AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

45 Lakh for Fancy Number: 45 ലക്ഷം പോയാലെന്താ, ഫാന്‍സി നമ്പര്‍ കിട്ടിയില്ലേ; കേരളത്തിലെ ഏറ്റവും വില കൂടിയ വാഹന നമ്പർ സ്വന്തമാക്കി ഇന്‍ഫോപാര്‍ക്ക് കമ്പനി

Kerala's most expensive vehicle number: സോഫ്റ്റ്‌വെയർ കമ്പനി ഉൾപ്പെടെ അഞ്ച് കക്ഷികള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ലേലത്തിന്റെ ഭാഗമായി. വാശിയോടെ ലേലം പുരോഗമിച്ചതോടെ ലേലത്തുക കുതിച്ചുകയറി. അവസാനം രണ്ട് പേര്‍ മാത്രം അവസേഷിച്ചു. ഒടുവില്‍ സോഫ്റ്റ്‌വെയർ കമ്പനിയായ ലിറ്റ്മസ് 7 സിസ്റ്റം കൺസൽട്ടിങ് പ്രൈവറ്റ് ലിമിറ്റഡാണ് നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയത്

45 Lakh for Fancy Number: 45 ലക്ഷം പോയാലെന്താ, ഫാന്‍സി നമ്പര്‍ കിട്ടിയില്ലേ; കേരളത്തിലെ ഏറ്റവും വില കൂടിയ വാഹന നമ്പർ സ്വന്തമാക്കി ഇന്‍ഫോപാര്‍ക്ക് കമ്പനി
പ്രതീകാത്മക ചിത്രം Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 09 Apr 2025 08:17 AM

ചിലര്‍ അങ്ങനെയാണ്. ആഗ്രഹിക്കുന്നത് സ്വന്തമാക്കാന്‍ എത്ര രൂപ വേണമെങ്കിലും മുടക്കാന്‍ തയ്യാറാകും. അത്തരത്തിലൊരു സംഭവം നമ്മുടെ കൊച്ചിയിലും നടന്നും. വാഹനത്തിന്റെ ഫാന്‍സി നമ്പറിനായി ഇന്‍ഫോപാര്‍ക്കിലെ ഒരു കമ്പനി 45 ലക്ഷം രൂപയാണ് മുടക്കിയത്. കേരളത്തിലെ ഏറ്റവും വില കൂടിയ വാഹന നമ്പര്‍. KL07 DG 0007 എന്ന ഫാൻസി നമ്പർ പ്ലേറ്റിനായാണ് 45 ലക്ഷം രൂപ മുടക്കിയത്. എറണാകുളം ആർ‌ടി‌ഒയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 4 കോടിയിലധികം വിലവരുന്ന ഒരു ലംബോർഗിനി ഉറുസിന്റെ നമ്പര്‍ പ്ലേറ്റിനായാണ് വാശിയോടെ ലേലം നടന്നത്. 25,000 രൂപയായിരുന്നു ലേലത്തിന്റെ അടിസ്ഥാനത്തുക. ലേലം കൊടുമ്പിരി കൊണ്ടതോടെ അത് ലക്ഷങ്ങളും താണ്ടി മുന്നോട്ടുപോയി.

സോഫ്റ്റ്‌വെയർ കമ്പനി ഉൾപ്പെടെ അഞ്ച് കക്ഷികള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ലേലത്തിന്റെ ഭാഗമായി. വാശിയോടെ ലേലം പുരോഗമിച്ചതോടെ ലേലത്തുക കുതിച്ചുകയറി. അവസാനം രണ്ട് പേര്‍ മാത്രം അവസേഷിച്ചു. ഒടുവില്‍ സോഫ്റ്റ്‌വെയർ കമ്പനിയായ ലിറ്റ്മസ് 7 സിസ്റ്റം കൺസൽട്ടിങ് പ്രൈവറ്റ് ലിമിറ്റഡാണ് കേരളത്തിലെ ഏറ്റവും വില കൂടിയ ഈ നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയത്.

Read Also : I Phone Price Hike: ഐഫോണിൻ്റെ വില രണ്ട് ലക്ഷം രൂപ വരെ ഉയരാം, ട്രംപ് പണി പറ്റിച്ചോ?

2019ല്‍ നടന്ന ഒരു ലേലത്തില്‍ തിരുവനന്തപുരം സ്വദേശിയായ കെ.എസ്. ബാലഗോപാല്‍ 31 ലക്ഷം രൂപയ്ക്ക് KL 01 CK 0001 എന്ന ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയിരുന്നു. ഈ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. ഇതേ സീരിസിലെ മറ്റൊരു നമ്പറായ KL07 DG 0001 പിറവം സ്വദേശിയായ തോംസണ്‍ 25.52 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. ഒരു ലക്ഷം രൂപ അടിസ്ഥാന തുകയിലാണ് ഈ ലേലം ആരംഭിച്ചത്.

3000 രൂപ മുതൽ 1 ലക്ഷം രൂപ വരെയുള്ള അടിസ്ഥാന വിലയുള്ള ആറ് വിഭാഗത്തിലുള്ള ഫാൻസി നമ്പറുകൾ നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫാൻസി നമ്പർ പ്ലേറ്റ് ആഗ്രഹിക്കുന്നവര്‍ക്ക് അടിസ്ഥാനത്തുക അടച്ച് ലേലത്തില്‍ പങ്കെടുക്കാം. 10 മിനിറ്റ് സമയത്തേക്ക് മറ്റ് ലേലങ്ങളൊന്നും വന്നില്ലെങ്കിൽ, അതുവരെ ഉയര്‍ന്ന തുക പറഞ്ഞയാള്‍ക്ക്‌ പണം നൽകി നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കാം.