KK Rema : കെകെ രമ എംഎൽഎയുടെ പിതാവ് കെകെ മാധവൻ അന്തരിച്ചു
KK Rema Father KK Madhavan : കെകെ രമ എംഎൽഎയുടെ പിതാവ് കെകെ മാധവൻ അന്തരിച്ചു. 87 വയസുകാരനായ മാധവൻ ടിപി ചന്ദ്രശേഖരൻ്റെ കൊലപാതകത്തെ തുടർന്ന് 2012ൽ പാർട്ടിവിടുകയായിരുന്നു.
കെകെ രമ എംഎൽഎയുടെ പിതാവും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ കെകെ മാധവൻ അന്തരിച്ചു. 87 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം നടുവണ്ണൂരിലെ വീട്ടുവളപ്പിൽ വൈകുന്നേരം നടക്കും.
പേരാമ്പ്ര മുൻ ഏരിയ സെക്രട്ടറിയും നേതാവുമായിരുന്ന കെകെ മാധവൻ ടിപി ചന്ദ്രശേഖരൻ്റെ കൊലപാതകത്തെ തുടർന്ന് 2012ലാണ് പാർട്ടിവിട്ടത്.
Updating…