5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Metro Services: ക്രിസ്മസ് പുതുവത്സരം; ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ കൂടുതൽ സർവീസുകളുമായി മെട്രോയും വാട്ടർ മെട്രോയും

Kochi Metro And Water Metro Services: തിരക്കേറിയ സമയമായ വൈകുന്നേരത്ത് 10 സർവീസുകളാണ് അധികമായി ക്രമീകരിച്ചിട്ടുള്ളത്. അതേസമയം പുതുവത്സരദിനത്തിൽ പുലർച്ചെ വരേയും സർവീസ് നടത്തുമെന്നും അധികൃതർ അറിയിച്ചു. 15 മിനിറ്റ് ഇടവിട്ട് വാട്ടർ മെട്രോ ഹൈകോർട്ട് - ഫോർട്ട് കൊച്ചി റൂട്ടിൽ നടത്തുന്നതാണ്.

Metro Services: ക്രിസ്മസ് പുതുവത്സരം; ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ കൂടുതൽ സർവീസുകളുമായി മെട്രോയും വാട്ടർ മെട്രോയും
കൊച്ചി മെട്രോ (Image Credits: Social Media)
neethu-vijayan
Neethu Vijayan | Updated On: 25 Dec 2024 07:20 AM

കൊച്ചി: ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ തിരക്ക് കണക്കിലെടുത്ത് അധിക സർവീസുകളുമായി കൊച്ചി മെട്രോ. കൂടാതെ സമയത്തിലും ക്രമീകരണം വരുത്തിയിട്ടുണ്ട്. തിരക്കേറിയ സമയമായ വൈകുന്നേരത്ത് 10 സർവീസുകളാണ് അധികമായി ക്രമീകരിച്ചിട്ടുള്ളത്. അതേസമയം പുതുവത്സരദിനത്തിൽ പുലർച്ചെ വരേയും സർവീസ് നടത്തുമെന്നും അധികൃതർ അറിയിച്ചു. 15 മിനിറ്റ് ഇടവിട്ട് വാട്ടർ മെട്രോ ഹൈകോർട്ട് – ഫോർട്ട് കൊച്ചി റൂട്ടിൽ നടത്തുന്നതാണ്.

ജനുവരി നാലാം തീയതിവരെയാണ് ഇത്തരത്തിൽ അധിക സർവീസുകളുമായി മെട്രോ എത്തുന്നത്. പുതുവത്സര ദിനത്തിൽ അവസാന സർവീസ് തൃപ്പൂണിത്തുറയിൽ നിന്നും പുലർച്ചെ 1.30നും അലുവയിൽ നിന്ന് 1.45 നും ആയിരിക്കും സർവീസ് നടത്തുന്നത്. നേരത്തെ 30 മിനിറ്റ് ഇടവേളകളിലാണ് വാട്ടർ മെട്രോ സർവീസുകൾ നടത്തിയിരുന്നത്.

കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ

ക്രിസ്മസ്, പുതുവർഷ അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് 149 സ്പെഷ്യൽ ട്രെയിൻ സർവീസുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. കേരളത്തിലേക്കും കേരളത്തിൽ നിന്ന് പുറത്തേക്കും സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്നാണ് റേയിൽവേ അറിയിച്ചത്. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആണ് പ്രത്യേക സർവീസുകൾ അനുവദിച്ചിരിക്കുന്നത് എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു.

കഴിഞ്ഞ വർഷങ്ങളിലെ കണക്ക് പ്രകാരം, ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 20 മുതൽ 23 വരെയുള്ള ദിവസങ്ങളിലാണ് മലയാളികൾ കൂടുതലായും നാട്ടിലേക്ക് എത്തിയത്. ഇത് കണക്കിലെടുത്താണ് കേന്ദ്രം സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്. ഇതോടൊപ്പം ശബരിമല സീസണും ട്രെയിൻ സർവീസ് ഒരുക്കാൻ കാരണമായിട്ടുണ്ട്.

ട്രെയിനുകളുടെ സമയക്രമം

താംബരം – കന്യാകുമാരി

പ്രതിവാര സൂപ്പർ ഫാസ്റ്റ് സ്പെഷ്യൽ ട്രെയിനായ താംബരം – കന്യാകുമാരി (06039) ഡിസംബർ 24, 31 – ചൊവ്വാഴ്ച പുലർച്ചെ 12.35 ന് താംബരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.15 ന് കന്യാകുമാരിയിൽ എത്തി ചേരും.

കന്യാകുമാരി – താംബരം

പ്രതിവാര സൂപ്പർ ഫാസ്റ്റ് സ്പെഷ്യൽ ട്രെയിനായ കന്യാകുമാരി – താംബരം ഡിസംബർ 25, ജനുവരി ഒന്ന് – ബുധാഴ്ച വൈകിട്ട് 4.30 ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെട്ട് വ്യാഴാഴ്ച 4.20 ന് താംബരത്ത് എത്തി ചേരും.

ചെന്നൈ സെൻട്രൽ – കൊച്ചുവേളി (തിരുവനന്തപുരം നോർത്ത്)

പ്രതിവാര സ്പെഷ്യൽ ട്രെയിനായ ചെന്നൈ സെൻട്രൽ – കൊച്ചുവേളി (തിരുവനന്തപുരം നോർത്ത്) (06043) ഡിസംബർ 23, 30 – തിങ്കളാഴ്ച രാത്രി 11.20 ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച വൈകീട്ട് 6.05 ന് കൊച്ചുവേളിയിൽ എത്തി ചേരും.

കൊച്ചുവേളി – ചെന്നൈ സെൻട്രൽ

പ്രതിവാര സ്പെഷ്യൽ ട്രെയിൻ കൊച്ചുവേളി – ചെന്നൈ സെൻട്രൽ (06044) ഡിസംബർ 24, 31 – ചൊവ്വാഴ്ച രാത്രി 8.20 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് ചെന്നൈ സെൻട്രലിൽ എത്തി ചേരും.

കൊച്ചുവേളി – മംഗളൂരു

പ്രതിവാര അൺറിസർവഡ്‌ അന്ത്യോദയ സ്പെഷ്യൽ ട്രെയിനായ കൊച്ചുവേളി – മംഗളൂരു (06037) ഡിസംബർ 23, 30 – തിങ്കളാഴ്ച രാത്രി 8.20 ന് കൊച്ചുവേളയിൽ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച രാവിലെ 9.15 ന് മംഗളൂരുവിൽ എത്തി ചേരും.

മംഗളൂരു – കൊച്ചുവേളി

പ്രതിവാര അൺറിസർവഡ്‌ അന്ത്യോദയ സ്പെഷ്യൽ ട്രെയിനായ മംഗളൂരു – കൊച്ചുവേളി (06038) ഡിസംബർ 24, 31 – ചൊവ്വാഴ്ച രാത്രി 8.10 ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ 10.00 മണിക്ക് കൊച്ചുവേളിയിൽ എത്തി ചേരും.

Latest News