Khalid Rahman: ആദ്യം ഫ്ലാറ്റ് വളഞ്ഞു, കഞ്ചാവ് ഉപയോഗിക്കാൻ നേരം ഖാലിദ് റഹ്മാനെ പൂട്ടി എക്സൈസ്
Khalid Rahman Ganja Case: ഏകദേശം ഞായറാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെയാണ് അക്സൈസ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധനയ്ക്കായി ഫ്ലാറ്റിലേക്ക് എത്തുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു എക്‌സൈസിന്റെ ഈ മിന്നൽ പരിശോധന. സംവിധായകൻ തന്നെയായ സമീർ താഹിറിന്റെ ഉടമസ്ഥതിയിലുള്ളതാണ് ഈ ഫ്‌ളാറ്റ്.

കൊച്ചി: അതിവിദഗ്ധമായാണ് ഇത്തവണ എക്സൈസ് സംവിധായകരായ ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും കുടുക്കിയത്. മുമ്പ് മയക്കുമരുന്ന് പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ കേസ് നിലനിൽക്കുന്നതിനാൽ വമ്പൻ തയ്യാറെടുപ്പോടെയായിരുന്നു അന്വേഷണ സംഘം കൊച്ചിയിലെ ഫ്ലാറ്റിലെത്തിയത്. ഹൈബ്രിഡ് കഞ്ചാവുമായാണ് സംവിധായകർ എക്സൈസ് പിടിയിലാവുന്നത്.
ഉപയോഗിക്കാനായി തയ്യാറെടുക്കുമ്പോഴാണ് എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുന്നത്. ഇവരുടെകൂടെ മറ്റൊരാളും ഫ്ലാറ്റിലുണ്ടായിരുന്നു. ഏകദേശം ഞായറാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെയാണ് അക്സൈസ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധനയ്ക്കായി ഫ്ലാറ്റിലേക്ക് എത്തുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു എക്‌സൈസിന്റെ ഈ മിന്നൽ പരിശോധന. സംവിധായകൻ തന്നെയായ സമീർ താഹിറിന്റെ ഉടമസ്ഥതിയിലുള്ളതാണ് ഈ ഫ്‌ളാറ്റ്.
കൊച്ചി ഗോശ്രീ പാലത്തിന് സമീപമുള്ള പൂർവ്വഗ്രാൻഡ്‌ബേയിലുള്ള 506-ാം ഫ്‌ളാറ്റിൽനിന്നാണ് സംവിധായകൻ അടക്കമുള്ളവരെ പിടികൂടിയത്. ആദ്യം ഫ്ലാറ്റ് വളഞ്ഞ് രക്ഷപെടാനുള്ള പഴുതുകൾ അടച്ചായിരുന്നു എക്സൈസ് സംഘത്തിൻ്റെ നീക്കം. ഫ്ലാറ്റിലെത്തിയപ്പോൾ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസയും കൂടെയുണ്ടായിരുന്ന ആളും ലഹരി ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനാൽ മറ്റ് തെളിവുകൾ ഒന്നും തന്നെ വേണ്ടിവന്നില്ല.
പിടിയിലായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും നാലഞ്ചു വർഷമായി ലഹരി ഉപയോഗിക്കുന്നവരാണെന്നാണ് എക്‌സൈസ് പറയുന്നത്. ഇതേ ഫ്ലാറ്റിൽ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും ഉപയോഗിക്കുന്നതിന് സ്ഥിരം ആളുകൾ ഒത്തുകൂടാറുണ്ടെന്നാണ് അധികൃതർക്ക് ലഭിച്ചിരിക്കുന്ന വിവരം. എന്നാൽ സംവിധായകർക്ക് ലഹരിമരുന്ന് എത്തിച്ച് നൽകിയവരെപ്പറ്റി ചെറിയ സൂചന ലഭിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് സംഘം.
ഇതോടൊപ്പം സിനിമ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ചും അന്വേഷണം ശക്തമാക്കാനാണ് സാധ്യത. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പിടിയിലാവുന്നത്. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു. വാണിജ്യ അളവിൽ കഞ്ചാവ് കണ്ടെടുക്കാത്തതിനാലാണ് ഇവരെ ജാമ്യത്തിൽ വിട്ടിരിക്കുന്നത്.
അടുത്തിടെ ഇറങ്ങിയ ആലപ്പുഴ ജിംഖാന തിയേറ്ററിൽ മികച്ചരീതിയിൽ ഓടുമ്പോഴാണ് സംവിധായകൻ അറസ്റ്റിലാവുന്നത്. ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ലൗവ് തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ, ഭീമൻറെ വഴി എന്നി സിനിമയുടെ സംവിധായകനാണ് അഷറ്ഫ് ഹംസ. തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചിയതാവ് കൂടിയാണ് അഷ്റഫ് ഹംസ.