Kerala Weathe Updates: ഞായറാഴ്ച മുതൽ സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം
Heavy Rain Predicted From Sunday In Kerala: ഈ മാസം 19, ഞായറാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തമാവുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ, ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ടാണ്.
ഞായറാഴ്ച മുതൽ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. കോമറിൻ മേഖലയ്ക്ക് മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ മാസം 19 ഞായറാഴ്ച ഈ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാവകുപ്പിൻ്റെ പ്രവചനം. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന അവസ്ഥയാണ് യെല്ലോ അലർട്ട്. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി ഇന്ന് കേരള – തമിഴ്നാട് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജനുവരി 15 വൈകിട്ട് 5.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമുള്ള സാധ്യതയാണുള്ളത്. അതുകൊണ്ട് തന്നെ മത്സ്യത്തൊഴിലാളിലളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Also Read : Kerala Rain Alert: ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
മത്സ്യത്തൊഴിലാളികൾക്കും തീരദേശവാദികൾക്കുമുള്ള നിർദ്ദേശങ്ങൾ:
- കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ അധികൃതരുടെ നിർദ്ദേശപ്രകാരം അപകടമേഖലകളിൽ നിന്ന് മാറിത്താമസിക്കാൻ തയ്യാറാവണം.
- ഈ സമയത്ത് ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കാതിരിക്കുക.
- കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള സമയങ്ങളിൽ മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് ഇവ കരക്കടുപ്പിക്കുന്നതും. അതിനാൽ തിരമാല ശക്തിപ്പെടുന്ന അവസരങ്ങളിൽ ബോട്ടുകളും മറ്റും കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും ജാഗ്രത പുലർത്തണം.
- മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ കെട്ടിയിട്ട് സൂക്ഷിക്കണം. കൂട്ടിയിടിക്കാതിരിക്കാൻ ഇവ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കണം.
- മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
- തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.
ജനുവരി 154ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. മൂന്ന് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒറ്റപ്പെട്ട, ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കല്പിക്കപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായിരുന്നു യെല്ലോ അലർട്ട്.
ഇന്നലെ, കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമുണ്ടായിരുന്നില്ല. ഇക്കാര്യം കേന്ദ്ര കാലാവസ്ഥാ വകുപ്പ് തന്നെയാണ് അറിയിച്ചത്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള- തമിഴ്നാട് തീരങ്ങളിൽ ഇന്ന്, അതായത് ജനുവരി 15 രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതായി ഈ മാസം ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചിരുന്നു. അതിനാൽ കടലാക്രമണത്തിന് സാധ്യതയുള്ളതായും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നലെ പറഞ്ഞ രാത്രി 11.30 എന്ന സമയം ഇന്ന് പുതുക്കിയിട്ടുണ്ട്. വൈകുന്നേരം 5.30 വരെയാണ് ഇന്നത്തെ ജാഗ്രതാനിർദ്ദേശം.