Kochi Accident: കൊച്ചി അപകടം: കല്ലട ബസ് പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ

Kochi Bus Accident: ബസിൽ നീല ഹാലജൻ ലൈറ്റുകളും ഘടിപ്പിച്ചിട്ടുണ്ട്. ആറ് സീറ്റുകൾ അനധികൃതമായി പിടിപ്പിച്ചതാണ്. ​ഗുരുതരമായ ​ഗതാ​ഗത നിയമലം​ഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്നും മോട്ടർ വെഹിക്കൾ ഇൻസ്പെക്ടർ കെ മനോജ് പറഞ്ഞു. ​

Kochi Accident: കൊച്ചി അപകടം: കല്ലട ബസ് പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ

Kochi Kallada Bus Accident.

Published: 

24 Jun 2024 21:13 PM

കൊച്ചി: മാടവനയിൽ അപകടത്തിൽപ്പെട്ട (Kochi Bus Accident) കല്ലട ബസ് പരിശോധിച്ച എംവിഡി (MVD) കണ്ടെത്തിയത് ഗുരുതര വീഴ്ചകളെന്ന് റിപ്പോർട്ട്. ബസിന്റെ വേഗപ്പൂട്ട് വിഛേദിച്ച നിലയിലായിരുന്നുവെന്നും ഇതിനൊപ്പം ബസിൻ്റെ പിന്നിലെ ഇടത് വശത്തെ ടയറിന് തേയ്മാനം സംഭവിച്ചതായും എംവിഡി കണ്ടെത്തി. ബസ് അമിത വേഗതയിലായിരുന്നെന്നും പരിശോധന നടത്തിയ മോട്ടർ വെഹിക്കൾ ഇൻസ്പെക്ടർ കെ മനോജ് പറഞ്ഞു. ​ഗുരുതരമായ ​ഗതാ​ഗത നിയമലം​ഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മാടവനയിൽ ദേശീയപാതയിൽ അന്തർസംസ്ഥാന സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിച്ച സംഭവത്തിൽ കല്ലട ബസിന്റെ ഡ്രൈവർ പാൽപ്പാണ്ടിയുടെ അറസ്റ്റ് പനങ്ങാട് പൊലീസ് രേഖപ്പെടുത്തിയിരുന്നു. നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തമിഴ്നാട് വഴി വരേണ്ടിയിരുന്ന ബസ് വയനാട് വഴിയാണ് വന്നത്. അതിനാൽ തന്നെ സമയത്തിൽ മാറ്റം വന്നിരുന്നു. തുടർന്ന്, സമയം ക്രമീകരിക്കുന്നതിനായി വാഹനം അമിതവേ​ഗത്തിൽ വന്നതാകാം അപകടത്തിന് കാരണമായതെന്ന സംശയവും അധികൃതർക്കുണ്ട്.

ALSO READ: കൊച്ചി അപകടം: ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു, 12 പേർക്ക് പരിക്ക്

ബസിൽ നീല ഹാലജൻ ലൈറ്റുകളും ഘടിപ്പിച്ചിട്ടുണ്ട്. ആറ് സീറ്റുകൾ അനധികൃതമായി പിടിപ്പിച്ചതാണ്. സി​ഗ്നൽ മറികടക്കാനായി അമിത വേഗത്തിൽ ബസ് പോയിട്ടുള്ളതായാണ് മനസിലാക്കുന്നതെന്നും ആർടിഒ പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് ബെം​ഗളൂരിൽനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസ് എറണാകുളം മാടവന ജങ്ഷനിൽ വച്ച് അപകടത്തിൽപ്പെട്ടത്. ചുവപ്പ് സി​ഗ്നൽ തെളിഞ്ഞതോടെ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ നിയന്ത്രണം നഷ്ടമായ ബസ് അടുത്തു നിർത്തിയ ബൈക്കിനു മുകളിലേക്ക് മറിയുകയായിരുന്നു.

സംഭവത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഇടുക്കി വാഗമൺ സ്വദേശി ജിജോ സെബാസ്റ്റിയൻ (33) ആണ് മരിച്ചത്. ഒരു വശത്തേയ്ക്ക് മറിഞ്ഞ ബസിന്റെ അടിയിൽ ബൈക്ക് യാത്രക്കാരൻ പെടുകയായിരുന്നു. സംഭവത്തിൽ ബസിലുണ്ടായിരുന്ന 14 യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആകെ ബസിൽ 42 പേരാണ് ഉണ്ടായിരുന്നത്.

 

ഓറഞ്ച് ജ്യൂസിൽ ചിയ സീഡ് ചേർത്ത് കുടിക്കൂ
സെയ്ഫ് അലി ഖാൻ മാത്രമല്ല ഈ സെലിബ്രേറ്റികളുടെ വീട്ടിൽ മോഷണം നടന്നിട്ടുണ്ട്
ഐസ് ബാത്ത് ചെയ്യുന്നത് എന്തിന്? ആരോഗ്യ ഗുണങ്ങൾ ഇങ്ങനെ
മൂക്കില്‍ ദശ വളരുന്നുണ്ടോ? എങ്ങനെ തിരിച്ചറിയാം