Kochi Accident : കൊച്ചി അപകടം: ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു, 12 പേർക്ക് പരിക്ക്

Kochi Accident : യാത്രക്കാരായ 12 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇവരടെ നില ​ഗുരുതരമല്ലെന്നാണ് വിവരം. ആകെ ബസിൽ 42 പേരാണ് ഉണ്ടായിരുന്നത്.

Kochi Accident : കൊച്ചി അപകടം: ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു, 12 പേർക്ക് പരിക്ക്
Published: 

23 Jun 2024 12:36 PM

കൊച്ചി: കൊച്ചിയിലെ മാടവനയിൽ സ്വകാര്യ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഇടപ്പള്ളി- അരൂർ ദേശീയപാതയിലെ മാടവനയിൽ വച്ച് നിയന്ത്രണം വിട്ട് ട്രാഫിക് സിഗ്‌നലിൽ ഇടിച്ച് മറിഞ്ഞ ബസിന്റെ അടിയിലാണ് ബൈക്ക് യാത്രികൻ അകപ്പെട്ടത് അപകടത്തെത്തുടർന്ന് അയാൾ മരിക്കുകയായിരുന്നു. ഇടുക്കി വാഗമൺ സ്വദേശി ജിജോ സെബാസ്റ്റിയൻ (33) ആണ് മരിച്ചതെന്നാണ് വിവരം. സംഭവത്തിൽ ബസ് യാത്രക്കാർക്ക് പരിക്കേറ്റു.

യാത്രക്കാരായ 12 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇവരടെ നില ​ഗുരുതരമല്ലെന്നാണ് വിവരം. ആകെ ബസിൽ 42 പേരാണ് ഉണ്ടായിരുന്നത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം നടക്കുന്നത്. നിയന്ത്രണം വിട്ട് ട്രാഫിക് സിഗ്‌നലിൽ ഇടിച്ച് കല്ലട ബസാണ് മറിഞ്ഞത് എന്നാണ് വിവരം. ബംഗളൂരുവിൽ നിന്ന് വർക്കലയിലേക്ക് പോവുകയായിരുന്നു ബസ്.

ALSO READ : മഴയ്ക്ക് പിന്നാലെ പകർച്ചപ്പനിയും: സംസ്ഥാനത്ത് ആശങ്ക ഉയർത്തി ഡെങ്കി, എലിപ്പനി, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

ബൈക്ക് കണ്ട് വെട്ടിക്കുന്നതിനിടെയാണ് അപകടം നടക്കുന്നത്. നിയന്ത്രണം വിട്ട ബസ് ട്രാഫിക് സിഗ്നൽ പോസ്റ്റിൽ ഇടിച്ച് ബസ് മറിയുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഒരു വശത്തേയ്ക്ക് മറിഞ്ഞ ബസിന്റെ അടിയിൽ ബൈക്ക് യാത്രക്കാരൻ പെടുകയായിരുന്നു. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ജിജോയെ ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചു.

അപകടത്തെ തുടർന്ന് ബസിൽ ഉണ്ടായിരുന്നവരെ ചില്ല് തകർത്തും മറ്റുമാണ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് തൊട്ടടുത്തുള്ള ലേക് ഷോറിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പലർക്കും കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ഒരാൾക്ക് തലയ്ക്കാണ് പരിക്ക്. എന്നാൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.

Related Stories
Railway Updates : പൈപ്പ് ലൈൻ ക്രോസിങ് നിർമാണം; മാർച്ച് 21ന് കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം
House Wife Attacked: തൃശ്ശൂരിൽ ​ഗുണ്ടാ ആക്രമണം; വീട്ടമ്മയ്ക്ക് വെട്ടേറ്റു
നാല് വയസുകാരിയെ കൊന്ന് ബാഗിലാക്കി പാലക്കാട് റെയിൽവെ ട്രാക്കിൽ ഉപേക്ഷിച്ചു; രണ്ട് പ്രതികൾക്ക് 18 വർഷം ശിക്ഷ
Assault Student: സ്കൂൾ വിദ്യാർഥിനിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച് നഗ്നചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചു; കോഴിക്കോട് യുവാവ് അറസ്റ്റില്‍
Kollam Student Murder: കൊല്ലത്ത് ബിരുദ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി; കൊലയാളി ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയെന്ന് സൂചന
Tiger Attack: ‘രണ്ടാമത്തെ മയക്കുവെടി കൊണ്ടയുടൻ കടുവ ചാടിവന്നു; മനു തടുത്തു; വെടിവെച്ചത് സ്വയരക്ഷയ്ക്ക്’; ഡിഎഫ്ഒ
നിര്‍ജ്ജലീകരണത്തെ തടയാന്‍ ഈ പാനീയങ്ങള്‍ കുടിക്കൂ
പകരക്കാരായി വന്ന് ഐപിഎലിൽ തകർത്ത് കളിച്ച താരങ്ങൾ
ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചവര്‍
മോമോസ് കഴിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചോളൂ ഇല്ലെങ്കില്‍