5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather Updates: നാല് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; എങ്കിലും ചൂടിന് കുറവുണ്ടാവില്ലെന്ന് മുന്നറിയിപ്പ്

Kerala Weather Rain Prediction: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. മഴസാധ്യതയിലും സംസ്ഥാനത്തെ ചൂടിന് കുറവുണ്ടാവില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറഞ്ഞു.

Kerala Weather Updates: നാല് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; എങ്കിലും ചൂടിന് കുറവുണ്ടാവില്ലെന്ന് മുന്നറിയിപ്പ്
പ്രതീകാത്മക ചിതംImage Credit source: PTI
abdul-basith
Abdul Basith | Published: 27 Feb 2025 07:57 AM

സംസ്ഥാനത്ത് ഇന്ന് മഴസാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴസാധ്യതയുള്ളത്. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മഴസാധ്യതയുണ്ടെങ്കിലും ചൂട് കൂടിയ കാലാവസ്ഥ തുടരും. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും ശക്തമായ ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാൾ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ ചൂടിന് സാധ്യതയുണ്ട്. ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ആയേക്കാം. മലപ്പുറം, തൃശൂര്‍, പാലക്കാട്, കോട്ടയം, കൊല്ലം ജില്ലകളില്‍ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. ഉയർന്ന താപനിലയും ഈർപ്പമുള്ള വായ്വും കാരണം അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

Also Read: Kerala Weather Updates: ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്; കണ്ണൂരും കാസർഗോഡും ഇന്ന് യെല്ലോ അലർട്ട്; ജാഗ്രത നിർദേശം

ഉഷ്ണതരംഗം
സംസ്ഥാനത്ത് ഈ മാസം 26ന് ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ടായിരുന്നു. ഇതിൻ്റെ ഭാഗമായി 26ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. കാസർഗോഡ്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഉഷ്ണതരംഗസാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. സാധാരണയെക്കാൾ രണ്ട് ഡിഗ്രി മുതൽ നാല് ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നായിരുന്നു ബുധനാഴ്ചയിലെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നൽകിയത്.

കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. എറണാകുളം, ആലപ്പുഴ ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ടായിരുന്നു. തെക്കൻ ജില്ലകളിൽ നേരിയ മഴസാധ്യതയും ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ഏതാണ്ട് ഇതേ പതിവ് ഇന്നും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.