നുമാണ് കുഞ്ഞിൻ്റെ മൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞതായി കണ്ടെത്തിയത്.

തുടർന്ന് കൊരിയർ കവറിലെ ബാർക്കോഡ് പരിശോധിച്ച് ഫ്ലാറ്റ് ഉടമയുടെ വിവരങ്ങൾ പോലീസ് കണ്ടെത്തി. പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ഫ്ലാറ്റിൽ ഇപ്പോൾ തമാസിക്കുന്നത് വാടകയ്ക്കുള്ളവരാണെന്ന് മനസ്സിലാക്കി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് പോലീസിന് മറ്റ് വിവരങ്ങൾ ലഭിക്കുന്നത്. വ്യാപാരിയും ഭാര്യയും മകളുമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്.