Kerala weather updates: മഴ തുടരുന്നു; 16-ാം തീയതി വരെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

Kerala weather updates: ഇന്നലെ മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് അലർട്ട് ഉണ്ടായിരുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരുന്നു.

Kerala weather updates: മഴ തുടരുന്നു; 16-ാം തീയതി വരെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
Updated On: 

13 May 2024 08:35 AM

തിരുവനന്തപുരം: വേനൽച്ചൂട് ശമിപ്പിച്ചുകൊണ്ട് സംസ്ഥാനത്ത് ദിവസങ്ങൾ മുന്നേ എത്തിയ മഴ തുടരുന്നു. വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. നിലവിലുള്ള നിർദ്ദേശങ്ങൾ അനുസരിച്ച് 16-ാം തീയതി വരെയാണ് മഴ തുടരാൻ സാധ്യത. ഈ ദിവസങ്ങളിൽ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

14 ന് തിരുവനന്തപുരം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് നിലനിൽക്കുന്നത്. 15 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിലും 16 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചതായി അറിയിച്ചത്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത ഉണ്ടെന്നാണ് പ്രവചനം.

ALSO READ – ആ പ്രശ്നം മടക്കിയില്ല, അന്ന് കണിയാർ ആത്മഹത്യ ചെയ്തു; ബുധനും, ശുക്രനും പിന്നെ അനങ്ങിയില്ല | പിഴയ്ക്കാത്ത പാഴൂർ മാഹാത്മ്യം

ഇന്നലെ മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് അലർട്ട് ഉണ്ടായിരുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരുന്നു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമ്പോൾ ആ സാഹചര്യത്തെ ശക്തമായ മഴ എന്നത് കൊണ്ട് വിദ​ഗ്ധർ അർത്ഥമാക്കുന്നു.

ഇന്നലെ 15 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിൽ പറയുഞ്ഞത്. തിങ്കളാഴ്ചയും മൂന്ന് ജില്ലകളിൽ വേനൽ മഴ ലഭിക്കുമെന്നും ഇന്നലെ പറഞ്ഞിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്. നേരത്തെ 12 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അധികൃതർ അറിയിച്ചിരുന്നു.

തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രഖ്യാപനം ഉണ്ടായിരുന്നു. ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും സാധ്യത പറഞ്ഞിരുന്നു. ഇവിടങ്ങളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉള്ളതായി പ്രഖ്യാപനം ഉണ്ടായിരുന്നു. ഈ ജില്ലകളിൽ പലയിടത്തും ശക്തമായ മഴ തന്നെയാണ് ഇന്നലെ ലഭിച്ചതായി റിപ്പോർട്ട് ഉള്ളത്.

Related Stories
Crime News : പത്തനംതിട്ടയിലെ ലൈംഗികാതിക്രമം; 18കാരിയുടെ വെളിപ്പെടുത്തലില്‍ 10 പേര്‍ കൂടി കസ്റ്റഡിയില്‍; പ്രതികളുടെ വിവരങ്ങള്‍ കുട്ടിയുടെ ഡയറിയില്‍
Pathanamthitta Nursing Student Death: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിയുടെ മരണം; രണ്ടു ഡോക്ടർമാർക്കെതിരെ കേസ്
Vandiperiyar Fire Break Out: ഇടുക്കി വണ്ടിപെരിയാറിൽ തീപ്പിടിത്തം; കടകൾ കത്തിനശിച്ചു
Bus Accident : പാലക്കാട്‌ ഓടിക്കൊണ്ടിരുന്ന ബസ് കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം
Crime News : പാലക്കാട് 14കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് എട്ട് വർഷം ശിക്ഷ വിധിച്ച് കോടതി
അഞ്ച് വർഷത്തിനിടെ 60ൽ അധികം പേർ ലൈംഗികമായി പീഡിപ്പിച്ചുയെന്ന് പത്തനംതിട്ടയിൽ 18കാരിയുടെ വെളിപ്പെടുത്തൽ; അഞ്ച് പേർ അറസ്റ്റിൽ
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍