Kerala Rain Alert: ഇന്നും പെരുമഴ; പത്തനംതിട്ടയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
അതേസമയം തെക്കൻ ആൻഡമാൻ കടലിലേക്കും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലേക്കും താമസിക്കാതെ കാലവർഷം എത്തിച്ചേർന്നേക്കും
തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിൻറെ മുന്നറിയിപ്പ്. പത്തനംതിട്ടയിൽ ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ ഇടിയോടു കൂടി മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം തെക്കൻ ആൻഡമാൻ കടലിലേക്കും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലേക്കും താമസിക്കാതെ കാലവർഷം എത്തിച്ചേരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിൻറെ മുന്നറിയിപ്പ്. ചൊവ്വാഴ്ച പത്തനംതിട്ട ജില്ലയ്ക്കും ബുധനാഴ്ച തിരുവനന്തപുരം, പത്തനംതിട്ട ജില്ലകൾക്കും, വ്യാഴാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകൾക്കുമാണ് യെല്ലോ അലർട്ട്.
ALSO READ: Kerala weather updates: മഴ തുടരുന്നു; 16-ാം തീയതി വരെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾക്കും യെല്ലോ അലർട്ടാണ്. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.
അതേസമയം അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയതോ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.