5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather Updates: ചൂടിന് ആശ്വാസമായി മഴയെത്തുന്നു; രണ്ട് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Rain Predicted In Kerala: സംസ്ഥാനത്ത് മഴസാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരുന്ന രണ്ട് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

Kerala Weather Updates: ചൂടിന് ആശ്വാസമായി മഴയെത്തുന്നു; രണ്ട് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
പ്രതീകാത്മക ചിത്രംImage Credit source: PTI
abdul-basith
Abdul Basith | Published: 09 Mar 2025 16:26 PM

സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി മഴയെത്തുന്നു. വരുന്ന ചൊവ്വ, ബുധൻ (മാർച്ച് 11, 12) ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഈ രണ്ട് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ കുറേ കാലമായി സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്.

മാർച്ച് 11 ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മാർച്ച് 12 ബുധനാഴ്ച മലപ്പുറം, വയനാട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് യെല്ലോ അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

സംസ്ഥാനത്ത് ഈ മാസം 9, 11 തീയതികളിൽ (ഞായർ, തിങ്കൾ) ഉയർന്ന താപനില തുടരും. ഈ ദിവസങ്ങളിൽ കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്. ഉയർന്ന താപനില കാരണം ഈ മലയോര മേഖലകളൊഴികെ ഈ ജില്ലകളിൽ കടുത്ത ചൂടിനും ഈർപ്പമുള്ള അന്തരീക്ഷ കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ ജില്ലകളിൽ താപനില മുന്നറിയിപ്പും പ്രഖ്യാപിച്ചു.

Also Read: Kerala Weather Update: വെന്തുരുകി കേരളം! ആറു ജില്ലകളിൽ താപനില മുന്നറിയിപ്പ്

ഈ മാസം എട്ടിന് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചിരുന്നു. കാസർഗോഡാണ് സംഭവം. കയ്യൂർ സ്വദേശിയായ വലിയ പൊയിലിൽ കുഞ്ഞിക്കണ്ണൻ എന്ന 92 വയസുകാരനാണ് കുഴഞ്ഞുവീണ് മരിച്ചത്. ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. ബന്ധുവീട്ടിലേക്ക് നടന്നുപോകുന്നതിനിടെ സൂര്യാഘാതമേറ്റ വയോധികനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൂര്യാഘാതമേറ്റാണ് മരണമുണ്ടായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.

സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പകൽ 11 മുതൽ വൈകിട്ട് 3 മണിവരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിരുന്നു. ഇടയ്ക്കിടെ വെള്ളം കുടിയ്ക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി.