5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Train Timing: വേണാട്, പാലരുവി,വഞ്ചിനാട്, ഏറനാട് സമയത്തില്‍ മാറ്റം; പുതിയ ട്രെയിന്‍ സമയക്രമം ഇങ്ങനെ

Train Timigs Update: പുതിയ ട്രെയിന്‍ ടൈംടേബിള്‍ ഇന്ന് മുതൽ നിലവില്‍ വരും. വേണാട്, വഞ്ചിനാട്, ഏറനാട്, പാലരുവി തുടങ്ങിയ ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ടാകും. നിരവധി ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കും.

Train Timing:  വേണാട്, പാലരുവി,വഞ്ചിനാട്, ഏറനാട് സമയത്തില്‍ മാറ്റം; പുതിയ ട്രെയിന്‍ സമയക്രമം ഇങ്ങനെ
Train Image Credit source: Getty Images
sarika-kp
Sarika KP | Updated On: 01 Jan 2025 15:10 PM

തിരുവനന്തപുരം: ജനുവരി ഒന്ന് മുതൽ രാജ്യത്തെ ട്രെയിൻ സർവീസുകളുടെ സമക്രമം മാറും. ഇതിന്റെ ഭാ​ഗമായി സംസ്ഥാനത്ത് ട്രെയിനുകളുടെ സമയത്തിലും മാറ്റം വരും. പുതിയ ട്രെയിന്‍ ടൈംടേബിള്‍ ഇന്ന് മുതൽ നിലവില്‍ വരും. വേണാട്, വഞ്ചിനാട്, ഏറനാട്, പാലരുവി തുടങ്ങിയ ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ടാകും. നിരവധി ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കും.

സംസ്ഥാനത്തെ മാറ്റം ഇങ്ങനെ

  • തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് (16302) രാവിലെ 5.25നു പകരം 5.20നു പുറപ്പെടും. 9.40ന് എറണാകുളം നോര്‍ത്തില്‍ എത്തും.
  • ഷൊര്‍ണൂര്‍ – തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് (16301) ഏറ്റുമാനൂര്‍ (6:16pm) മുതല്‍ തിരുവനന്തപുരം പേട്ട(9:26pm) വരെയുള്ള സ്റ്റേഷനുകളില്‍ ഏതാനും മിനിറ്റ് നേരത്തേയെത്തും.
  • മംഗളൂരു–തിരുവനന്തപുരം മലബാർ എക്സ്പ്രസിന്റെ വേഗം 30 മിനിറ്റ് കൂട്ടും.
  • ചെന്നൈ–ഗുരുവായൂർ എക്സ്പ്രസ് 35 മിനിറ്റ് വേഗം കൂട്ടും.
  • മധുര–ഗുരുവായൂർ എക്സ്പ്രസ്, കോട്ടയം–നിലമ്പൂർ എക്സ്പ്രസ് 15 മിനിറ്റും മംഗളൂരു–കണ്ണൂർ പാസഞ്ചർ 40 മിനിറ്റും വേഗം കൂട്ടും.
  • മംഗളൂരു–തിരുവനന്തപുരം മലബാർ എക്സ്പ്രസ് (16630) എറണാകുളത്ത് പുലർച്ചെ 3.10നും കൊല്ലത്ത് 6.25നും തിരുവനന്തപുരത്ത് രാവിലെ 8.30നും എത്തും. നിലവിൽ രാവിലെ 9നാണ് തിരുവനന്തപുരത്തെത്തുന്നത്.
  • ചെന്നൈ–ഗുരുവായൂർ എക്സ്പ്രസ് (16127) രാവിലെ 9.45നു പകരം 10.20നായിരിക്കും ചെന്നൈയിൽ നിന്നു പുറപ്പെടുക. ​ഗുരുവായൂരിൽ രാവിലെ 7:40ന് എത്തു.
  • തൂത്തുക്കുടി–പാലക്കാട് പാലരുവി എക്സ്പ്രസ് (16791) 4.50നു പകരം 4.35നാകും കൊല്ലത്തു നിന്നു പുറപ്പെടുക. തിരുനെൽവേലി മുതൽ എറണാകുളം നോർത്ത് വരെയുള്ള സ്റ്റേഷനുകളിൽ ട്രെയിൻ നേരത്തേയെത്തും. എറണാകുളം നോർത്തിൽ രാവിലെ 8:38ന് എത്തിച്ചേരും.
  • തിരുവനന്തപുരം–മംഗളൂരു ഏറനാട് എക്സ്പ്രസ് 3.35നു പകരം 3.40നു തിരുവനന്തപുരത്തു നിന്നു പുറപ്പെടും.
  • രാവിലെ 6.50ന്റെ കൊല്ലം–തിരുവനന്തപുരം പാസഞ്ചർ 6.58ന് പുറപ്പെടും.
  • എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് 5.05നു പകരം 5.10നു പുറപ്പെടും.
  • കൊച്ചുവേളി–നാഗർകോവിൽ പാസഞ്ചർ ഉച്ചയ്ക്ക് 1.40നു പകരം 1.25നു പുറപ്പെടും.

Also Read: പുതുവത്സര രാത്രിയിൽ തൃശൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു ; 14 വയസുകാരൻ പൊലീസ് കസ്റ്റഡിയിൽ

അതേസമയം ഒരു ട്രെയിനിന്റെ നമ്പറിൽ മാറ്റമുണ്ട്. തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടുമെങ്കിലും പുതിയ പാമ്പൻ പാലം കമ്മിഷൻ ചെയ്ത ശേഷമേ പ്രാബല്യത്തിൽ വരൂ. തിരുവനന്തപുരം നോർത്ത്(കൊച്ചുവേളി)–യശ്വന്ത്പുര എസി വീക്ക്‌ലി സൂപ്പർഫാസ്റ്റ് ട്രെയിൻ എക്സ്പ്രസാക്കി മാറ്റും. ഇതിന്റെ നമ്പറും മാറി. ഒന്നര വർഷത്തിനു ശേഷമാണ് റെയിൽവേ പുതിയ ടൈംടേബിൾ പുറത്തിറക്കുന്നത്. ഇതിൽ വന്ദേമെട്രോ, അമൃത് ഭാരത് എക്സ്പ്രസുകൾ, 136 വന്ദേഭാരത് എക്സ്പ്രസുകൾ എന്നിവ ഇടം പിടിച്ചിട്ടുണ്ട്. ട്രെയിനുകളുടെ വിശദമായ സമയക്രമം അറിയാൻ നാഷനൽ ട്രെയിൻ എൻക്വയറി സിസ്റ്റം (എൻടിഇഎസ്) മൊബൈൽ ആപ് അല്ലെങ്കിൽ വെബ്‌സൈറ്റ് സന്ദർശിക്കുക. www.enquiry.indianrail.gov.in/mntes/