5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: ന്യൂനമര്‍ദ്ദം; വടക്കൻ ജില്ലകളിൽ ശക്തമായ മഴ; നാലിടത്ത് ഓറഞ്ച് അലർട്ട്

Kerala Rain Alert Update: മധ്യ, വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും നാലിടത്ത് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

Kerala Rain Alert: ന്യൂനമര്‍ദ്ദം; വടക്കൻ ജില്ലകളിൽ ശക്തമായ മഴ; നാലിടത്ത് ഓറഞ്ച് അലർട്ട്
മഴ മുന്നറിയിപ്പ് (image credits: facebook)
sarika-kp
Sarika KP | Updated On: 14 Oct 2024 15:14 PM

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാ​​ഗമായി ഇന്ന് എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം മധ്യ, വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

ഓറഞ്ച് അലർട്ട്
14/10/2024(തിങ്കൾ) : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്
15/10/2024 (ചൊവ്വ): മലപ്പുറം, കണ്ണൂർ
16/10/2024 (ബുധൻ) : ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
17/10/2024 (വ്യാഴം): എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്
14/10/2024 (തിങ്കൾ): പത്തനംതിട്ട, പാലക്കാട്, കണ്ണൂർ, കാസറഗോഡ്
15/10/2024 (ചൊവ്വ): പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസറഗോഡ്
16/10/2024 (ബുധൻ): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ
17/10/2024(വ്യാഴം): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
18/10/2024 (വെള്ളി): കോഴിക്കോട്, കണ്ണൂർ
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

Also read-Kerala Rain Alert: അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

മധ്യ അറബികടലിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതിൽ നിന്നുള്ള ന്യൂനമർദപാത്തി തെക്കൻ കേരളത്തിന് കുറുകെയായി നിലനിൽക്കുന്നുണ്ട്. മധ്യ തെക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദവും രൂപപ്പെട്ടേക്കും. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് വരും ദിവസങ്ങളിൽ കേരളത്തിൽ മഴ കനക്കാൻ സാധ്യത. മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്കുണ്ട്. ഉയർന്ന തിരമാലകൾക്കും, കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് മത്സ്യബന്ധത്തിന് വിലക്കേർപ്പെടുത്തിയത്.

അതേസമയം അടുത്ത 4 ദിവസത്തിനുള്ളിൽ രാജ്യത്ത്‌ നിന്ന് കാലവർഷം പൂർണ്ണമായും വിടവാങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറഞ്ഞു.ചൊവ്വ, ബുധൻ ദിവസങ്ങളിൽ തെക്ക് കിഴക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കാൻ സാധ്യത. മധ്യ അറബിക്കടലിൽ തീവ്ര ന്യുന മർദ്ദം (Depression ) സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒമാൻ തീരത്തേക്ക് നീങ്ങി അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി കൂടിയ ന്യുന മർദ്ദമായി മാറാൻ സാധ്യത.തീവ്ര ന്യുന മർദ്ദത്തിൽ നിന്ന് തെക്കൻ കേരളം വഴി കോമറിൻ മേഖല വരെ ന്യുന മർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതചൂഴി ന്യുന മർദ്ദ മായി ( Low Pressure Area ) ശക്തി പ്രാപിച്ചു. നാളെയോടെ ശക്തി കൂടിയ ന്യുന മർദ്ദമായി മാറി തുടർന്നുള്ള 2 ദിവസം വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യത. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ആന്ധ്രാ തീരത്തിന്റെ മുകളിൽ ചക്രവാതചൂഴി സ്ഥിതി ചെയ്യുന്നു. കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 14 മുതൽ 17 വരെ അതി ശക്തമായ മഴയ്ക്കും 14 മുതൽ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .