5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: ഇടുക്കി മലയോരമേഖലയിൽ കനത്ത മഴ; മലങ്കര ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തും, രാത്രി യാത്രയ്ക്ക് നിരോധനം

Kerala Rain Updates Today: സംസ്ഥാനത്ത് കനത്ത മഴയെതുടർന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Kerala Rain Alert: ഇടുക്കി മലയോരമേഖലയിൽ കനത്ത മഴ; മലങ്കര ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തും, രാത്രി യാത്രയ്ക്ക് നിരോധനം
neethu-vijayan
Neethu Vijayan | Published: 01 Jun 2024 11:23 AM

തൊടുപുഴ : സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിൻ്റെ പശ്ചാതലത്തിൽ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. തെക്ക് – കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെയായി ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.

ALSO READ: https://www.malayalamtv9.com/kerala/kerala-heavy-rain-due-to-chkravathachuzhi-at-next-week-2046831.html

അതേസമയം ഇടുക്കിയിൽ രാത്രിയിലും കനത്ത മഴ തുടരുകയാണ്. വെള്ളിയാമറ്റം പഞ്ചായത്തിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശത്തുനിന്നും ആളുകളെ മാറ്റിപാർപ്പിച്ചു. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് വെള്ളിയാമറ്റത്ത് തുറന്നിട്ടുള്ളത്. പന്നിമറ്റം എൽപി സ്കൂളിലും വെള്ളിയാമറ്റം ഹയർസെക്കൻഡറി സ്കൂളിലുമാണ് ക്യാമ്പുകൾ തുറന്നിരിക്കുന്നത്.

മലങ്കര ഡാമിൻറെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാൽ നാലു ഷട്ടറുകൾ രണ്ടു മീറ്റർ വീതം ഉയർത്താൻ ജില്ലാ കളക്ടർ അനുമതി നൽകി. ഇതേതുടർന്ന് മുവാറ്റുപുഴ തോടുപുഴയാറുകളുടെ തീര പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

പരമാവധി ജലനിരപ്പായ 41.50 മീറ്റർ എത്തുന്ന സാഹചര്യമുണ്ടായാലാണ് രണ്ടു മീറ്റർ വീതം ഷട്ടറുകൾ ഉയർത്തുക. നിലവിൽ നാല് ഷട്ടറുകളും ഒരുമീറ്റർ വീതം ഉയർത്തിവെച്ചിരിക്കുകയാണ്.

ഇടുക്കി തൊടുപുഴയിൽ ശക്തമായ മഴയിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായി. കരിപ്പലങ്ങാട് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കുടുങ്ങിക്കിടന്ന ആളെ രക്ഷപ്പെടുത്തി. തൊടുപുഴ പുളിയന്മല സംസ്ഥാന പാതയിൽ മണ്ണിടിഞ്ഞതോടെ ഗതാഗതം തടസപ്പെട്ടു. പ്രദേശം മന്ത്രിറോഷി അഗസ്റ്റിൻ സന്ദർശിച്ചു.

അതിനിടെ ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധിച്ച് കളക്ടർ ഉത്തരവിറക്കി. കനത്ത മഴയിൽ കാലവർഷ കെടുതികൾ പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും കളക്ടർ ഷിബാ ജോർജ് അറിയിച്ചു. തൊടുപുഴ -പുളിയൻമല റോഡിൽ യാതൊരു കാരണവശാലും യാത്ര അനുവദിക്കില്ലെന്ന് കളക്ടർ അറിയിച്ചു.